newsroom@amcainnews.com

പലിശ നിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്

പ്രധാന പലിശ നിരക്ക് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ് (ഫെഡ്). ഫെഡ് നിരക്ക് കുറച്ചത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ക്ക് സമ്മിശ്ര അഭിപ്രായമാണുള്ളത്. ഒറ്റത്തവണയുള്ള 25 ബിപിഎസ് കുറവ് വിപണിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്ന് ചില സാമ്പത്തിക വിശകലന വിദഗ്ധര്‍ പറയുന്നു. നിരക്കുകള്‍ കുറയ്ക്കുന്ന ഒരു വലിയ സാമ്പത്തിക ചക്രം (aggressive downward cycle) ഉണ്ടാകുമ്പോള്‍ മാത്രമാണ് വിപണിയില്‍ കാര്യമായ മുന്നേറ്റം കണ്ടിട്ടുള്ളത്. യുഎസ് സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള […]

‘വ്യത്തികെട്ട രാജ്യങ്ങളില്‍നിന്ന് ആരും വരണ്ട’: ആഫ്രിക്കക്കെതിരെ ട്രംപ്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൊമാലിയന്‍ കുടിയേറ്റക്കാര്‍ക്കെതിരെയായിരുന്നു ട്രംപിന്റെ പുതിയ വംശീയ അധിക്ഷേപം. വ്യത്തികെട്ടത്, അറപ്പു തോന്നിക്കുന്നത്, കുറ്റകൃത്യങ്ങള്‍ നിറഞ്ഞത് തുടങ്ങിയ അധിക്ഷേപങ്ങളാണു സൊമാലിയയ്ക്ക് എതിരെ നടത്തിയത്. 2018 ല്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുളള യോഗത്തിനിടെ ഹെയ്റ്റി അടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യപദ പ്രയോഗം നടത്തിയെന്നതും ട്രംപ് സമ്മതിച്ചു. വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു യുഎസ് അന്ന് അവകാശപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാന്‍, ഹെയ്റ്റി, സൊമാലിയ തുടങ്ങിയ മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം പൂര്‍ണമായി വിലക്കിയെന്നു ട്രംപ് […]

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് പിആർ

2025 ലെ ഏറ്റവും വലിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 6,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കാനഡ. 520 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. നവംബർ 26 ന് നടന്ന അവസാന CEC എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ CRS കട്ട്ഓഫ് സ്‌കോർ 11 പോയിന്റ് കുറഞ്ഞു. 2024 ജൂലൈ 17 ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) […]

വെള്ളപ്പൊക്കം: ബ്രിട്ടീഷ് കൊളംബിയയിൽ ഹൈവേകള്‍ അടച്ചു

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിൽ ബ്രിട്ടീഷ് കൊളംബിയ. നിരവധി പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഫ്രേസര്‍ വാലിയില്‍ ശക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പായ ‘ഫ്‌ളഡ് വാണിങ്’ നിലവിലുണ്ട്. സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎസിലെ നുക്‌സാക്ക് നദി കരകവിഞ്ഞൊഴുകുന്നതുമൂലം ആ വെള്ളം ഫ്രേസര്‍ വാലിയിലെ ചില്ലിവാക്ക്, സുമസ് നദികളിലേക്ക് ഒഴുകിയെത്തുന്നത് സ്ഥിതി അതീവ ഗുരുതരമാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ ഒഴിപ്പിക്കലിനായി മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ ‘ബ്രോഡ്കാസ്റ്റ് ഇന്‍ട്രൂസീവ്’ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് എമര്‍ജന്‍സി […]

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 50% വരെ തീരുവ ചുമത്തി മെക്സിക്കോ

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേൽ ഉയർന്ന തീരുവ ചുമത്തി മെക്സിക്കോ. ഇന്ത്യയും ചൈനയും അടക്കമുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്കാണ് മെക്സിക്കോ 50 ശതമാനം വരെ തീരുവ ചുമത്തിയത്. ഇതിന് മെക്സിക്കോ സെനറ്റ് അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമിന്റെ പുതിയ തീരുവ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനായാണ് വിവിധ വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നതെന്നാണ് മെക്സിക്കൻ പ്രസിഡന്റിന്റെ വിശദീകരണം. എന്നാൽ, യുഎസ്-മെക്സിക്കോ-കാനഡ […]

സ്വകാര്യ ക്ലിനിക്കുകളിൽ പൊതുജനങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ഒൻ്റാരിയോ സർക്കാർ; പദ്ധതിക്കായി രണ്ട് വർഷത്തിനുള്ളിൽ $125 ദശലക്ഷം ഡോളർചെലവഴിക്കാൻ തീരുമാനം

സ്വകാര്യ ക്ലിനിക്കുകളിൽ പൊതുജനങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ഒൻ്റാരിയോ സർക്കാർ. ഇതനുസരിച്ച് ഒൻ്റാരിയോയിൽ അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ ക്ലിനിക്കുകളിൽ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താൻ പൊതുഫണ്ട് അനുവദിക്കും. സ്വകാര്യ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ അടുത്ത ഘട്ടമാണിതെന്ന് ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് പറഞ്ഞു. ഈ പദ്ധതിക്കായി രണ്ട് വർഷത്തിനുള്ളിൽ $125 ദശലക്ഷം ഡോളർചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഇത് വഴി പ്രവിശ്യയിൽ ഉടനീളം 20,000 ഓർത്തോപീഡിക് ശസ്ത്രക്രിയകൾ അധികമായി നടത്താൻ […]

2020-ലെ വംശീയ നീതി സമരങ്ങൾക്കിടെ മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട 12 മുൻ എഫ്.ബി.ഐ ഏജന്റുമാരുടെ പരാതിയിൽ കാഷ് പട്ടേലിനും പാം ബോണ്ടിക്കുമെതിരെ കേസ്

വാഷിംഗ്ടൺ: 2020-ലെ വംശീയ നീതി സമരങ്ങൾക്കിടെ മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട 12 മുൻ എഫ്.ബി.ഐ. (FBI) ഏജന്റുമാരുടെ പരാതിയിൽ എഫ്.ബി.ഐ. തലവൻ കാഷ് പട്ടേലിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും എതിരെ കേസെടുത്തു.ഏജന്റുമാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട്, അവരെ അന്യായമായി പിരിച്ചുവിട്ടു എന്നാണ് പരാതി. 2020 ജൂൺ 4-ന് ജോർജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ, സംഘർഷം ഒഴിവാക്കാനായിട്ടാണ് ഏജന്റുമാർ ‘മുട്ടുകുത്തി’ നിന്നത്. ഏജന്റുമാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ബി.ഐ. നിയമങ്ങൾ പാലിച്ചു എന്നുമാണ് […]

ആഘോഷത്തിൻ്റെ അന്തരീക്ഷവുമായി വർണ്ണാഭമായി അലങ്കരിച്ച CPKC ഹോളിഡേ ട്രെയിൻ വീണ്ടും ആൽബർട്ടയിലേക്ക്

ആഘോഷത്തിൻ്റെ അന്തരീക്ഷവുമായി CPKC ഹോളിഡേ ട്രെയിൻ വീണ്ടും ആൽബർട്ടയിലേക്ക്. ഈ ഡിസംബറിൽ ആൽബെർട്ടയിലുടനീളം ട്രെയിൻ വീണ്ടും സഞ്ചാരം നടത്തും. വർണ്ണാഭമായി അലങ്കരിച്ച ഈ ട്രെയിൻ ക്രിസ്മസിൻ്റെ ആവേശം എല്ലായിടത്തും എത്തിക്കാനും പ്രാദേശിക ഫുഡ് ബാങ്കുകൾക്കായി പണം സമാഹരിക്കാനുമായി നിരവധി കമ്മ്യൂണിറ്റികളിൽ നിർത്തും. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ, ലൈവ് സംഗീത പരിപാടികളും വർണ്ണാഭമായ ലൈറ്റുകളും ഈ ട്രെയിനിൻ്റെ പ്രത്യേകതയാണ്. ഈ വർഷം കനേഡിയൻ സംഗീതജ്ഞരുടെ പ്രകടനമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ഷോകൾ സൗജന്യമാണെങ്കിലും, കമ്മ്യൂണിറ്റി ഫുഡ് പ്രോഗ്രാമുകളിലേക്ക് […]

ലഹരിക്ക് അടിമപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകാൻ അനുവദിക്കുന്ന പുതിയ നിയമം അവതരിപ്പിച്ച് സസ്‌കച്ചെവൻ സർക്കാർ

ലഹരിക്ക് അടിമപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകാൻ അനുവദിക്കുന്ന പുതിയ നിയമം സസ്‌കച്ചെവൻ സർക്കാർ അവതരിപ്പിച്ചു. ‘കംപാഷനേറ്റ് ഇൻ്റർവെൻഷൻ ആക്റ്റ്’ (Compassionate Intervention Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ, സ്വന്തമായി ചികിത്സ തേടാൻ കഴിയാത്തവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ലഹരിക്ക് അടിമകളായവർക്ക് സുരക്ഷിതത്വത്തിലേയ്ക്കൊരു തിരിച്ചുവരവ് ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രീമിയർ സ്കോട്ട് മോ അഭിപ്രായപ്പെട്ടു. ശീതകാല നിയമസഭാ സമ്മേളനത്തിൻ്റെ അവസാന ദിവസമാണ് ബിൽ അവതരിപ്പിച്ചത്. അടുത്ത വർഷം ഇത് പാസാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ നിയമം അനുസരിച്ച് ലഹരിക്ക് […]

കാനഡയിൽ ഈ മാസം അസാധാരണമാംവിധം കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് റിപ്പോർട്ട്

കാനഡയിൽ അതിശൈത്യത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഈ മാസം കാനഡയിൽ അസാധാരണമാംവിധം കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകളുള്ളത്. പല പ്രദേശങ്ങളിലും ഈ വർഷത്തെ സാധാരണ താപനിലയേക്കാൾ വളരെ കുറവായതുകൊണ്ടാണ് ഈ തണുപ്പിനെ “അതിരൂക്ഷം” എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജൂഡാ കോഹൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, ഈ മാസം ഭൂമിയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന അതിശൈത്യ മേഖലകളിലൊന്ന് കനേഡിയൻ പ്രേരിസ് മുതൽ യു.എസിൻ്റെ ചില ഭാഗങ്ങൾ വരെയാണെന്ന് കണ്ടെത്തി. “അതിരൂക്ഷം” എന്നത് ഗ്രഹത്തിലെ […]