ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കാനഡയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്ക് PR നേടുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം; 5000 പേർക്ക് അവസരം

രാജ്യത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി കാനഡയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്ക് PR നേടുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം തുറന്നു നൽകുന്നു. ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെഗ് ഡിയാബാണ് ഈ നയമാറ്റം പ്രഖ്യാപിച്ചത്. ഇതു വഴി നിലവിൽ കാനഡയിൽ ജോലി ചെയ്യുന്ന 5,000 ഡോക്ടർമാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവിലെ ഇമിഗ്രേഷൻ ക്വാട്ടയ്ക്ക് പുറമെയാണ് ഈ 5,000 ഒഴിവുകൾ അനുവദിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ഒരു വർഷത്തെ കനേഡിയൻ തൊഴിൽ പരിചയമുള്ള ഡോക്ടർമാർക്ക്, 2026-ൽ […]
കാനഡയിൽ ഏറ്റവും കൂടുതൽ എലികളുള്ള നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാം സ്ഥാനത്ത്

കാനഡയിൽ ഏറ്റവും കൂടുതൽ എലികളുള്ള നഗരങ്ങളുടെ പട്ടികയിൽ ടൊറൻ്റോ ഒന്നാം സ്ഥാനത്ത് എത്തി. തുടർച്ചയായ രണ്ടാം വർഷമാണ് ടൊറൻ്റോ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും നടത്തിയ എലി നിയന്ത്രണ നടപടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയത്. വിക്ടോറിയ,വാൻകൂവർ, ബേൺബി, റിച്ച്മണ്ട് എന്നീ സ്ഥലങ്ങളും ആദ്യ അഞ്ചിൽ ഇടം നേടി. മിസ്സിസാഗ, കിലോന, ഓട്ടവ, സ്കാർബറോ, മോൺക്ടൺ എന്നിവയാണ് ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റു നഗരങ്ങൾ. ഓട്ടവയും മോൺക്ടണും ഈ […]
2026ലെ ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു; അർജന്റീനയും ഇംഗ്ലണ്ടും കളിക്കും

ഡാലസ്: 2026ലെ ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങൾ ഡാലസിൽ നടക്കും. ഇതിൽ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടുന്നു. ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങൾ കൂടാതെ ഒരു സെമിഫൈനൽ മത്സരവും ഉൾപ്പെടെ ഒമ്പത് കളികൾ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന, പ്രമുഖ ടീമായ ഇംഗ്ലണ്ട് എന്നിവർ ഡാലസിൽ മത്സരിക്കും. അർജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്. അർജന്റീനയുടെ ലയണൽ മെസ്സി, ഇംഗ്ലണ്ടിന്റെ […]
അമിതമായി ചൂടാവുകയും തീപിടിത്ത സാധ്യതയും; ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു

വാഷിംഗ്ടൺ: ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററി പവർ ബാങ്കുകൾ തീപിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് (CPSC) ഇക്കാര്യം അറിയിച്ചത്. INIU കമ്പനിയുടെ 10,000mAh പോർട്ടബിൾ പവർ ബാങ്കുകളാണ് തിരിച്ചുവിളിച്ചത് (മോഡൽ: BI-B41). കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള ഇതിന് മുൻവശത്ത് INIU ലോഗോയും കാൽപ്പാദത്തിന്റെ ആകൃതിയിലുള്ള എൽഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിൽ ആമസോൺ വഴിയാണ് ഇവ വിറ്റഴിച്ചത്. ഈ […]
വമ്പൻ ഓഫർ! ഒരു മാസം 47 തവണ യാത്ര ചെയ്യുന്നവർക്ക് പിന്നീടുള്ള യാത്ര സൗജന്യം; ടൊറൻ്റോയിലെ ടിടിസിയുടെ യാത്രാനിരക്കിൽ ഫെയർ കാപ്പിങ് സംവിധാനം നടപ്പിലാക്കും

ടൊറൻ്റോയിലെ TTC-യുടെ യാത്രാനിരക്കിൽ ഫെയർ കാപ്പിങ് സംവിധാനം നടപ്പിലാക്കുമെന്ന് മേയർ ഒലീവിയ ചൗ. 2026 സെപ്റ്റംബർ മുതലായിരിക്കും ഇത് നടപ്പിലാവുക. ഇതനുസരിച്ച്, ഒരു മാസം 47 തവണ യാത്ര ചെയ്യുന്നവർക്ക്, അതിനുശേഷമുള്ള എല്ലാ യാത്രകളും സൗജന്യമായിരിക്കും. യാത്രക്കാർക്ക് പതിവുപോലെ ഫോൺ, പ്രെസ്റ്റോ കാർഡ്, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാം. 47 തവണ ടാപ്പ് ചെയ്ത ശേഷം സൗജന്യ യാത്രകൾ യാന്ത്രികമായി പ്രാബല്യത്തിൽ വരും. നിലവിൽ, മുതിർന്നവർക്കുള്ള പ്രതിമാസ പാസിന് $156 ആണ് വില. ഒറ്റത്തവണ ടിക്കറ്റിന് […]
ഡിസംബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 ഐടിഎ

ഡിസംബർ 11-ന്, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ഈ മാസത്തെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി. 37 ഹെൽത്ത് കെയർ, സോഷ്യൽ സർവീസസ് തൊഴിലുകളിൽ ഒന്നിൽ പരിചയസമ്പന്നരായ 1,000 ഉദ്യോഗാർത്ഥികളെ ഈ നറുക്കെടുപ്പിലൂടെ ക്ഷണിച്ചു. 476 എന്ന ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. നവംബർ 14 ന് നടന്ന മുൻ ഹെൽത്ത് കെയർ, സോഷ്യൽ സർവീസസ് നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കട്ട്ഓഫ് സ്കോർ 14 പോയിന്റ് […]