newsroom@amcainnews.com

കാർണി ഫ്രാൻ‌സിൽ; യുക്രെയ്ൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ച വേഗത്തിലാക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് പാരിസിൽ യുക്രെയ്ൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും. പാരിസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന Coalition of the willing യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്നി​ന്റെ സുരക്ഷ ഉറപ്പ് നൽകുന്നതിനും റഷ്യയുടെ ഭാവി അധിനിവേശങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന കരാറിനായി കാർണി സമ്മർദ്ദം ചെലുത്തും. അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കിയ സംഭവം പാരിസിലെ […]

ട്രംപിന് മുന്നിൽ മുട്ടുമടക്കില്ല: യുഎസ് മദ്യ നിരോധനം തുടരും; ഒൻ്റാരിയോ സർക്കാർ

യുഎസ് മദ്യനിരോധനം തുടരുമെന്ന് വ്യക്തമാക്കി ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി. ഒൻ്റാരിയോയിലെ എൽസിബിഒ ഔട്ട്‌ലെറ്റുകളിൽ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് മദ്യനിരോധനം പ്രാദേശിക മദ്യ ഉൽപ്പാദകർക്ക് വലിയ ഗുണമുണ്ടാക്കിയെന്നും ഒൻ്റാരിയോയിലെ വൈൻ, ബിയർ വിപണിയിൽ വൻ വളർച്ച രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‌‌‌സ്റ്റീൽ, അലുമിനിയം, വാഹന മേഖല എന്നിവയ്ക്ക് മേൽ അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ കാനഡയെ സാരമായി ബാധിച്ചുവെന്നും ഇതാണ് കടുത്ത നടപടികളിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു. തീരുവകൾ […]

മാറ്റങ്ങൾക്ക് വഴി തുറന്ന് ഓസെംപിക് ജനറിക് മരുന്നുകൾ കനേഡിയൻ വിപണിയിലേക്ക്

പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ‘ഓസെംപിക്’ (Ozempic) മരുന്നിന്റെ വില കുറഞ്ഞ ജനറിക് പതിപ്പുകൾ കനേഡിയൻ വിപണിയിലെത്തുന്നത് ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് ആരോഗ്യ വിദഗ്ധർ. മരുന്നിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുന്നതോടെ സാൻഡോസ് കാനഡ, അപ്പോടെക്സ് തുടങ്ങിയ കമ്പനികൾ സെമാഗ്ലൂട്ടൈഡ് (Semaglutide) എന്ന സജീവ ഘടകം നിർമ്മിക്കാൻ ഹെൽത്ത് കാനഡയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ ഒൻപതോളം കമ്പനികൾ ഹെൽത്ത് കാനഡയുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പുതിയ വർഷത്തിന്റെ പകുതിയോടെ ഇവ വിപണിയിൽ ലഭ്യമാകുമെന്നും കാൽഗറിയിലെ പ്രശസ്ത എൻഡോക്രൈനോളജിസ്റ്റ് ഡോ. […]

ക്രിസ്റ്റിയ ഫ്രീലാൻഡ് ഇനി യുക്രെയ്ൻ സാമ്പത്തിക ഉപദേഷ്ടാവ്

മുൻ കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി. റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെലെൻസ്‌കി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലും ഫ്രീലാൻഡിനുള്ള വലിയ പരിചയസമ്പത്ത് യുക്രെയ്നിന് ഗുണകരമാകുമെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധത്തിന് ശേഷം യുക്രെയ്നിനെ ലോകത്തെ വലിയൊരു സാമ്പത്തിക ശക്തിയാക്കി മാറ്റാൻ അവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ സുപ്രധാന […]

യുഎസ് വൈസ് പ്രസിഡന്റ് വാൻസിന്റെ വസതിക്കു നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ വീടിനു നേർക്ക് അജ്ഞാത ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ തകർന്ന ജനൽപാളികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, കസ്റ്റഡിയിലെടുത്തയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സുരക്ഷയുടെ ഭാഗമായി വാൻസിന്റെ വസതിക്കു ചുറ്റുമുള്ള റോഡുകൾ ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു. രാത്രിയിലാണ് വീട്ടിൽ ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെടിയൊച്ച കേട്ടതായി സ്ഥിരീകരിക്കാത്ത […]

മഡു​റോയെയും ഭാര്യയെും ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി

വെനസ്വേലയിൽ ആക്രമണം നടത്തി യുഎസ് പിടിച്ചുകൊണ്ടുവന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. തടവുകേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിലും കവചിത വാഹനത്തിലുമായാണ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും കോടതിയിൽ ഹാജരാക്കിയത്. ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇരുവരെയും കോടതിയിൽ എത്തിച്ചത്. 2020 ൽ റജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണു മഡുറോ വിചാരണ നേരിടുക. ടൺ കണക്കിനു കൊക്കെയ്ൻ യുഎസിലേക്ക് കടത്താൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെയുള്ള 25 പേജുള്ള കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വെനസ്വേലയിൽ യുഎസ് […]