ഒൻ്റാരിയോ സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ട് അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ഒൻ്റാരിയോ സർക്കാരിന്‍റെ സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിന് കീഴിലുള്ള പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിൽ തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനിയുടെ ഇടപെടൽ ഉണ്ടായതായുള്ള ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ. തൊഴിലാളികളുടെ പരിശീലനത്തിനായി അനുവദിച്ച 250 കോടി ഡോളർ ഫണ്ട് ലഭിച്ച നിരവധി സ്ഥാപനങ്ങൾ അത് ദുരുപയോഗം ചെയ്തതായി ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ഗ്രാന്റ് ലഭിച്ച ഒരു സ്ഥാപന ഉടമ, സ്വകാര്യ ഏജൻസിയുമായി ചേർന്ന് അഡൾറ്റ് എന്റർടൈൻമെന്റ് ക്ലബ്ബ് ആരംഭിച്ചതും വിവാദമായി. ഇതോടെ ഡേവിഡ് പിച്ചിനിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ […]
സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ട്രംപ്; തീരുമാനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥനയെ തുടർന്ന്

വാഷിങ്ടൻ: സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥനയെ തുടർന്നാണു ട്രംപിന്റെ തീരുമാനം. തങ്ങൾ വിഷയത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് സൗദി നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. രണ്ടര വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ നേരിട്ടുള്ള സമ്മർദ്ദം ആവശ്യമാണെന്നാണു സൗദി കിരീടാവകാശി വിശ്വസിക്കുന്നത്. കഴിഞ്ഞ മാസം ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ട്രംപ് വഹിച്ച പങ്കാണിതിന് കാരണം. സുഡാനീസ് സായുധ സേനയും അർധസൈനിക വിഭാഗമായ റാപ്പിഡ് […]
ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ‘നിർത്തി’ എന്നു പറഞ്ഞ് മോദി വിളിച്ചു: അവകാശവാദം ആവർത്തിച്ച് ട്രംപ്

ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ് – സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അവകാശവാദം. ഇന്ത്യ –പാക്ക് സംഘർഷം ഒഴിവായത് തന്റെ ഇടപെടൽ മൂലമാണെന്ന് 60 ലേറെത്തവണ […]
അഭയാർഥികളെ വിശ്വാസമില്ല; കാനഡയിൽ അഭയാർഥികളോടുള്ള വിശ്വാസ്യത കുറയുന്നുവെന്ന് പുതിയ സർവ്വേ ഫലം

കാനഡയിൽ അഭയാർഥികളോടുള്ള വിശ്വാസ്യത കുറയുന്നുവെന്ന് പുതിയ സർവ്വേ ഫലം. തങ്ങൾക്ക് അഭയാർഥികളെ വിശ്വാസമില്ലെന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ ഏകദേശം 43 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 36 ശതമാനം പേർ അഭയാർത്ഥികളെ വിശ്വസിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് കുടിയേറ്റക്കാരെ തങ്ങൾക്ക് കൂടുതൽ വിശ്വാസമാണെന്നും 46 ശതമാനം പേർ വ്യക്തമാക്കി. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് അഭയാർഥികളെ വിശ്വാസമില്ലെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ നിന്ന് പലായനം ചെയ്ത് എത്തുന്നവരാണ് അഭയാർഥികൾ. എന്നാൽ കാനഡയിൽ സ്ഥിരമായി താമസിക്കാനായി വരുന്നവരാണ് കുടിയേറ്റക്കാർ. ഈ […]