newsroom@amcainnews.com

ഐഎംഇഐ നമ്പറുകൾ ഉൾപ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ തിരിച്ചറിയൽ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് ജാമ്യമില്ലാ കുറ്റം; 3 വർഷം വരെ തടവുശിക്ഷ, 50 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എന്റർപ്രൈസസ് ഐഡന്റിറ്റി) നമ്പർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും, മൂന്നു വർഷം വരെ തടവുശിക്ഷ, 50 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും ടെലികോം മന്ത്രാലയം. ഐഎംഇഐ നമ്പറുകൾ ഉൾപ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ തിരിച്ചറിയൽ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുന്നത് 2023 ലെ ടെലികോം നിയമപ്രകാരം കർശനമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും നിലവിലുള്ള നിയമ ചട്ടക്കൂടുകൾ പൂർണമായി പാലിക്കണമെന്നും […]

ബെംഗളൂരു സ്വദേശിയായ ഐടി ജീവനക്കാരി 6 മാസം ഡിജിറ്റൽ അറസ്റ്റിൽ! സിബിഐ ചമഞ്ഞ് 187 ട്രാൻസാക്‌ഷനിലൂടെ തട്ടിപ്പുകാർ കവർന്നത് 32 കോടി

ബെംഗളൂരു: ആറു മാസം നീണ്ടു നിന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 32 കോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതി. ഡിഎച്ച്എൽ ജീവനക്കാരായും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ്, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗ്സഥരായൊക്കെ ചമഞ്ഞാണ് തട്ടിപ്പുകാർ ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറായ 57 വയസ്സുകാരിയിൽനിന്ന് പണം തട്ടിയെടുത്തത്. 2024 സെപ്റ്റംബർ 15നാണ് പരാതിക്കാരിക്ക് ഡിഎച്ച്എൽ ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പുകാരുടെ ആദ്യ ഫോൺ കോൾ ലഭിക്കുന്നത്. മുംബൈയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ അനധികൃതമായി നാലു പാസ്‌പ്പോർട്ടുകളും, മൂന്ന് ക്രേഡിറ്റ് […]

രാജ്യാന്തര ബന്ധങ്ങളിലെ സ്ഥിരതയുടെ ഘടകമാണ് ഇന്ത്യ – റഷ്യ സഹകരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോസ്കോ: ഇന്ത്യ – റഷ്യ സഹകരണം രാജ്യാന്തര ബന്ധങ്ങളിലെ സ്ഥിരതയുടെ ഒരു ഘടകമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ – റഷ്യ പങ്കാളിത്തത്തിന്റെ വളർച്ചയും വികാസവും ഇരുരാജ്യങ്ങളുടെയും താൽപര്യത്തിൽ മാത്രമല്ല, ലോകത്തിന്റെ കൂടി താൽപര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്കോയിൽ സെർഗെയ് ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കറിന്റെ പ്രസ്‌താവന. ‘സങ്കീർണ്ണമായ ആഗോള സാഹചര്യത്തെ തുറന്ന സമീപനത്തോടെ സമീപിക്കുന്നതാണ് നമ്മുടെ ബന്ധത്തെ എപ്പോഴും അടയാളപ്പെടുത്തിയത്. യുക്രെയ്‌ൻ സംഘർഷം, മധ്യപൂർവദേശം, അഫ്‌ഗാനിസ്‌ഥാൻ എന്നിവയും മറ്റ് അടിയന്തിര രാജ്യാന്തര വിഷയങ്ങളും […]

ചികിത്സാ സംവിധാനങ്ങൾക്കെതിരെയുള്ള പരാതികൾ വർദ്ധിക്കുന്നു; ഒൻ്റാരിയോയിൽ കഴിഞ്ഞ വർഷം റെക്കോർഡ് കേസുകൾ, മുൻ വർഷത്തേക്കാൾ 10 ശതമാനം കൂടുതൽ

ഒൻ്റാരിയോയിൽ ചികിത്സാ സംവിധാനങ്ങൾക്കെതിരെയുള്ള രോഗികളുടെ പരാതികൾ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം റെക്കോർഡ് കേസുകളാണ് അന്വേഷണ വിധേയമാക്കിയത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ 4,886 പരാതികളാണ് പേഷ്യൻ്റ് ഓംബുഡ്സ്മാൻ്റെ ഓഫീസിൽ ലഭിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ്. മിക്ക പരാതികളും ആശുപത്രികളുമായി ബന്ധപ്പെട്ടവയായിരുന്നു, ബാക്കിയുള്ളവ ദീർഘകാല പരിചരണം, ഹോം കെയർ, സർജിക്കൽ സെൻ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഓംബുഡ്സ്മാൻ ചില പരാതികളിൽ അന്വേഷണങ്ങൾ പൂർത്തിയാക്കുകയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി 40 ശുപാർശകൾ മുന്നോട്ടു വയ്ക്കുകയും […]

ന്യൂയോർക്കിനു ഗുണകരമായ കാര്യങ്ങളിൽ ധാരണയിലെത്തും; സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്താൻ ട്രംപ്

വാഷിങ്ടൻ: ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്താൻ ആലോചനയുണ്ടെന്നും ന്യൂയോർക്കിനു ഗുണകരമായ കാര്യങ്ങളിൽ ധാരണയിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ന്യൂയോർക്ക് മേയർക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് ഞാൻ പറയും. ഞങ്ങൾ ഒരു പരിഹാരം കണ്ടെത്താം. ന്യൂയോർക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് വാഷിങ്‌ടനിലേക്കു മടങ്ങും മുൻപ് മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യ‌ക്തമാക്കിയത്. സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്തുന്നതു സംബന്ധിച്ച ട്രംപിന്റെ പ്രസ്‌താവന […]

2026ൽ കാനഡയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് വിപണിയായി കാൽഗറി മാറുമെന്ന് റിപ്പോർട്ട്

2026-ൽ കാൽഗറി കാനഡയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് വിപണിയാകുമെന്ന് റിപ്പോർട്ട്. മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണി 2026-ഓടെ സ്ഥിരത കൈവരിക്കുമെന്നും റിപ്പോർട്ടുണ്ട്. അപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച വിപണിയായി കാൽഗറി നിലയുറപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അർബൻ ലാൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പിഡബ്ല്യുസി ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ശക്തമായ സമ്പദ്‌വ്യവസ്ഥ, സമീപ വർഷങ്ങളിലെ റെക്കോർഡ് ഭവന നിർമ്മാണം, കാര്യമായ ജനസംഖ്യാ വർദ്ധനവ് എന്നിവയാണ് കാൽഗറിയെ ശ്രദ്ധേയമാക്കുന്നത്. ടൊറൻ്റോയും വാൻകൂവറും വാടക കെട്ടിടങ്ങളിലേക്ക് […]

നമുക്ക് മറച്ചുവയ്ക്കാനൊന്നുമില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനു ഇരയാക്കിയ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടും; അനുകൂല നിലപാടുമായി ട്രംപ്

വാഷിങ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതു സംബന്ധിച്ച് അനുകൂല നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിനു അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. ‘നമുക്ക് മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നും ഇതിൽനിന്നും മുന്നോട്ടു പോകേണ്ട സമയമായെന്നും’ വിഷയത്തിൽ ട്രംപ് പ്രതികരിച്ചു. മുൻപ് ഫയലുകൾ പുറത്തെത്താതിരിക്കാൻ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുയർന്നിരുന്നു. മുൻപ് ജെഫ്രി […]

ക്യൂബെക്കിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു; അഭയാർത്ഥികൾക്കുള്ള സാമൂഹിക സഹായം നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി സർക്കാർ

ക്യൂബെക്കിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇവർക്കുള്ള സാമൂഹിക സഹായം വെട്ടിക്കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി ക്യൂബെക് സർക്കാർ. തങ്ങൾക്കുണ്ടായ ചെലവുകൾ തിരികെ നൽകാൻ ഫെഡറൽ സർക്കാർ തയ്യാറാകാത്തതിനാലാണ് ഈ കടുത്ത നിലപാടെന്ന് മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർഗ് വ്യക്തമാക്കി. സ്വീകരിക്കാനാവുന്നതിനുലം കൂടുതൽ അഭയാർത്ഥികൾ ക്യൂബെക്കിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024-ൽ മാത്രം അഭയാർത്ഥികൾക്കായി ക്യൂബെക്കിന് ഏകദേശം $733 ദശലക്ഷം ചെലവഴിക്കേണ്ടി വന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ $500 ദശലക്ഷവും സാമൂഹിക സഹായങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. തൊഴിൽ പെർമിറ്റ് ലഭിച്ചിട്ടും […]

അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ മണിക്കൂറിന് $26.50 ഡോളർ നേടണം! കാൽഗറിയിലെ ജീവിതച്ചെലവേറുന്നു; പുതിയ കണക്കുകൾ പുറത്ത്

കാൽഗറിയിൽ താമസിക്കുന്നത് കൂടുതൽ ചെലവേറിയതായി മാറുകയാണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോർട്ട് പുറത്ത്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ ഒരു തൊഴിലാളിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ഡോളർ കൂടുതൽ നേടേണ്ടി വരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് മണിക്കൂറിന് $26.50 ഡോളർ നേടിയാൽ മാത്രമാണ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ.നിലവിൽ ആൽബർട്ടയിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളർ മാത്രമാണ്. കാനഡയിലെ മറ്റ് പ്രദേശങ്ങളിലെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മിനിമം വേതനമാണിത്. 2018ന് ശേഷം ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഇത് ഉയർത്തിയാൽ […]

നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി; ഇതുവരെ സമാന രീതിയിൽ തട്ടിക്കൊണ്ടുപോയത് 1500 പെൺകുട്ടികളെ

അബുജ: നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. സ്കൂളിന്റെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിങ് സ്കൂളിൽ പുലർച്ചെ നാലിനായിരുന്നു ആക്രമണം. രാജ്യത്തിന്റെ വടക്കൻമേഖലയിൽ സ്കൂളുകളിൽനിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ ഒടുവിലത്തേതാണിത്. 2014 ൽ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെൺകുട്ടികളെയാണു സ്കൂൾ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ബന്ദിപ്പണം നൽകിയാണ് ഇവരെ പിന്നീടു മോചിപ്പിച്ചത്. ഇതുവരെ 1500 പെൺകുട്ടികളെ സമാനമായി രീതിയിൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.