newsroom@amcainnews.com

2026 ലോകകപ്പ്: കാനഡയ്ക്ക് എതിരാളികൾ ഖത്തർ, സ്വിറ്റ്സർലൻഡ്, യൂറോപ്യൻ പ്ലേഓഫ് വിജയി

2026 ഫിഫ ലോകകപ്പിൽ ആതിഥേയരായ കാനഡയ്ക്ക് എതിരാളികൾ ഖത്തർ, സ്വിറ്റ്സർലൻഡ്, യൂറോപ്യൻ പ്ലേഓഫ് വിജയി എന്നിവർ. ഇറ്റലി, വടക്കൻ അയർലൻഡ്, വെയിൽസ്, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ പ്ലേഓഫിൽ മത്സരിക്കുന്നത്. യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇതാദ്യമായി 48 ടീമുകൾ പങ്കെടുക്കും. വാഷിങ്ടൺ ഡി.സിയിലെ കെന്നഡി സെന്‍റർ ഫോർ ദി പെർഫോമിങ് ആർട്‌സിൽ നടന്ന നറുക്കെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണി, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം, അമേരിക്കൻ ഫുട്ബോൾ ഇതിഹാസം ടോം ബ്രാഡി, ബാസ്കറ്റ്ബോൾ ഇതിഹാസം ഷാക്വിൽ ഒ നീൽ, ഹോക്കി താരം വെയ്ൻ ഗ്രെറ്റ്സ്കി, ഓൾസ്റ്റാർ ബേസ്ബോൾ താരം ആരോൺ ജഡ്ജ് തുടങ്ങിയവർ പങ്കെടുത്തു.

ജൂൺ 12 ന് ടൊറൻ്റോയിൽ യൂറോപ്യൻ പ്ലേഓഫ് വിജയിയുമായിട്ടായിരിക്കും കാനഡയുടെ ആദ്യ മത്സരം. തുടർന്ന് ജൂൺ 18 ന് ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള കാനഡയുടെ ഖത്തറിനെതിരെയുള്ള രണ്ടാം മത്സരവും ജൂൺ 24 ന് സ്വിറ്റ്സർലൻഡിനെതിരെയുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും വൻകൂവറിലും നടക്കും.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You