വിദ്യാർത്ഥികൾക്ക് പണവും മദ്യവും മയക്കുമരുന്നും നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തു; മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ്

മിസോറി: വിദ്യാർത്ഥികൾക്ക് പണവും മദ്യവും മയക്കുമരുന്നും നൽകിയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ. ഡിക്സൺ R-1 സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന കാരിസ്സ ജെയ്ൻ സ്മിത്തിനാണ് (30) കോടതി ശിക്ഷ വിധിച്ചത്. മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ലൈംഗിക ബന്ധത്തിനായി 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ ‘കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർത്ഥികൾക്ക് ഇവർ മദ്യമോ കഞ്ചാവോ നൽകിയിരുന്നതായും ആരോപണമുണ്ട്. […]
ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും; ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ, ശ്രദ്ധനേടി ഇന്ത്യ-കാനഡ-ഓസ്ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനം

ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നൽകുന്ന പ്രഖ്യാപനമാണ് ഇന്നലെ ജി 20 അംഗീകരിച്ചത്. എത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയിലെ പ്രസംഗത്തിൽ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ – കാനഡ – ഓസ്ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ബ്രസീൽ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ […]
ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ന്യൂയോർക്ക് നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയിൽ ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ന്യൂയോർക്ക് നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. വെള്ളിയാഴ്ചയാണ് മംദാനി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയെ സമീപത്തു നിർത്തിക്കൊണ്ടാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മേയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി തിരിച്ചടി നൽകിയിരുന്നു. മേയ് 10ന് താൻ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് […]
യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്; ആക്രമണങ്ങൾക്കായി സംഭരിച്ചിരുന്ന സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ജറുസലം: യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളും ചെറുത്തു. ജർമനി, ഓസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകൾ നടന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി സംഭരിച്ചിരുന്ന സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്ട്രിയയിലെ വിയന്നയിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതോടെയാണ് ഹമാസിന്റെ ഭീകര ശൃംഖല സംബന്ധിച്ച […]
ജി20 ഉച്ചകോടിയിൽ ഓസ്ട്രേലിയ-കാനഡ-ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങും

ജോഹന്നാസ്ബർഗ്: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം […]
