2026 ലോകകപ്പ്: കാനഡയ്ക്ക് എതിരാളികൾ ഖത്തർ, സ്വിറ്റ്സർലൻഡ്, യൂറോപ്യൻ പ്ലേഓഫ് വിജയി

2026 ഫിഫ ലോകകപ്പിൽ ആതിഥേയരായ കാനഡയ്ക്ക് എതിരാളികൾ ഖത്തർ, സ്വിറ്റ്സർലൻഡ്, യൂറോപ്യൻ പ്ലേഓഫ് വിജയി എന്നിവർ. ഇറ്റലി, വടക്കൻ അയർലൻഡ്, വെയിൽസ്, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ പ്ലേഓഫിൽ മത്സരിക്കുന്നത്. യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന 2026 ഫിഫ ലോകകപ്പിൽ ഇതാദ്യമായി 48 ടീമുകൾ പങ്കെടുക്കും. വാഷിങ്ടൺ ഡി.സിയിലെ കെന്നഡി സെന്‍റർ ഫോർ ദി പെർഫോമിങ് ആർട്‌സിൽ നടന്ന നറുക്കെടുപ്പിൽ പ്രധാനമന്ത്രി […]
‘റീകോൾ’ ഹർജിയിൽ പതറി യുസിപി: ആൽബർട്ടയിൽ 19 എംഎൽഎമാർക്കെതിരെ ഒപ്പ് ശേഖരണം

യുസിപി സർക്കാരിന് മേലുള്ള രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെ ആൽബർട്ടയിൽ 19 എംഎൽഎമാർക്കെതിരെ ‘റീകോൾ’ ഹർജി. ഇവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റീകോൾ പെറ്റിഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗോർഡൻ മക്ലൂർ അനുമതി നൽകി. ഏറ്റവും പുതുതായി നാല് എംഎൽഎമാർക്കെതിരായി സമർപ്പിക്കപ്പെട്ട ഹർജികൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ മൂന്ന് പേർ ഭരണകക്ഷിയായ യുസിപി അംഗങ്ങളും ഒരാൾ പ്രതിപക്ഷമായ എൻഡിപിയിലെ അംഗവുമാണ്. ഇതോടെ, ഭരണകക്ഷിയായ യുസിപിയുടെ 47 എംഎൽഎമാരിൽ പകുതിയോളം പേരെ പുറത്താക്കാനുള്ള […]
ലോകകപ്പ് നറുക്കെടുപ്പ്; ട്രംപ് – കാർണി – ഷീൻബാം സ്വകാര്യ കൂടിക്കാഴ്ച

കാനഡാ പ്രധാനമന്ത്രി മാർക്ക് കാർണി, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷീൻബാം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ വാഷിംഗ്ടൺ ഡി.സിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ജോൺ എഫ്. കെന്നഡി സെന്ററിൽ നടന്ന ഫിഫാ ലോകകപ്പ് നറുക്കെടുപ്പിൽ മൂവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ലോകകപ്പ് നറുക്കെടുപ്പിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, കുടിയേറ്റവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂവരും ചർച്ച ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ചോ പ്രസിഡന്റ് ഇരു നേതാക്കളുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തുമോ എന്നതിനെക്കുറിച്ചോ വൈറ്റ് ഹൗസ് ഇതുവരെ വിശദാംശങ്ങൾ […]
കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു; നവംബറിൽ 54,000 പുതിയ തൊഴിലുകൾ

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി കുറഞ്ഞു. ഈ വർഷം സെപ്റ്റംബറിൽ 7.1 ശതമാനത്തിൽ എത്തിയ ശേഷം മാസങ്ങളോളം വർധിച്ചുവന്ന തൊഴിലില്ലായ്മ നിരക്കിലാണ് ഇപ്പോൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ മാസം 54,000 പുതിയ തൊഴിലുകൾ കൂട്ടിച്ചേർത്തു. തുടർച്ചയായ മൂന്നാം മാസമാണ് രാജ്യത്ത് തൊഴിൽ വളർച്ച രേഖപ്പെടുത്തുന്നത്. പുതിയ ജോലികളിൽ അധികവും പാർട്ട് […]