newsroom@amcainnews.com

ജർമനിയുടെ കെമിക്കൽ മേഖല കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് റിപ്പോർട്ട്

ബർലിൻ: ജർമനിയുടെ പൊതു സാമ്പത്തിക ആരോഗ്യത്തിന്റെ സുപ്രധാന ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന കെമിക്കൽ മേഖല നിലവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടന അറിയിച്ചു. ബിഎഎസ്എഫ്, ബേയർ തുടങ്ങിയ പ്രമുഖ ജർമൻ കമ്പനികൾ ഉൾപ്പെടുന്ന ഈ മേഖല ‘എല്ലാ മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്’ എന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ കെമിക്കൽ പ്ലാന്റുകളുടെ ശേഷിയുടെ 70% മാത്രമാണ് ഉപയോഗത്തിലുള്ളത്. കെമിക്കൽ ഉൽപാദനം 1995-ൽ കണ്ട നിലവാരത്തിലേക്ക് കുറഞ്ഞുവരികയാണ്. യുഎസിലേക്കുള്ള വിൽപ്പന ഈ പാദത്തിലെ വിൽപന ഏകദേശം 20% കുറഞ്ഞു. ഏഷ്യയിലേക്കുള്ള വിൽപനയിൽ ഏകദേശം 12% കുറവുണ്ടായി.

എന്നാൽ, കെമിക്കൽ മേഖലയെ അപേക്ഷിച്ച് ഫാർമസ്യൂട്ടിക്കൽ (ഔഷധ) മേഖല താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. ഉത്പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ ഉയർന്നിട്ടുണ്ട്. എങ്കിലും, അമേരിക്കയുടെ പ്രവചനാതീതമായ താരിഫ് നയങ്ങൾ കാരണം ഈ മേഖലയിലും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയാൻ കാരണമായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് മാസത്തിൽ അധികാരമേറ്റ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ കീഴിലുള്ള സഖ്യ സർക്കാർ, ഇതുവരെ ‘വ്യവസായത്തിൽ ശുഭാപ്തിവിശ്വാസം സൃഷ്ടിക്കുന്നതിൽ’ പരാജയപ്പെട്ടുവെന്ന് വിമർശനം ഉയരുന്നുണ്ട്.

You might also like
Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

Top Picks for You
Top Picks for You