സമന്വയ ആൽബർട്ട ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ഡിസംബർ 27-ന്

കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ ആൽബർട്ട യൂണിറ്റ് “സമന്വയ ആൽബർട്ട” ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. “Beats and Bells 20K5” എന്ന പേരിൽ ഡിസംബർ 27-ന് എഡ്മിന്‍റൻ പ്ലെസൻ്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സമന്വയ ആൽബർട്ട ഭാരവാഹികൾ അറിയിച്ചു. കേരളീയ തനത് കലാരൂപങ്ങളും പാശ്ചാത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ലൈവ് ഡിജെ പെർഫോമൻസ്, നോൺ-സ്റ്റോപ്പ് ഫൺ & എന്‍റർടൈൻമെൻ്റ് എന്നിവ […]
ഓൺലൈൻ വഴി യുവതികളെ ലഹരി കടത്തിന് ഉപയോഗിച്ചു; കാനഡയിൽ രണ്ട് പേർ പിടിയിൽ

ഓൺലൈൻ പരസ്യങ്ങൾ വഴി യുവതികളെ റിക്രൂട്ട് ചെയ്ത് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ കാനഡ ബോർഡർ സർവീസ് ഏജൻസി (CBSA) പിടികൂടി. ലഗേജുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കടത്താനാണ് ഇവരെ ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓൺലൈൻ സൈറ്റുകളിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയാണ് പ്രതികൾ സ്ത്രീകളെ ആകർഷിച്ചിരുന്നത്. വിദേശയാത്രകളും എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അവസരവുമാണ് ഇവർ വാഗ്‌ദാനം ചെയ്തിരുന്നത്. ഇവരുടെ കെണിയിൽപ്പെട്ട നിരവധി യുവതികൾ ബാഗുകളിൽ കഞ്ചാവുമായി വിമാനത്താവളങ്ങളിൽ വെച്ച് പിടിയിലായിട്ടുണ്ട്. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരാവസ്ഥയോ […]
മാർക്ക് കാർണി ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ

കാനഡയിലെ മാധ്യമ രംഗത്തെ പ്രമുഖരുടെ വാർഷിക സർവേയിൽ, 2025-ലെ ‘കനേഡിയൻ പ്രസ് ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ’ ആയി പ്രധാനമന്ത്രി മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. സർവേയിൽ പങ്കെടുത്ത 95 പ്രതിനിധികളിൽ 72 പേരും കാർണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനുവരിയിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മാർക്ക് കാർണിയുടെ രാഷ്ട്രീയ പ്രവേശനം. ചുരുങ്ങിയ കാലയളവിനുള്ളിൽ ലിബറൽ പാർട്ടിയുടെ നേതൃത്വമേറ്റെടുക്കുകയും കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയും ചെയ്ത അദ്ദേഹത്തിന്റെ വളർച്ച രാജ്യം […]
സിബിഎസ്എ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് പ്രോഗ്രാം നിർത്തലാക്കുന്നു

അടുത്ത വർഷം സെപ്റ്റംബർ മുതൽ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് (RABC) പ്രോഗ്രാം അവസാനിപ്പിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. അതിർത്തി സുരക്ഷയ്‌ക്കായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനത്തിന് പകരമായി ടെലിഫോൺ റിപ്പോർട്ടിങ് സംവിധാനം ഉപയോഗിക്കുമെന്ന് CBSA പറയുന്നു. വടക്കൻ ഒന്റാരിയോ, സതേൺ മാനിറ്റോബ എന്നിവയുൾപ്പെടെ വിദൂര പ്രദേശങ്ങളിലൂടെ കാനഡയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ അതിർത്തി സ്റ്റേഷനിൽ നേരിട്ടോ അല്ലെങ്കിൽ പ്രവേശിച്ച ഉടൻ തന്നെ നിയുക്ത ടെലിഫോൺ റിപ്പോർട്ടിങ് സേവനം വഴിയോ സിബിഎസ്എയിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. […]
യുക്രെയ്നിലേക്ക് റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണം: 3 പേർ കൊല്ലപ്പെട്ടു

യുക്രെയ്നെതിരെ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാലു വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വ പുലർച്ച വരെ നീണ്ട ആക്രമണത്തിൽ റഷ്യ 650-ൽ അധികം ഡ്രോണുകളും മൂന്ന് ഡസനോളം മിസൈലുകളും പ്രയോഗിച്ചു. യുക്രെയ്നിലെ 13 പ്രവിശ്യകളിൽ ആക്രമണം നടന്നു. വീടുകൾക്കും പവർ ഗ്രിഡുകൾക്കുനേരെയും ആക്രമണമുണ്ടായി. കൊടുംതണുപ്പായതിനാൽ യുക്രെയ്നിൽ ഹീറ്ററില്ലാതെ കഴിയാനാവാത്ത അവസ്ഥയാണ്. അതിനിടെ വൈദ്യുതി സംവിധാനങ്ങൾക്ക് കേടുപാടുണ്ടാകുന്നത് ജനങ്ങൾക്ക് വൻദുരിതമായി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ […]
‘ഡ്രിപ്പ’ നിയമഭേദഗതി: ബ്രിട്ടിഷ് കൊളംബിയ സർക്കാറിനെതിരെ ഫസ്റ്റ് നേഷൻ നേതാക്കൾ

ഫസ്റ്റ് നേഷൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘ഡ്രിപ്പ’ (DRIPA) നിയമത്തിൽ മാറ്റം വരുത്താനുള്ള ബ്രിട്ടിഷ് കൊളംബിയ (ബിസി) സർക്കാറിന്റെ നീക്കം വിവാദത്തിൽ. ഇതിനെതിരെ മുപ്പതോളം ഗോത്രവർഗ നേതാക്കൾ സംയുക്ത പ്രതിഷേധവുമായി രംഗത്തെത്തി. ഖനന അനുമതിയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത് ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയോടുള്ള വിശ്വാസവഞ്ചനയാണെന്ന് നേതാക്കൾ ആരോപിക്കുന്നു. ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രതികരണങ്ങൾ വർഷങ്ങളായുള്ള അനുരഞ്ജന ശ്രമങ്ങളെ തകർക്കുമെന്നും വംശീയമായ വിഭജനത്തിന് കാരണമാകുമെന്നും ഇവർ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. നിയമഭേദഗതിയുമായി […]
തിരിച്ചടിയായി പുതിയ പാഠ്യപദ്ധതി: ആൽബർട്ടയിൽ കണക്ക് പരീക്ഷ കടുകട്ടി

പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയ ശേഷമുള്ള ആൽബർട്ടയുടെ ആദ്യ പരീക്ഷയിൽ പകുതിയോളം വിദ്യാർത്ഥികൾക്ക് കണക്കിൽ പരാജയം. ഗ്രേഡ് 6 വിദ്യാർത്ഥികളുടെ ഗണിത പരീക്ഷാ ഫലത്തിലാണ് ഈ തോൽവി രേഖപ്പെടുത്തിയത്. 2019-ൽ 72 ശതമാനം കുട്ടികൾ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിടത്ത് ഇത്തവണ അത് വെറും 53 ശതമാനമായി കുറഞ്ഞു. പുതിയ പാഠ്യപദ്ധതിയിലെ സങ്കീർണ്ണതകളും കോവിഡ് മഹാമാരിയെത്തുടർന്ന് പഠനത്തിലുണ്ടായ വിടവുകളുമാണ് ഈ തിരിച്ചടിക്ക് കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ പാഠ്യപദ്ധതി പ്രകാരം ഉയർന്ന ക്ലാസുകളിലെ ഗണിത ആശയങ്ങൾ താഴ്ന്ന ക്ലാസുകളിൽ […]
