കാനഡയിൽ ഇന്ത്യൻ വംശജന്റെ മരണത്തിൽ രൂക്ഷ വിമർശനവുമായി മസ്ക്

ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ച സംഭവത്തിൽ കനേഡിയൻ സർക്കാരിനെയും ആരോഗ്യ സംവിധാനങ്ങളെയും രൂക്ഷമായി വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ആൽബർട്ടയിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് പ്രശാന്ത് ശ്രീകുമാർ (44) മരണപ്പെട്ട സംഭവത്തിലാണ് മസ്കിന്റെ പ്രതികരണം“. സർക്കാർ ആരോഗ്യ പരിരക്ഷ നൽകുമ്പോൾ അത് ഡി.എം.വി (മോട്ടോർ വാഹന വകുപ്പ്) പോലെ മോശമായിരിക്കും” എന്നാണ് കാനഡയിലെ സർക്കാർ നിയന്ത്രിത ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആശുപത്രിയിൽ നിന്ന് പ്രശാന്തിന്റെ ഭാര്യ പകർത്തിയ […]
ക്യൂബെക്ക് മോണ്ടെറെജിയിൽ അനധികൃത കുടിയേറ്റക്കാർ പിടിയിൽ

ക്യൂബെക്കിലെ മോണ്ടെറെജി മേഖലയിലെ ഹാവ്‌ലോക്കിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പിടികൂടി. യുഎസ് അതിർത്തിയിൽ നിന്ന് കാനഡയിലേക്ക് അനധികൃതമായി കടന്ന 19 പേരടങ്ങുന്ന ഹെയ്തി വംശജരായ കുടിയേറ്റക്കാരെയാണ് പിടികൂടിയതെന്ന് ആർസിഎംപി അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡർ പട്രോളിൽ (USBP) നിന്നുള്ള റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. ഒരു വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ സംഘത്തിൽ ഉള്ളതായി ആർസിഎംപി പറയുന്നു. ചാംപ്ലെയിൻ, വാലിഫീൽഡ് ഇന്റഗ്രേറ്റഡ് ബോർഡർ എൻഫോഴ്‌സ്‌മെന്റ് ടീമുകളിലെ (ഐബിഇടി) ഉദ്യോഗസ്ഥർ വ്യാഴാഴ്ച്ച രാത്രി 7 മണിയോടെയാണ് കാട്ടിൽ ഒളിച്ചിരിന്ന […]
ഇന്ത്യ–കാനഡ നയതന്ത്രബന്ധം; ചർച്ച പുനരാരംഭിക്കാൻ പിയൂഷ് ഗോയൽ കാനഡയിലേക്ക്

രണ്ട് വർഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ–കാനഡ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഫെബ്രുവരിയിൽ കാനഡ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നയതന്ത്ര ബന്ധത്തിലെ ഉലച്ചിലുകൾ കാരണം രണ്ട് വർഷത്തിലേറെയായി നിലച്ചുപോയ ചർച്ചകളാണ് ഇതോടെ പുനരാരംഭിക്കുന്നത്. കാനഡയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (സിഇപിഎ) കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നയതന്ത്ര തലത്തിലുള്ള വെല്ലുവിളികൾ നിലനിൽക്കെ തന്നെ, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഒരു […]
കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ അറസ്റ്റിൽ

കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനും സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചതിനും ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്‌സസ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബാംഗങ്ങളാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് വീട്ടിലെത്തി മനോജിനെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധവും പൊലീസ് കസ്റ്റഡിയിലെടുത്തു. മനോജിന്റെ മാനസിക നിലയും കുടുംബവുമായുള്ള പ്രശ്നങ്ങളുമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീട് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തീവെപ്പ് ശ്രമത്തിനും കുടുംബാംഗത്തെ ഭീഷണിപ്പെടുത്തിയതിനും […]
കാനഡയിലെ ഏറ്റവും അപകടകരമായ ശൈത്യകാല റോഡുകൾ ഒൻ്റാരിയോയിൽ

കാനഡയിലെ ഏറ്റവും അപകടം പിടിച്ച ശൈത്യകാല റോഡുകൾ ഒൻ്റാരിയോയിലെന്ന് പുതിയ പഠന റിപ്പോർട്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ വാഹനങ്ങളിലെ സെൻസറുകളും കാമറകളും ഉപയോഗിച്ച് ശേഖരിച്ച അപകട വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. കാനഡയിലെ ഏറ്റവും അപകടകരമായ പത്ത് ശൈത്യകാല റോഡുകളിൽ ആറെണ്ണവും ഒൻ്റാരിയോയിലാണ്. ഇതിൽ ഏറ്റവും അപകടം പിടിച്ച റോഡായി കണ്ടെത്തിയത് ലേക്ക് ഏറിക്ക് സമീപമുള്ള ഈറിയു റോഡ് (Erieau Road) ആണ്. ഈ റോഡിൻ്റെ അപകടസാധ്യത പട്ടികയിലെ മറ്റ് റോഡുകളേക്കാൾ ആറ് മടങ്ങ് കൂടുതലാണെന്ന് […]
കടുത്ത ശീതക്കാറ്റ്; യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കി

അതിശക്തമായ ശീതക്കാറ്റിനെ തുടർന്ന് യുഎസിൽ 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. 1,802 വിമാനങ്ങൾ റദ്ദാക്കുകയും 22,349 വിമാനങ്ങൾ വൈകുകയും ചെയ്തതായി വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയർ റിപ്പോർട്ട് ചെയ്തു.ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ […]
എച്ച്1ബി വീസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ

വാഷിങ്ടൻ: എച്ച്1ബി വീസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ. ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്‌തിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങളാണ് യുഎസ് സർക്കാർ റദ്ദാക്കിയത്. 2026 മേയ് വരെ ഇത്തരം അഭിമുഖങ്ങൾ മാറ്റിവച്ചിട്ടുണ്ടെന്നും പുനഃക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യക്കാരിൽ നിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘‘ഈ പ്രശ്നങ്ങളും ഞങ്ങളുടെ ആശങ്കകളും ഞങ്ങൾ യുഎസിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ രാജ്യത്തിന്റെ പരമാധികാര മേഖലയിലാണ്’’ – […]
തയ്‌വാന് വൻതോതിൽ ആയുധം വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ഉപരോധ ആയുധം കൊണ്ടു നേരിടാൻ ചൈന; യുഎസ് പ്രതിരോധ കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചു ചൈന

ബെയ്ജിങ്: തയ്‌വാന് വൻതോതിൽ ആയുധം വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ഉപരോധ ആയുധം കൊണ്ടു നേരിടാൻ ചൈന. ഇതിന്റെ ഭാഗമായി ഒട്ടേറെ യുഎസ് പ്രതിരോധ കമ്പനികൾക്കുമേൽ ചൈന ഉപരോധം പ്രഖ്യാപിച്ചു. തയ്‌വാനിലേക്ക് ആയുധമെത്തിക്കുന്ന 20 അമേരിക്കൻ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം 10 മുതിർന്ന എക്സിക്യൂട്ടീവുകൾക്കും ഉപരോധം ബാധകമാണ്. ഉപരോധം ഉടൻ പ്രാബല്യത്തിൽവരും. തയ്‌വാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഉറച്ച മറുപടി ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവും, തയ്‌വാനു ആയുധങ്ങൾ […]
എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് പത്താം വാർഷികവും, ക്രിസ്മസ് സംഗമവും പ്രൗഢഗംഭീരമായി ആഘോഷിച്ചു.

എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലുള്ള വിവിധ കേരളീയ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇ.ഇ.എഫ്) പത്താം വാർഷികാഘോഷവും വാർഷിക ക്രിസ്മസ് സംഗമമായ ‘ക്രിസ്ബെൽസ് 2025’-ഉം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമത്തിൽ കാനഡയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. ഫോർട്ട് സസ്‌കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ പത്നി ഡോ. റബേക്ക ജീനിയസ് വിശിഷ്ടാതിഥിയായിരുന്നു. ഇ.ഇ.എഫ് പ്രസിഡന്റ് റവ. ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത […]
എഡ്‌മന്റണിൽ 17.8 ഏക്കർ ഭൂമി സ്വന്തമാക്കി സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് പള്ളി; ‘പ്രോജക്ട് ബഥേൽ’ പ്രഖ്യാപിച്ചു

എഡ്‌മന്റൺ: നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്‌മന്റൺ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വികസന ചരിത്രത്തിൽ പുതിയ അധ്യായം. ദൈവാലയത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി 17.8 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഇടവക വിജയകരമായി പൂർത്തിയാക്കി. പുതുതായി വാങ്ങിയ സ്ഥലത്ത് ക്രിസ്മസ് ദിനത്തിൽ അതിഭദ്രാസനാധിപൻ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത സന്ദർശിച്ച് അനുഗ്രഹ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് ദൈവാലയത്തിന്റെ നാമഫലകം സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് […]
