newsroom@amcainnews.com

എഡ്മൻ്റൺ നഗരത്തിൽ വാഹനാപകടങ്ങൾ മൂലമുള്ള മരണസംഖ്യ റെക്കോർഡ് നിരക്കിൽ: കഴിഞ്ഞ 17 വർഷത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത് ഈ വർഷം

എഡ്മൻ്റൺ നഗരത്തിൽ വാഹനാപകടങ്ങൾ മൂലമുള്ള മരണസംഖ്യ 2025-ൽ റെക്കോർഡ് നിരക്കിലെത്തി. തിങ്കളാഴ്ച രാത്രി പടിഞ്ഞാറൻ എഡ്മൻ്റണിലുണ്ടായ അപകടത്തിൽ 32 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതോടെയാണ് ഈ വർഷത്തെ മരണസംഖ്യ 32 ആയി ഉയർന്നത്. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിതെന്ന് പോലീസ് അറിയിച്ചു. ഇതിനുമുമ്പ് 2009-ലും 2015-ലും 31 മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന കണക്ക്. 2022 മുതൽ റോഡപകട മരണങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അപകടങ്ങളെ തുടർന്ന് 2022ൽ 12ഉം, […]

കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം നിയമവിധേയമായതിനുശേഷം ഇതുവരെ ഈ മാർഗ്ഗം തിരഞ്ഞെടുത്തത് 76,475 പേർ

കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം നിയമവിധേയമായതിനുശേഷം ഇതുവരെ ഈ മാർഗ്ഗം തിരഞ്ഞെടുത്തത് 76,475 പേർ. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. കാനഡയെപ്പോലൊരു രാജ്യത്ത് ഈ സംഖ്യ ഇത്രയധികം ഉയരുന്നത് ശരിയാണോ എന്നാണ് ചർച്ചകൾ ഉയർന്നിട്ടുള്ളത്. അന്തസ്സോടെയുള്ള മരണമെന്ന ആശയത്തെ ചിലർ അനുകൂലിക്കുമ്പോൾ ഈ പദ്ധതി ഡെത്ത് തെറാപ്പിയായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ എന്നാണ് വിമർശകരുടെ ആശങ്ക. മരിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്നും, സഹിക്കാനാവാത്ത വേദനയിൽ നിന്ന് ഇത് മോചനം നൽകുന്നുവെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. രോഗികളുടെ കുടുംബാംഗങ്ങൾ പലപ്പോഴും ഈ […]

ആൽബർട്ടയിലെ കാലഹരണപ്പെട്ട ഹെഡ്‌ലൈറ്റ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം ഉയരുന്നു

ആൽബർട്ടയിലെ കാലഹരണപ്പെട്ട ഹെഡ്‌ലൈറ്റ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം ഉയരുന്നു. വാഹനങ്ങളിലെ ഹെഡ്‌ലൈറ്റുകളുടെ അമിത പ്രകാശം കാഴ്ചയെ തടസ്സപ്പെടുത്തുന്നത് ഡ്രൈവർമാർക്കിടയിൽ വലിയ ചർച്ചൾക്ക് ഇടയാക്കിയതിനെ തുടർന്നാണിത്. പഴയ ഹാലൊജൻ ബൾബുകൾക്ക് പകരം പുതിയ വാഹനങ്ങളിൽ എൽ.ഇ.ഡി (LED) ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എൽഇഡി ബൾബുകൾ കൂടുതൽ തീവ്രമായ പ്രകാശമാണ് പുറത്തുവിടുന്നത്. ഇത് എതിർദിശയിൽ നിന്ന് വരുന്ന ഡ്രൈവർമാരുടെ കണ്ണുകളെ പെട്ടെന്ന് അന്ധമാക്കിയേക്കാം. കാനഡയിലെ ഹെഡ്‌ലൈറ്റ് നിയമങ്ങൾ പഴയ ഹാലൊജൻ ബൾബുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ LED സാങ്കേതികവിദ്യയ്ക്ക് […]

കാനഡയിലെ യൂക്കോൺ പ്രവിശ്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ, വൈദ്യുതി തടസ്സം ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതരുടെ മുന്നറിയിപ്പ്

കാനഡയിലെ യൂക്കോൺ പ്രവിശ്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ, വൈദ്യുതി തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വൈറ്റ്ഹോഴ്‌സിൽ താപനില -40 ഡിഗ്രി സെൽഷ്യസിലും ചിലയിടങ്ങളിൽ -50 ഡിഗ്രി സെൽഷ്യസിലും താഴെ എത്തിയതോടെ പ്രദേശത്തെ വൈദ്യുതി വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കളാഴ്ച യൂക്കോണിലെ വൈദ്യുതി ആവശ്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 123 മെഗാവാട്ടിൽ എത്തിയതായി ഊർജ്ജ മന്ത്രി ടെഡ് ലക്കിംഗ് അറിയിച്ചു. തണുപ്പ് തുടരുകയാണെങ്കിൽ Rolling blackouts സാധ്യതയുണ്ടെന്നും, അത് […]

ഫ്ലൂ പടർന്നു പിടിക്കുമ്പോൾ കാൽഗറിയിലെ ആശുപത്രികളിലെ എമർജൻസി റൂമുകളിൽ താങ്ങാനാവാത്ത വിധം രോഗികളെക്കൊണ്ട് നിറയുന്നതായി റിപ്പോർട്ട്

ഫ്ലൂ പടർന്നു പിടിക്കുമ്പോൾ കാൽഗറിയിലെ ആശുപത്രികളിലെ Emergency Rooms താങ്ങാനാവാത്ത വിധം രോഗികളെക്കൊണ്ട് നിറയുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അൽബെർട്ട ഹെൽത്ത് സർവീസസ് ഡോക്ടർമാർക്ക് അയച്ച കുറിപ്പിൽ പറയുന്നു. അടിയന്തര വിഭാഗങ്ങൾ എല്ലാം ഇതിനോടകം തന്നെ രോഗികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഇതിനുപുറമെ, ആംബുലൻസുകളിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദ്ദേശം നിലവിലുള്ളത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇത് ചികിത്സ വൈകുന്നതിനും രോഗികളുടെ സുരക്ഷയെ ബാധിക്കുന്നതിനും […]

കാനഡയിലെ വിമാനയാത്രാ നിരക്കുകൾ വരുംകാലങ്ങളിലും ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ

കാനഡയിലെ വിമാനയാത്രാ നിരക്കുകൾ വരുംകാലങ്ങളിലും ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി. കാനഡയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, കാലാവസ്ഥ, വിപണി സാഹചര്യങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കിന് പുറമെ, സൗജന്യ ബാഗേജ് സൗകര്യം നിർത്തലാക്കിയതും യാത്രികരെ ചൊടിപ്പിക്കുന്നുണ്ട്. വെസ്റ്റ്‌ജെറ്റ് , എയർ കാനഡ തുടങ്ങിയ വിമാനക്കമ്പനികൾ ഇപ്പോൾ ബേസിക് ഫെയറുകളിൽ ‘കാരി-ഓൺ’ ബാഗുകൾക്ക് പോലും പണം ഈടാക്കുന്നുണ്ട്. വിമാനക്കമ്പനികളുടെ ലാഭക്കൊതി മാത്രമല്ല ഈ മാറ്റങ്ങൾക്ക് […]

സിവിലിയൻ ജോലികൾ തേടി റഷ്യയിലെത്തിയ ഇന്ത്യക്കാരെ നിർബന്ധപൂർവ്വം സൈന്യത്തിൽ ചേർത്തെന്ന് റിപ്പോർട്ട്; പലരെയും കാണാനില്ലെന്ന് കുടുംബങ്ങൾ

ജോലി തേടി റഷ്യയിലെത്തിയ ഇന്ത്യക്കാർ നിർബന്ധപൂർവ്വം സൈന്യത്തിൽ ചേർക്കപ്പെട്ടെന്ന് റിപ്പോർട്ട്. ഇവരിൽ പലരെയും കാണാനില്ലെന്നും കുടുംബങ്ങൾ പരാതിപ്പെട്ടു. റഷ്യയിൽ സിവിലിയൻ ജോലികൾ പ്രതീക്ഷിച്ചാണ് ഇന്ത്യയിൽ നിന്നുള്ള നിരവധി യുവാക്കൾ പോയത്. ഏജൻ്റുമാരുടെ ചതിക്കുഴിയിൽ വീണാണ് ഇവർ റഷ്യൻ സൈന്യത്തിൽ നിർബന്ധപൂർവ്വം ചേർക്കപ്പെട്ടത്. ഉക്രെയ്നിൽ യുദ്ധം ചെയ്യാൻ അയക്കപ്പെട്ടതിന് ശേഷം ഇവരിൽ പലരെയും കാണാനില്ലെന്ന് ഇന്ത്യയിലെ കുടുംബങ്ങൾ പറയുന്നു. ജയ്പൂർ സ്വദേശിയായ മനോജ് സിംഗ് ഷെഖാവത്ത് ഒക്ടോബറിലാണ് കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടത്. കുപ്യാൻസ്കിന് സമീപം വിന്യസിക്കപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. […]

അമേരിക്കയിൽ വിമാനയാത്ര നടത്തുന്നവർക്ക് ‘റിയൽ ഐഡി’ നിർബന്ധം; ഇല്ലാത്തവർക്ക് ഫെബ്രുവരി 1 മുതൽ പിഴ

വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്ര നടത്തുന്നവർക്ക് പുതിയ തിരിച്ചറിയൽ നിയമങ്ങളുമായി ഗതാഗത സുരക്ഷാ ഏജൻസിയായ TSA. 2026 ഫെബ്രുവരി 1 മുതൽ നിലവിൽ വരുന്ന ഈ മാറ്റം യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കിയേക്കാം.റിയൽ ഐഡിയോ (REAL ID) മറ്റ് അംഗീകൃത രേഖകളോ ഇല്ലാത്ത യാത്രക്കാർ വിമാനത്താവളത്തിൽ തിരിച്ചറിയൽ പരിശോധനയ്ക്കായി 45 ഡോളർ ഫീസ് നൽകേണ്ടി വരും. ഐഡി ഇല്ലാത്തവർക്ക് യാത്ര തുടരണമെങ്കിൽ ‘TSA ConfirmID’ എന്ന പ്രത്യേക സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകണം. ഈ പരിശോധനയ്ക്ക് കൂടുതൽ […]

കാനഡയിൽ കോട്ടയം സ്വദേശി നിര്യാതനായി

കാനഡയിൽ കോട്ടയം സ്വദേശി നിര്യാതനായി. കോട്ടയം മറ്റക്കര സ്വദേശി സുരേഷ് ആണ് അന്തരിച്ചത്. 46 വയസായിരുന്നു. ഒൻ്റാരിയോയിലെ ഓവൻ സൗണ്ടിലായിരുന്നു താമസം. ലണ്ടൻ ഒൻ്റാരിയോയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു സുരേഷ്.

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു: അനുശോചിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ടൊറൻ്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. ടൊറൻ്റോ സർവ്വകലാശാലയിലെ സ്കാർബറോ കാമ്പസിന് സമീപം വെടിയേറ്റു മരിച്ച ശിവാങ്ക് അവസ്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. പ്രാദേശിക അധികാരികളുമായി ചേർന്ന് അന്വേഷണ കാര്യങ്ങളിൽ സജീവമായി ഇടപെട്ടു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ഹൈലാൻഡ് ക്രീക്ക് ട്രയലിനും ഓൾഡ് കിംഗ്സ്റ്റൺ റോഡിനും സമീപമാണ് ശിവാങ്ക് അവസ്തിക്ക് വെടിയേറ്റത്. പോലീസ് എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഈ വർഷം […]