newsroom@amcainnews.com

യുഎസ് ഗ്രീൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം: പുതിയ നിയമം പ്രാബല്യത്തിൽ

അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ പരിഷ്‌കാരങ്ങൾ ഡിസംബർ 26 മുതൽ ഔദ്യോഗികമായി നിലവിൽ വന്നു. ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് യുഎസ് അതിർത്തികളിൽ അതീവ കർശനമായ ബയോമെട്രിക് പരിശോധനകളാണ് ഇനി നേരിടേണ്ടി വരിക. ഡോണൾഡ് ട്രംപ് ഭരണകൂടം ദേശീയ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ പ്രകാരം, അമേരിക്കയിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും എല്ലാ നോൺ-യുഎസ് പൗരന്മാരുടെയും ഫോട്ടോ എടുക്കുന്നതും ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നതും നിർബന്ധമാക്കി. പ്രധാന മാറ്റങ്ങൾ : പ്രായപരിധിയിലെ […]

വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ്വായി ‘കാനഡ സ്ട്രോങ്ങ് പാസ്’

കാനഡയിലെ നാഷണൽ പാർക്കുകളിൽ സൗജന്യ പ്രവേശനം നൽകുന്ന ‘കാനഡ സ്ട്രോങ്ങ് പാസ്’ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമെന്ന്‌ റിപ്പോർട്ട്. ശൈത്യകാലത്ത് സാധാരണയായി തിരക്ക് കുറവാണെങ്കിലും, സ്ട്രോങ്ങ് പാസ് വന്നതോടെ പാർക്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി വാട്ടർട്ടൺ പാർക്ക് ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ അറിയിച്ചു. നാഷണൽ പാർക്കുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിന് പുറമെ താമസസൗകര്യങ്ങൾക്കും വിയ റെയിൽ (VIA Rail) യാത്രകൾക്കും ഈ പാസ് വഴി ഇളവുകൾ ലഭിക്കും. നിലവിൽ 2026 ജനുവരി 15 വരെയാണ് പാസ് […]

കാൽഗറിയിൽ ഇന്ധനവില കുറഞ്ഞു

കാൽഗറിയിലെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ധനവില ഞായറാഴ്ച ഒരു ഡോളറിൽ താഴെയെത്തി. ഗ്യാസ് ബഡ്ഡിയുടെ കണക്കനുസരിച്ച് ബഫല്ലോ റൺ ബൊളിവാർഡിലെ കോസ്റ്റ്കോയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഇവിടെ ലിറ്ററിന് 96.9 സെന്റാണ് പെട്രോൾ വില. ഇതിനുപുറമെ 26 അവന്യൂ സൗത്ത് വെസ്റ്റ്, ബോ ട്രയൽ എന്നിവിടങ്ങളിലെ ടെമ്പോ സ്റ്റേഷനുകൾ, ചുല ബൊളിവാർഡിലെ സൂട്ടിന ഗ്യാസ് സ്റ്റോപ്പ്, 24 സ്ട്രീറ്റ് സൗത്ത് വെസ്റ്റിലെ 7-11, ഡഗ്ലസ്‌വുഡ് ഡ്രൈവ് സൗത്ത് ഈസ്റ്റിലെ സെന്റെക്സ് എന്നീ പമ്പുകളിലും ഇന്ധനവില ഒരു […]

വിന്നിപെഗിൽ സിഎൻ റെയിൽ പാളം തെറ്റി; ആളപായമില്ല

വിനിപെഗ് ജൂബിലി സ്റ്റേഷന് സമീപം സിഎൻ റെയിലി​ന്റെ ഒൻപത് ട്രെയിൻ വാഗണുകൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാളം തെറ്റിയവയിൽ എട്ട് വാഗണുകൾ വശങ്ങളിലേക്ക് മറിഞ്ഞ നിലയിലാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും അപായകരമായ വസ്തുക്കളോ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഎൻ റെയിൽവേ വക്താവ് അറിയിച്ചു. അപകടത്തെത്തുടർന്ന് വൻ ശബ്ദവും പ്രകമ്പനവും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. അപകടകാരണം വ്യക്തമല്ല. നിലവിൽ പാസഞ്ചർ ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ട്രാക്കുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ […]

ഷാർലെറ്റ്‌ടൗണിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു; രണ്ട് മരണം

ഷാർലെറ്റ്‌ടൗണിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഏഴ് മണിയോടെ ഗ്രീൻ സ്ട്രീറ്റിലുള്ള രണ്ട് നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തീ പടർന്നതോടെ പല താമസക്കാരും ജനലുകൾ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് റെഡ് ക്രോസിന്റെ നേതൃത്വത്തിൽ താമസം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ‍പരുക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം തുടരുന്നു.

കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം: നിയമ പരിഷ്കരണത്തിന് സമ്മർദ്ദം

കാനഡയിൽ മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് സ്വബോധം നഷ്ടപ്പെടുന്നതിന് മുമ്പ്‌ തന്നെ വൈദ്യസഹായത്തോടെയുള്ള മരണം (MAID) മുൻകൂട്ടി ആവശ്യപ്പെടാനുള്ള നിയമം നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നു. പാർലമെന്ററി കമ്മിറ്റി ഇതിനായി ശുപാർശ നൽകി രണ്ട് വർഷം പിന്നിട്ടിട്ടും ഫെഡറൽ സർക്കാർ നിയമഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്‌. നിലവിലെ കാനഡയിലെ നിയമപ്രകാരം, ഒരാൾക്ക് വൈദ്യസഹായത്തോടെ മരണം ലഭിക്കണമെങ്കിൽ ആ വ്യക്തിക്ക് അത് സ്വീകരിക്കുന്ന സമയത്ത് കൃത്യമായ ബോധവും സമ്മതം നൽകാനുള്ള കഴിവും ഉണ്ടായിരിക്കണം. എന്നാൽ അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് പിൽക്കാലത്ത് […]

‘അടിമ’ പരാമർശം, ജോലിസ്ഥലത്ത് വംശീയ വിവേചനം, അന്യായമായ പിരിച്ചുവിടൽ…. യുകെയിൽ ഇന്ത്യൻ പൗരന് 81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് തൊഴിൽ ട്രൈബ്യൂണൽ

ലണ്ടൻ: ജോലിസ്ഥലത്ത് വംശീയ വിവേചനവും അന്യായമായ പിരിച്ചുവിടലും നേരിട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ പൗരന് യുകെ തൊഴിൽ ട്രൈബ്യൂണൽ 66,800 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചു. തമിഴ്‌നാട് സ്വദേശിയായ മധേഷ് രവിചന്ദ്രനാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിട്ടത്. നെക്‌സസ് ഫുഡ്‌സ് ലിമിറ്റഡിലെ എല്ലാ ജീവനക്കാരും തൊഴിലിടങ്ങളിലെ വിവേചനം സംബന്ധിച്ച പരിശീലനത്തിന് വിധേയരാകണമെന്നും ട്രൈബ്യൂണൽ ശുപാർശ ചെയ്തു. മധേഷ് രവിചന്ദ്രൻ 2023 ജനുവരിയിലാണ് വെസ്റ്റ് വിക്ക്ഹാമിലെ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. തന്റെ മാനേജർ ‘അടിമ’ […]

ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ

ലാഹോർ: ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ. ആക്രമണത്തിൽ സൈനിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും താവളത്തിലുണ്ടായിരുന്ന സൈനികർക്കു പരുക്കേൽക്കുകയും ചെയ്തെന്നു വർഷാവസാന വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലേക്ക് ഇന്ത്യ ധാരാളം ഡ്രോണുകൾ അയച്ചെന്നാണു ദാർ വ്യക്തമാക്കിയത്. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 80 ഡ്രോണുകളെങ്കിലും അതിർത്തി കടന്നെന്നും അവയിൽ 79 എണ്ണം പാകിസ്ഥാൻ സൈന്യം തടഞ്ഞെന്നും ദാർ വിശദീകരിച്ചു. എന്നാൽ ഒരു ഡ്രോൺ […]

ശുദ്ധമല്ലാത്ത കുടിവെള്ളം, ദീർഘനാളത്തെ ഏകാന്തവാസം… ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ശുദ്ധമല്ലാത്ത കുടിവെള്ളം, അടിക്കടിയുള്ള വൈദ്യുതി മുടക്കം, ജയിലിലെ ദീർഘനാളത്തെ ഏകാന്തവാസം എന്നിവ ചൂണ്ടിക്കാണിച്ചാണ് പീഡന വിഷയങ്ങൾക്കായുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ആലീസ് ജിൽ എഡ്വേഡ്സിന്റെ വിമർശനം. ജയിലിലെ സാഹചര്യങ്ങൾ ബുഷ്റ ബീബിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്താമെന്നും അവർ പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മിഷണറുടെ ഓഫിസിന്റെ പ്രസ്താവനയിലാണ് ഈ വിമർശനം. ബുഷ്റ ബീബി […]

റഷ്യ – യുക്രെയ്‌ൻ യുദ്ധം: ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് ട്രംപും സെലെൻസ്കിയും പറയുമ്പോഴും പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തൽ‌

ഫ്ലോറിഡ: റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും സമാധാന പ്രക്രിയയിലെ പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കൂടിക്കാഴ്ചയിൽ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ‌. ഏതാനും സങ്കീർണ്ണമായ വിഷയങ്ങളുണ്ടെന്നും വളരെ കഠിനമായവയാണെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. […]