കാനഡയിലെ തദ്ദേശവാസികളുടെ വികാരം മാനിക്കാതെ ശേഖരിച്ച് വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന 62 പുരാവസ്തുക്കൾ തിരിച്ചുനൽകി ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: കോളനിവാഴ്ചക്കാലത്ത് കാനഡയിലെ തദ്ദേശവാസികളുടെ വികാരം മാനിക്കാതെ ശേഖരിച്ച് വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന 62 പുരാവസ്തുക്കൾ ലിയോ പതിനാലാമൻ മാർപാപ്പ കാനഡ കത്തോലിക്കാ മെത്രാൻ സമിതിക്കു കൈമാറി. 1925ൽ വിശുദ്ധവർഷാചരണത്തിന്റെ ഭാഗമായി വത്തിക്കാൻ ഗാർഡൻസിൽ നടന്ന ആഗോള മിഷനറി പ്രദർശനത്തിനായി കാനഡയിൽനിന്നു കൊണ്ടുവന്നതായിരുന്നു ഇവ. അന്നത്തെ കാനഡ സർക്കാർ തദ്ദേശവാസികളുടെ സംസ്കാരത്തെ മാനിക്കാതെ നിർബന്ധമായി നിയമങ്ങൾ അടിച്ചേൽപിച്ചപ്പോൾ അവിടുത്തെ കത്തോലിക്കാ മിഷനുകൾ അതിനുവേണ്ട ഒത്താശ ചെയ്തുവെന്ന വിവാദം ഏറെക്കാലമായുണ്ട്. 2022 ൽ കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധിസംഘം […]
മാപ്പു പറഞ്ഞാൽ മാത്രം പോരെ, അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണം; ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു ട്രംപ്

ലണ്ടൻ: തന്റെ രണ്ടു പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ബിബിസി മാപ്പു പറഞ്ഞിരുന്നു. എന്നാൽ, മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതുകൊണ്ട് 500 […]
എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക്; 88 ശതമാനം മരണനിരക്കുള്ള രോഗത്തിന് പ്രത്യേക ചികിത്സയോ വാക്സിനുകളോ ഇല്ല

അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ 9 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ […]
സിനിമാശാലകൾ അപ്രത്യക്ഷമാകുന്നതു തടയണം; സിനിമയുടെ സാമൂഹിക–സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാൻ സർക്കാരുകൾ ശ്രമിക്കണമം: ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: നഗരങ്ങളിൽനിന്നു സിനിമാശാലകൾ അപ്രത്യക്ഷമാകുന്നതു തടയണമെന്നു ലിയോ പതിനാലാമൻ മാർപാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്മാരെയും സംവിധായകരെയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്കർ ജേതാക്കളായ കേറ്റ് ബ്ലാൻഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പൈൻ, സംവിധായകൻ സ്പൈക്ക് ലീ തുടങ്ങിയവർ പങ്കെടുത്തു. സിനിമ കാണുന്ന ശീലം പൊതുവിൽ ഇല്ലാതാവുകയാണെന്നും സംസാരിക്കവേ മാർപാപ്പ പറഞ്ഞു. ‘‘സിനിമയുടെ സാമൂഹിക–സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാൻ സർക്കാരുകൾ ശ്രമിക്കണം. യുദ്ധം, അക്രമം, ദാരിദ്ര്യം, ഏകാന്തത തുടങ്ങിയ വിഷയങ്ങളെ സിനിമ സത്യസന്ധമായി അഭിമുഖീകരിക്കണം’’– മാർപാപ്പ […]
വീസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സൗദിയിലേക്ക് അതിവേഗം സന്ദർശന വീസ ലഭിക്കും! ‘വീസ ബൈ പ്രൊഫൈൽ’ പദ്ധതിയുമായി സൗദി അറേബിയ

റിയാദ്: വീസ ബൈ പ്രൊഫൈൽ എന്ന പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വീസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സൗദിയിലേക്ക് അതിവേഗം സന്ദർശന വീസ ലഭിക്കും. പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കും. റിയാദിൽ നടക്കുന്ന പ്രഥമ ടൂറിസം ഫോറത്തിലാണ് പദ്ധതി പ്രഖ്യാപനം വന്നത്. ലോകത്തു തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഇതാദ്യമാണ്. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ വീസ കാർഡ് ഉടമകളുടെ വീസ പ്രോസസിങ് നടപടികൾ വേഗത്തിലാകും. പാസ്പോർട്ട്, വീസ കാർഡ് വിവരങ്ങൾ മാത്രം […]
ജർമനിയുടെ കെമിക്കൽ മേഖല കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് റിപ്പോർട്ട്

ബർലിൻ: ജർമനിയുടെ പൊതു സാമ്പത്തിക ആരോഗ്യത്തിന്റെ സുപ്രധാന ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന കെമിക്കൽ മേഖല നിലവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടന അറിയിച്ചു. ബിഎഎസ്എഫ്, ബേയർ തുടങ്ങിയ പ്രമുഖ ജർമൻ കമ്പനികൾ ഉൾപ്പെടുന്ന ഈ മേഖല ‘എല്ലാ മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്’ എന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കെമിക്കൽ പ്ലാന്റുകളുടെ ശേഷിയുടെ 70% മാത്രമാണ് ഉപയോഗത്തിലുള്ളത്. കെമിക്കൽ ഉൽപാദനം 1995-ൽ കണ്ട നിലവാരത്തിലേക്ക് കുറഞ്ഞുവരികയാണ്. യുഎസിലേക്കുള്ള വിൽപ്പന ഈ […]
ജപ്പാനിൽ കരടി ആക്രമണം രൂക്ഷം: കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ്

ജപ്പാനിൽ കരടിയുടെ ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കാനഡ. നഗരപ്രദേശങ്ങളിലും റിസോർട്ടുകളിലും ഹൈക്കിങ് വഴികളിലും കരടി സാന്നിധ്യമുണ്ടെന്നും ഇത് ചില അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായതായും ഫെഡറൽ സർക്കാർ അറിയിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജപ്പാനിൽ 13 പേരാണ് ജപ്പാനിൽ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കനേഡിയൻ യാത്രികർ ജാഗ്രത പാലിക്കാനും, ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കാനും, പ്രാദേശിക അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കാനും നിർദ്ദേശമുണ്ട്. അകിത, നിഗാറ്റ, ഹൊക്കൈഡോ തുടങ്ങിയ നോർത്തേൺ പ്രദേശങ്ങളിലാണ് കൂടുതൽ ജാഗ്രത […]
സ്റ്റഡി പെർമിറ്റ് പരിധിയിൽ ഇളവുമായി കാനഡ; മാറ്റങ്ങൾ ജനുവരി മുതൽ

വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സ്റ്റഡി പെർമിറ്റ് പരിധിയിൽ നിന്ന് മാസ്റ്റേഴ്സ്, പിഎച്ച്ഡി വിദ്യാർത്ഥികളെ ഒഴിവാക്കി കാനഡ. 2026 ജനുവരി മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ ‘ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2026-28’ പ്രകാരമാണ് ഇളവ്. പൊതുമേഖലാ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഗവേഷണം, അക്കാദമിക മികവ് എന്നിവയിൽ കാനഡയുടെ ആകർഷണീയത നിലനിർത്താനും, ഈ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം കാനഡയിൽ സ്ഥിരതാമസമാക്കാനുള്ള സാധ്യത കൂടുതലാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമാണ് ഈ സുപ്രധാന നീക്കം. ഡോക്ടറൽ […]
FIFA ലോകകപ്പിന് കാനഡയിലേക്ക് പോകുവാണോ? നിങ്ങൾ ക്രിമിനൽ റെക്കോർഡ് പരിശോധിക്കണം

2026 FIFA ലോകകപ്പ് കാണാൻ പദ്ധതിയിടുന്ന വിദേശീയരായ ആരാധകർക്ക് മുന്നറിയിപ്പുമായി കാനഡ. ലോകകപ്പ് ആസ്വദിക്കാൻ ടൊറന്റോയിലേക്കോ വൻകൂവറിലേക്കോ യാത്ര ചെയ്യുന്നവർ നിർബന്ധമായും തങ്ങളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം. മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം തുടങ്ങിയ ചെറുതോ വലുതോ ആയ ഏത് കുറ്റകൃത്യങ്ങളും കാനഡയുടെ നിയമപ്രകാരം നിങ്ങളെ ക്രിമിനലായി കണക്കാക്കി പ്രവേശനം നിഷേധിക്കാൻ കാരണമാകും. ടിക്കറ്റുകൾ വാങ്ങി യാത്രക്ക് തയ്യാറെടുത്ത ശേഷം അതിർത്തിയിൽ വെച്ച് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ, യാത്രാ തീയതിക്ക് മുൻപ് തന്നെ നിയമപരമായ സാധ്യതകൾ മനസ്സിലാക്കി […]
അഞ്ചാംപനി വിമുക്ത പദവി നഷ്ടപ്പെട്ടമായി കാനഡ: ആശങ്കയറിയിച്ച് ആൽബർട്ട

കാനഡയ്ക്ക് അടുത്തിടെ അഞ്ചാംപനി വിമുക്ത പദവി നഷ്ടമായതിൽ ആശങ്ക രേഖപ്പെടുത്തി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയിലെ വാക്സിനേഷൻ നിരക്ക് ഉയർത്താൻ തൻ്റെ സർക്കാർ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആൽബർട്ടയിലെ വാക്സിൻ ക്യാംപെയ്ൻ ചിലയിടങ്ങളിൽ 50 ശതമാനം വരെ വർധന രേഖപ്പെടുത്തി വിജയം കണ്ടതായി സ്മിത്ത് പറഞ്ഞു. വിമുക്ത പദവി വീണ്ടെടുക്കാൻ എല്ലാവരും ജാഗ്രത പാലിക്കുകയും രോഗം പടരുന്നത് തടയാൻ തങ്ങളുടെ പങ്ക് വഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്, അവർ കൂട്ടിച്ചേർത്തു. ഈ വർഷം ഇതുവരെ ആൽബർട്ടയിൽ […]
