newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർധിക്കുന്നു; രണ്ട് വർഷത്തിനിടെ പാകിസ്താനിൽനിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനീയർമാരും

ഇസ്ലാമാബാദ്: രണ്ട് വർഷത്തിനിടെ പാകിസ്താനിൽനിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനീയർമാരും. കൂടാതെ അക്കൗണ്ടന്റുകൾ, മറ്റ് പ്രമുഖ തൊഴിൽസ്ഥാനങ്ങളിലുള്ളവർ എന്നിവർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പാകിസ്താനിൽ നിന്നുള്ള പ്രതിഭാപലായനം (brain drain) അടുത്തകാലത്ത് വർധിച്ചതായി വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർധിക്കുന്നതിനിടെയാണ് മറ്റു രാജ്യങ്ങളിലേക്കുള്ള പാക് പൗരരുടെ കുടിയേറ്റത്തിൽ വർധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 5,000 ഡോക്ടർമാരും 11,000 എൻജിനീയർമാരും 13,000 അക്കൗണ്ടന്റുകളും പാകിസ്താൻ വിട്ടതായി അടുത്തിടെയുള്ള ഒരു സർക്കാർ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ കൂട്ടപ്പലായനത്തെ […]

യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. നാലുവർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ തീരുമാനമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ചർച്ചകൾ ഒരു സ്ഥിരം ഉടമ്പടിയിലേക്ക് നയിക്കുമോ എന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും തർക്കവിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ ഇരുവപക്ഷവും പരമാവധി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെലൻസ്‌കി വ്യക്തമാക്കി. ഡിസംബർ 28, ഞായറാഴ്ച ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടക്കുക. സമാധാന ചർച്ചകൾ ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നതും […]

തയ്‌വാനിൽ വൻ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തയ്‌വാനിൽ വൻ ഭൂചലനമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് ദേശീയ അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. തയ്‌വാന്റെ തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂരമ്പം സാരമായി ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ചയുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഈ ആഴ്ചയുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണിത്. ഭൂകമ്പ സാധ്യത കൂടുതലായ പ്രദേശങ്ങളിലൊന്നാണ് തയ്‌വാൻ. 2016-ൽ തെക്കൻ തയ്‌വാനിലുണ്ടായ […]

രണ്ടു സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 700 കിലോമീറ്റർ വേഗമാർജിക്കുന്ന ബുള്ളറ്റ് ‌ട്രെയിൻ; ലോക റെക്കോർഡ് കുറിച്ചു ചൈന

ബെയ്ജിങ്: രണ്ടു സെക്കൻഡ് കൊണ്ട്, മണിക്കൂറിൽ 700 കിലോമീറ്റർ വേഗമാർജിക്കുന്ന ബുള്ളറ്റ് ‌ട്രെയിൻ അവതരിപ്പിച്ച് ചൈന ലോക റെക്കോർഡ് കുറിച്ചു. ചൈനയിലെ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ അതിവേഗ മാഗ്‌ലേവ് (മാഗ്നറ്റിക് ലെവിറ്റേഷൻ) ട്രെയിൻ അവതരിപ്പിച്ചത്. ഏകദേശം ഒരു ടൺ ഭാരമുള്ള ഒരു ‌ട്രെയിൻ ബോഗിയാണ് 400 മീറ്റർ നീളമുള്ള മാഗ്നറ്റിക് ലെവിറ്റേഷൻ ട്രാക്കിലൂടെ ഓ‌ടിച്ചത്. അത് 700 കിലോമീറ്റർ വേഗമാർജിച്ച ശേഷം സുരക്ഷിതമായി നിർത്തുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ […]

യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെങ്കിൽ ‘പ്രത്യേക സൈനിക നടപടി’യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കും: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

മോസ്കോ: യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് തിടുക്കമില്ലെന്നാണ് മനസിലാക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെങ്കിൽ ‘പ്രത്യേക സൈനിക നടപടി’യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്ന് വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌‌ച നടത്താനിരിക്കെയാണ് പുട്ടിന്റെ പ്രസ്താവന. അതേസമയം, യുക്രെയ്‌നിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിന് ‘സന്നദ്ധതയുള്ള ഒരു റഷ്യയെ’ […]