newsroom@amcainnews.com

കാനഡയിലെ ഏറ്റവും അപകടകരമായ ശൈത്യകാല റോഡുകൾ ഒൻ്റാരിയോയിൽ

കാനഡയിലെ ഏറ്റവും അപകടം പിടിച്ച ശൈത്യകാല റോഡുകൾ ഒൻ്റാരിയോയിലെന്ന് പുതിയ പഠന റിപ്പോർട്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ വാഹനങ്ങളിലെ സെൻസറുകളും കാമറകളും ഉപയോഗിച്ച് ശേഖരിച്ച അപകട വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.

കാനഡയിലെ ഏറ്റവും അപകടകരമായ പത്ത് ശൈത്യകാല റോഡുകളിൽ ആറെണ്ണവും ഒൻ്റാരിയോയിലാണ്. ഇതിൽ ഏറ്റവും അപകടം പിടിച്ച റോഡായി കണ്ടെത്തിയത് ലേക്ക് ഏറിക്ക് സമീപമുള്ള ഈറിയു റോഡ് (Erieau Road) ആണ്. ഈ റോഡിൻ്റെ അപകടസാധ്യത പട്ടികയിലെ മറ്റ് റോഡുകളേക്കാൾ ആറ് മടങ്ങ് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇറി തടാകത്തിൽ നിന്നുള്ള കനത്ത കാറ്റും ഈർപ്പവും ഈ പാതയെ സാരമായി ബാധിക്കുന്നുണ്ട്. വീതി കുറഞ്ഞ രണ്ട് വരികൾ മാത്രമുള്ള ഈ റോഡിൽ മഞ്ഞുവീഴ്ച അപകടങ്ങൾ വർധിപ്പിക്കുന്നു. കൂടാതെ, കെനോറ-ഡ്രൈഡനിലെ ഹൈവേ 17, ഹീസ്റ്റ്-കപുസ്കാസിംഗിലെ ഹൈവേ 11, ബർലിങ്ടൺ സ്കൈവേയിലെ ക്വീൻ എലിസബത്ത് വേ എന്നിവയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തിരക്കേറിയ ഹൈവേ 401-ലെ മിസ്സിസാഗ, സ്കാർബറോ ഭാഗങ്ങളും വിൻ്ററിൽ അതീവ ജാഗ്രത പാലിക്കേണ്ട അപകടമേഖലകളാണ്.

You might also like
America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Top Picks for You
Top Picks for You