newsroom@amcainnews.com

കാനഡയിലെ പ്രധാന നഗരങ്ങളിൽ ബസ്, സബ്‌വേ, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്

കാനഡയിലെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ബസ്, സബ്‌വേ, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. യാത്രക്കാർക്കും ജീവനക്കാർക്കുമെതിരായ ആക്രമണങ്ങളും മറ്റ് അക്രമസംഭവങ്ങളും കഴിഞ്ഞ കുറച്ചുവർഷങ്ങളായി കുത്തനെ ഉയരുകയാണ്. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത് ജനങ്ങൾക്കിടയിൽ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്നുമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. പൊതുഗതാഗത സംവിധാനങ്ങളിലെ കുറ്റകൃത്യങ്ങൾ […]

കാനഡയിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന രീതിയിൽ ഫെഡറൽ സർക്കാർ പുതിയ കളർ കോഡഡ് സംവിധാനം അവതരിപ്പിച്ചു

കാനഡയിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന രീതിയിൽ ഫെഡറൽ സർക്കാർ പുതിയ കളർ കോഡഡ് സംവിധാനം അവതരിപ്പിച്ചു. കാലാവസ്ഥാ പ്രവചനങ്ങളുടെ അപകടസാധ്യതയും പ്രത്യാഘാതങ്ങളും പൊതുജനങ്ങളിലേക്ക് കൂടുതൽ വ്യക്തമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) കളർ കോഡഡ് സംവിധാനം കൊണ്ടുവന്നത്. നിലവിൽ നൽകിയിരുന്ന ‘വാച്ച്’ (yellow) ‘വാണിംഗ്’ (red) എന്നീ രണ്ടുതരം അലേർട്ടുകൾക്ക് പകരമായി, പുതിയ കളർ കോഡഡ് സംവിധാനം പ്രാബല്യത്തിൽ വന്നു. ഇത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ […]

കാനഡയിൽ കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്ന ആയിരക്കണക്കിന് രോഗികൾ കഴിഞ്ഞ വർഷം മരണപ്പെട്ടു; ആരോഗ്യ മേഖലയുടെ കാര്യക്ഷമത ചോദ്യം ചെയ്യുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ശസ്ത്രക്രിയകൾക്കും രോഗനിർണ്ണയത്തിനുമായി കാത്തിരിപ്പ് പട്ടികയിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് രോഗികൾ കഴിഞ്ഞ വർഷം മരണപ്പെട്ടതായി കനേഡിയൻ തിങ്ക് ടാങ്ക് റിപ്പോർട്ട് ചെയ്യുന്നു. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ വിവിധ പ്രവിശ്യകളിലെ 23,746-ൽ അധികം പേർ ചികിത്സ ലഭിക്കുന്നതിനുമുമ്പ് മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ . ഹൃദയ ശസ്ത്രക്രിയ പോലുള്ള അടിയന്തിര ചികിത്സകൾക്കായി കാത്തിരുന്നവരും, ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ലഘുവായ ശസ്ത്രക്രിയകൾക്കായി കാത്തിരുന്നവരും ഇതിൽ ഉൾപ്പെടുന്നു. ഈ കണക്കുകൾ പൂർണമല്ലെന്നും യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.ആരോഗ്യ […]

വരുമാനത്തിലെ കുറവിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി; സിറ്റി കൗൺസിലിനോട് കൂടുതൽ പണം ആവശ്യപ്പെട്ട് കാൽഗറി പൊലീസ്

വരുമാനത്തിൽ കുറവ് വന്നതിനെത്തുടർന്ന് സിറ്റി കൗൺസിലിനോട് ധനസഹായം ആവശ്യപ്പെട്ട് കാൽഗറി പൊലീസ്. 49.4 മില്യൺ ഡോളറിൻ്റെ കുറവാണ് കാൽഗറി പൊലീസ് നേരിടുന്നത്. ഇതേ തുടർന്നാണ് ദശലക്ഷക്കണക്കിന് ഡോളർ കൂടുതൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോട്ടോ റഡാറുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് വരുമാനത്തെ ഏറ്റവുമധികം ബാധിച്ചത്. 28 മില്യൺ ഡോളറിൻ്റെ കുറവാണ് ഇതിലൂടെ ഉണ്ടായത്. ഈ കുറവ് റിസർവ് ഫണ്ടുകൾ ഉപയോഗിച്ച് നികത്താൻ സിറ്റി കൗൺസിൽ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്. വീണ്ടും അധിക പണം ആവശ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ ഭാവിയിലെ ബജറ്റുകളിൽ ഫോട്ടോ […]

ഒൻ്റാരിയോയുടെ ഉത്പാദന മേഖല ദുർബലമാകുന്നുവെന്ന് ബജറ്റ് നിരീക്ഷണ സമിതി

ഒൻ്റാരിയോയുടെ ഉത്പാദന മേഖല ദുർബലമാവുകയാണെന്ന് ബജറ്റ് നിരീക്ഷണ സമിതി. ഒൻ്റാരിയോയെ ഒരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുമെന്ന് ഫോർഡ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യമായില്ലെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. ഒൻ്റാറിയോയുടെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10% വരുന്ന ഉത്പാദന മേഖലയെ പാൻഡെമിക്, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, ഡിമാൻഡിലെ കുറവ്, യുഎസ് തീരൂവ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ബാധിച്ചതായാണ് റിപ്പോർട്ട്. 2023 പകുതി മുതൽ 2025 പകുതി വരെയുള്ള എട്ട് പാദങ്ങളിൽ ഏഴിലും ഉത്പാദന മേഖലയുടെ പ്രകടനം കുറഞ്ഞ് […]

കുട്ടികൾകളുടെ സർഗാത്മകതയെ ദോഷകരമായി ബാധിച്ചേക്കാം; എഐ കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് കാനഡയിലെ വിദഗ്ദ്ധർ

കുട്ടികൾക്കായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കാനഡയിലെ വിദഗ്ദ്ധർ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന ഈ കളിപ്പാട്ടങ്ങൾക്ക് സംസാരിക്കാനും ഒരു സുഹൃത്തിനെപ്പോലെ സംവദിക്കാനും കഴിയും. ഈ കളിപ്പാട്ടങ്ങൾ വിനോദകരവും വിദ്യാഭ്യാസപരവുമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നതെങ്കിലും, ഇവ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് ദോഷകരമായേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. നിക്കോൾ റാസിൻ പറയുന്നതനുസരിച്ച്, ചെറിയ കുട്ടികളുടെ മസ്തിഷ്കം വളരെയധികം വിവരങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. അതിനാൽ, AI കളിപ്പാട്ടങ്ങൾ അവരുടെ വികാസത്തിന് ഏറ്റവും അനുയോജ്യമായിരിക്കില്ല. സംഘർഷങ്ങൾ കൈകാര്യം […]

പൊതുസ്ഥലങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും മതത്തെ അകറ്റി നിർത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാൻ ക്യൂബെക്ക് സർക്കാർ; പുതിയ നിയമം അവതരിപ്പിക്കും

പൊതുസ്ഥലങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും മതത്തെ അകറ്റി നിർത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാൻ ക്യൂബെക്ക് സർക്കാർ. ഇതിൻ്റെ ഭാഗമായി “സെക്യുലറിസം 2.0” എന്ന പേരിൽ പുതിയ നിയമം അവതരിപ്പിക്കും. 2019-ൽ പാസാക്കിയ മതചിഹ്നങ്ങൾ നിരോധിക്കുന്ന നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധിക്കും. ഡേകെയറുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഹിജാബ്, തലപ്പാവ് തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് തടയും. സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കും. ഉന്നത വിദ്യാഭ്യാസ […]

കാൽഗറി എയർപോർട്ടിലെ വെസ്റ്റേൺ റൺവേ വീണ്ടും തുറന്നു

തിരക്കേറിയ അവധിക്കാലത്തിന് മുന്നോടിയായി വർധിച്ചുവരുന്ന യാത്രക്കാരുടെ പരാതി പരിഹരിക്കാൻ വർഷങ്ങൾ നീണ്ട നിർമാണത്തിന് ശേഷം കാൽഗറി വിമാനത്താവളത്തിലെ വെസ്റ്റേൺ റൺവേ വീണ്ടും തുറന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം 40% വരെ വർധിക്കുമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ കണക്കുകൂട്ടൽ. പുതിയ റൺവേ അടുത്ത 40 വർഷത്തേക്ക് സേവനം ചെയ്യുമെന്നും നഗരത്തിന്റെ കാർഗോ, ടൂറിസം മേഖലകളിലെ വളർച്ച ഉറപ്പാക്കുമെന്നും എയർപോർട്ട് അതോറിറ്റി പ്രസിഡന്റും സിഇഒയുമായ ക്രിസ് ഡിൻസ്‌ഡെയിൽ പറഞ്ഞു. മോശം കാലാവസ്ഥയിൽ വിമാനമിറക്കാൻ പൈലറ്റുമാർക്ക് പുതിയ റൺവേയ്ക്ക് സാധിക്കുന്നതിനാൽ, […]

വെസ്റ്റ് കോസ്റ്റ് എണ്ണ പൈപ്പ് ലൈൻ: പ്രതിഷേധമറിയിച്ച് ബ്രിട്ടിഷ് കൊളംബിയ

വെസ്റ്റ് കോസ്റ്റിലേക്ക് എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള കരാറിനെതിരെ ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള കരാറിരിൽ ഒപ്പുവെച്ചതിന് പിന്നാലെ ബിസി സർക്കാർ ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് എബി പറഞ്ഞു. കോ​സ്റ്റൽ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുടെ പിന്തുണയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൈപ്പ് ലൈൻ നിർമാണത്തിൽ ഫെഡറൽ, ആൽബർട്ട സർക്കാരുകൾ ബ്രിട്ടിഷ് കൊളംബിയയെ ചർച്ചയിൽ ഉൾപ്പെടുത്താതെ പദ്ധതി തയ്യാറാക്കിയതിൽ എബി നിരാശ […]

ദാരിദ്ര്യം വർധിപ്പിക്കും: ആൽബർട്ടയുടെ പുതിയ ഭിന്നശേഷി പദ്ധതിക്കെതിരെ പ്രതിഷേധം

ആൽബർ സർക്കാരിന്റെ പുതിയ ഭിന്നശേഷി സഹായ പദ്ധതി (Alberta Disability Assistance Program – ADAP)ക്കെതിരെ പ്രതിഷേധവുമായി പ്രവിശ്യയിലെ ഭിന്നശേഷി അവകാശ പ്രവർത്തകർ. പദ്ധതി, നിലവിൽ സഹായം സ്വീകരിക്കുന്നവരുടെ ദാരിദ്ര്യം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പുതിയ പദ്ധതിയിൽ ജോലി ചെയ്താൽ കൂടുതൽ വരുമാനം കൈവശം വെക്കാൻ കഴിയുമെങ്കിലും, പ്രതിമാസ സഹായധനം 200 ഡോളർ കുറയും. നിലവിൽ AISH (Assured Income for the Severely Handicapped) പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധിപേർ ADAP എന്ന പുതിയ പദ്ധതി […]