newsroom@amcainnews.com

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 50,000-ത്തിലധികം അധിക ശസ്ത്രക്രിയകൾ നടത്തും; ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി ആൽബെർട്ടാ സർക്കാർ

പ്രവിശ്യയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആൽബെർട്ടാ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 50,000-ത്തിലധികം അധിക ശസ്ത്രക്രിയകൾ നടത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാൽഗറിയിലെ സൗത്ത് ഹെൽത്ത് കാമ്പസിൽ ഉൾപ്പെടെ, ആയിരത്തിലധികം ആശുപത്രി കിടക്കകൾ കൂടി ചേർക്കും. എട്ട് പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ നിർമ്മിക്കും. രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുന്നതിനും, നിലവിലെ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് പുതിയ നടപ്പാക്കുന്നതെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കുക, രോഗികൾക്കുള്ള […]

ബാങ്ക് കാർഡുകൾ ദുരുപയോഗം ചെയ്തിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് സമീപിക്കുന്ന വ്യാജ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് വാൻകൂവർ പോലീസ്

പുതിയൊരു തരം തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി വാൻകൂവർ പൊലീസ്. പോലീസ് ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയത്. ബാങ്ക് കാർഡുകൾ ദുരുപയോഗം ചെയ്തിരിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടുക. തുടർന്ന്, കാർഡുകൾ വീട്ടിലെത്തി ശേഖരിക്കുന്നതിനായി ഒരാൾ വരുമെന്നും അറിയിക്കും. കാർഡ് കൈമാറിക്കഴിയുമ്പോൾ, ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കപ്പെടുകയാണ് ചെയ്യുക. അടുത്തിടെ നിരവധി ഇരകൾക്ക് ഈ തട്ടിപ്പിലൂടെ വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ട്. വാൻകൂവറിൽ ഒരാൾക്ക്, മൂന്ന് ദിവസത്തിനുള്ളിൽ […]

വേതന വർധന വേണ്ട: ബിൽ നിരസിച്ച് ആൽബർട്ട സർക്കാർ

പ്രവിശ്യയിലെ മിനിമം വേതനം വർധിപ്പിക്കേണ്ടെന്ന് ആൽബർട്ട സർക്കാർ തീരുമാനം. മൂന്ന് വർഷത്തേക്ക് ഓരോ വർഷവും മിനിമം വേതനം ഒരു ഡോളർ വീതം വർധിപ്പിക്കാൻ നിർദ്ദേശിച്ച് കാൽഗറി-മൗണ്ടൻ വ്യൂ എംഎൽഎ കാത്‌ലീൻ ഗാൻലി ബിൽ അവതരിപ്പിച്ചിരുന്നു. യുവ തൊഴിലാളികൾക്കുള്ള കുറഞ്ഞ മിനിമം വേതനം ഒഴിവാക്കി മുതിർന്നവർക്ക് ഒപ്പമാക്കാനും, സർവീസ് മേഖലയിലെ തൊഴിലാളികൾക്ക് ടിപ്പുകൾ നിലനിർത്താനും കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ബിൽ. വേതന വർധന മരവിപ്പിക്കുന്നത് ആൽബർട്ടയിലെ ഉയരുന്ന ജീവിതച്ചെലവിനെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കാത്‌ലീൻ ഗാൻലി പറഞ്ഞു. ഏഴ് വർഷമായി […]

തിരിച്ചറിയൽ കാർഡുകളിൽ പൗരത്വ സൂചന നിർബന്ധമാക്കി ആൽബർട്ട സർക്കാർ

ഡ്രൈവിങ് ലൈസൻസുകളിലും തിരിച്ചറിയൽ കാർഡുകളിലും പൗരത്വ സൂചനകളും ഹെൽത്ത് കെയർ നമ്പറുകളും ചേർക്കാൻ ലക്ഷ്യമിട്ടുള്ള നിയമ നിർമാണം ആൽബർട്ട സർക്കാർ അവതരിപ്പിച്ചു. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ നീക്കമെന്ന് സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി പറഞ്ഞു. പൗരത്വ പദവി സൂചിപ്പിക്കുന്ന “CAN” എന്ന് രേഖപ്പെടുത്തുന്നത് ഭാവിയിലെ സർക്കാർ ആനുകൂല്യങ്ങൾ എളുപ്പത്തിൽ നേടുന്നതിന് സഹായിക്കുമെന്നും, ഇതിനായി ജനങ്ങൾ വീണ്ടും രേഖകൾ ഹാജരാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ കാർഡുകൾ അടുത്ത വർഷം പകുതിയോടെ പുറത്തിറങ്ങും. എന്നാൽ, മദ്യം വാങ്ങുന്നത് […]

കർശന നിയന്ത്രണം: വൻ മാറ്റങ്ങളുമായി കാനഡയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ

വൻ മാറ്റങ്ങളുമായി കാനഡയിലെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ. ഫെഡറൽ പ്രക്ഷേപണ റെഗുലേറ്ററായ CRTC (കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് കമ്മീഷൻ) കനേഡിയൻ ഉള്ളടക്കത്തിന്റെ പുതിയതും കർശനവുമായ നിയമ പരിഷ്കരണം ഇന്ന് പ്രാബല്യത്തിൽ വരും. ടെലിവിഷൻ പ്രക്ഷേപകർക്ക് പുറമെ നെറ്റ്ഫ്ലിക്സ് പോലുള്ള പ്രമുഖ ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങളെയും ഈ പരിഷ്കരണം ബാധിക്കും. ഈ വർഷം CRTC നടത്തിയ പൊതു ഹിയറിങിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. നിലവിൽ, ഒരു പ്രൊഡക്ഷനിൽ കനേഡിയൻ പൗരന്മാർക്ക് എത്രത്തോളം പ്രധാന പങ്കാളിത്തമുണ്ട് എന്നതിൻ്റെ അടിസ്ഥാനത്തിൽ പോയിൻ്റുകൾ […]

പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനം; ടൊറന്റോ സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്തി

പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 37-ാം വാർഷിക ദിനത്തിൽ, ടൊറന്റോ സിറ്റി ഹാളിൽ ആദ്യമായി പലസ്തീൻ പതാക ഉയർന്നു. മിസ്സിസാഗ, ബ്രാംപ്ടൺ, കാൽഗറി, വിനിപെഗ് എന്നിവയുൾപ്പെടെ മറ്റ് കനേഡിയൻ നഗരങ്ങളും കഴിഞ്ഞ വാരാന്ത്യത്തിൽ സമാനമായ ഐക്യദാർഢ്യ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് പലസ്തീൻ പതാക ഉയർത്തിയിരുന്നു. സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിലോ പ്രത്യേക വാർഷികങ്ങളിലോ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നു. പതാക ഉയർത്തുന്നത് […]

അവസരമില്ല, വരുമാനവും: വിദഗ്ധ കുടിയേറ്റക്കാർ കാനഡ വിടുന്നു

കാനഡയിൽ സ്ഥിരതാമസത്തിന് എത്തുന്നവരിൽ വിദ്യാസമ്പന്നരും വിദഗ്ധരുമായ കുടിയേറ്റക്കാർ അഞ്ച് വർഷത്തിനുള്ളിൽ രാജ്യം വിട്ടുപോകുന്നതായി റിപ്പോർട്ട്. ഡോക്ടറേറ്റ് ഉള്ളവർ ബിരുദധാരികളെക്കാൾ രണ്ടിരട്ടിയിലധികം വേഗത്തിൽ കാനഡ വിടുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പ് (ഐസിസി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വരുമാന വളർച്ച ഇല്ലാത്ത തൊഴിൽ ലഭിക്കുമ്പോൾ ഇത്തരം പ്രവണത കൂടുന്നതായാണ് കണ്ടെത്തൽ. സാമ്പത്തിക വെല്ലുവിളികളെ നേരിടാനും യുഎസ് ഇതര രാജ്യങ്ങളുമായുള്ള വ്യാപാരം വർധിപ്പിക്കാനുമുള്ള കാനഡയുടെ ശ്രമങ്ങൾക്ക് ഈ “ഓൺവേർഡ് മൈഗ്രേഷൻ” വലിയ തിരിച്ചടിയാണെന്ന് ഐസിസി മേധാവി ഡാനിയേൽ ബെർണാർഡ് മുന്നറിയിപ്പ് […]

ജലക്ഷമതാ പദ്ധതി: പൊതുജനാഭിപ്രായം തേടി സിറ്റി ഓഫ് കാൽഗറി

ജനസംഖ്യ വർധനയ്‌ക്കൊപ്പം കാലാവസ്ഥ വ്യതിയാനവും കാരണം, പരിഷ്കരിച്ച ജലസംരക്ഷണ പദ്ധതിയിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി കാൽഗറി സിറ്റി. 2026-ഓടെ ജലത്തിൻ്റെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗ്ഗരേഖയാണ് ജലക്ഷമതാ പദ്ധതി (Water Efficiency Plan). അടുത്ത 10 വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യ 20 ലക്ഷത്തിലെത്തുമെന്നാണ് സിറ്റിയുടെ കണക്കുകൂട്ടൽ. വർധിക്കുന്ന താപനിലയും മഴയിലെ മാറ്റങ്ങളും കാരണം ജലസംരക്ഷണം നിർണായകമാണെന്ന് സിറ്റി ഓഫ് കാൽഗറി അധികൃതർ വ്യക്തമാക്കി. 2024-ൽ ഉണ്ടായ പ്രധാന പൈപ്പ് പൊട്ടൽ പോലുള്ള അടിയന്തര ഘട്ടങ്ങൾ മുന്നിൽക്കണ്ടാണ് പദ്ധതിക്ക് […]

അൻമോൽ ബിഷ്ണോയിയെ യു.എസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി

അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളികളിൽ ഒരാളുമായ അൻമോൽ ബിഷ്ണോയിയെ യു.എസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി. നവംബർ 19 ന്‌ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചേക്കുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയെ ഒക്ടോബർ 12 ന് ബാന്ദ്ര ഈസ്റ്റിൽ വച്ച്‌ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ്‌ അൻമോൽ ബിഷ്ണോയി. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് മാറ്റിയതായി അറിയിച്ച […]

തുർക്കിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ജർമ്മൻ കുടുംബത്തിലെ നാലുപേർ മരിച്ചു

തുർക്കിയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അച്‌ഛനും അമ്മയും രണ്ടുമക്കളും അടങ്ങുന്ന ജർമ്മൻ കുടുംബം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ഇസ്‌താംബൂളിലെ സ്‌ട്രീറ്റ്‌ സ്‌റ്റാളുകളിൽ നിന്നും സമീപത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നും ടർക്കിഷ് സ്പെഷൽ വിഭവങ്ങൾ കഴിച്ച കുട്ടികളായ മസൽ (3), കാദിർ (6) എന്നിവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചതിന്‌ പിന്നാലെ മാതാപിതാക്കളായ സിഗ്ഡെം ബോസെക്കിനും (27), സെർവെറ്റിനും (38) ഇതേ ലക്ഷണങ്ങളുണ്ടായി. ചികിത്സയിലിരിക്കെ അമ്മ സിഗ്ഡെം ബോസെക്കും മക്കളായ മസലും കാദിറും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന സെർവെറ്റ് പിന്നീട് […]