newsroom@amcainnews.com

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന; ‘Buy Canadian’ നയം പ്രാബല്യത്തിൽ

ആഭ്യന്തര ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ‘Buy Canadian’ പദ്ധതിക്ക് കാനഡയിൽ തുടക്കമായി. ഇത് രാജ്യത്തുടനീളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കനേഡിയൻ വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്നും പ്രൊക്യുർമെന്റ് മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് അറിയിച്ചു. രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി, സർക്കാർ നടത്തുന്ന വൻകിട പദ്ധതികൾ, പ്രതിരോധ ഇടപാടുകൾ, നിർമ്മാണ ജോലികൾ എന്നിവയിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും തൊഴിലാളികൾക്കും മുൻഗണന നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുഎസ് വ്യാപാര യുദ്ധം മൂലം പ്രതിസന്ധിയിലായ കനേഡിയൻ വ്യവസായങ്ങൾക്ക് ഇത് പിന്തുണ നൽകും. ‘Buy Canadian’ […]

യുഎസ് മദ്യം വിറ്റ് ചാരിറ്റി പ്രവർത്തനമില്ല: ഡഗ് ഫോർഡ്

യുഎസ് മദ്യ ശേഖരം വിറ്റ് അതിന്റെ ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകാൻ നിലവിൽ പദ്ധതിയില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. അവധിക്കാലത്ത് ഈ മദ്യം വിൽക്കുന്നത് പ്രാദേശിക മദ്യ ഉൽപാദകരെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്നും പ്രീമിയർ വ്യക്തമാക്കി. ഏകദേശം 8 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ മദ്യമാണ് നിലവിൽ ശേഖരത്തിലുള്ളത്. ഇതിൽ 20 ലക്ഷം ഡോളർ മൂല്യമുള്ള മദ്യത്തിന് അടുത്ത ആറുമാസത്തിനുള്ളിൽ കാലാവധി തീരാൻ സാധ്യതയുണ്ട്. മദ്യം പ്രവിശ്യക്ക് പുറത്ത് വിൽക്കാൻ കഴിയുമെങ്കിൽ, ചാരിറ്റിക്ക് വേണ്ടി ഈ […]

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകരെ ക്ഷണിച്ച് ഐആർസിസി

ഈ ആഴ്ചയിലെ രണ്ടാമത്തെയും നവംബറിലെ അഞ്ചാമത്തേയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇമിഗ്രേഷൻ വകുപ്പ് 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 515 ആയി കുറഞ്ഞു. CRS കട്ട്ഓഫ് സ്കോർ മുൻ CEC നറുക്കെടുപ്പിനെ അപേക്ഷിച്ച് 5 പോയിൻ്റ് കുറഞ്ഞപ്പോൾ നവംബർ 26 ലെ CEC നറുക്കെടുപ്പിനെ അപേക്ഷിച്ച് 16 പോയിൻ്റ് കുറവും ഉണ്ടായി. ഒരു ആഴ്ച […]