newsroom@amcainnews.com

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 714 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻസ് ടു അപ്ലൈ

നവംബറിലെ ആദ്യത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). ഈ നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 714 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. കാനഡയുടെ പുതിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2026-2028 പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ നറുക്കെടുപ്പായിരുന്നു ഇത്. ഏപ്രിൽ 14 ന് 825 സ്ഥാനാർത്ഥികളെ ക്ഷണിച്ചതിനുശേഷം പിഎൻപി കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായും ഇത് വേറിട്ടുനിൽക്കുന്നു. 738 എന്ന കുറഞ്ഞ […]

ഷട്ട്ഡൗണ് അവസാനം: യുഎസ് സെനറ്റിൽ അനുമതി

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണത്തിന് അംഗീകാരം നൽകി യുഎസ് സെനറ്റ്. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനങ്ങൾ നേരിട്ടെങ്കിലും, റിപ്പബ്ലിക്കൻമാരുമായി ധാരണയിലെത്തിയ ഒരു ചെറിയ സംഘം ഡെമോക്രാറ്റുകളാണ് തിങ്കളാഴ്ച ബിൽ പാസാക്കാൻ സഹായിച്ചത്. 60-40 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. എന്നാൽ, സെപ്തംബർ പകുതി മുതൽ അവധിയിലായിരുന്ന ജനപ്രതിനിധി സഭ (House of Representatives) അംഗങ്ങൾ വോട്ട് രേഖപ്പെടുത്താനായി തിരിച്ചെത്തിയാൽ മാത്രമേ അടച്ചുപൂട്ടൽ പൂർണ്ണമായും അവസാനിക്കൂ. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ബില്ലിന് […]

ബജറ്റ് ചർച്ച: നികുതി കുറയ്ക്കുമെന്ന് കാൽഗറി മേയർ

അടുത്ത വർഷത്തേക്കുള്ള നിർദ്ദിഷ്ട ബജറ്റ് ചർച്ച ചെയ്ത് കാൽഗറി സിറ്റി കൗൺസിൽ. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന യോഗത്തിലായിരുന്നു ചർച്ച. 820 കോടി ഡോളറിന്റെ ബജറ്റിൽ 460 കോടി പ്രവർത്തനച്ചെലവും 360 കോടി മൂലധന നിക്ഷേപവും ബജറ്റിൽ ഉൾപ്പെടുന്നു. നികുതി വർധന പകുതിയായി കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ ജെറോമി ഫാർക്കാസ് പറഞ്ഞു. പൊതുസുരക്ഷ, ട്രാൻസിറ്റ്, ഭവനം തുടങ്ങിയ മേഖലകളിൽ ആവശ്യമായ നിക്ഷേപം ഉറപ്പാക്കിക്കൊണ്ട് നികുതിഭാരം കുറയ്ക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യം. എന്നാൽ, ബജറ്റ് പരിഷ്കരണത്തിനുള്ള സാധ്യതകൾ […]

ഇന്ത്യയ്‌ക്കെതിരായ തീരുവ കുറയ്ക്കും: ട്രംപ്

ഇന്ത്യയുമായി യുക്തിപൂർവമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാൻ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടേണ്ടി വന്നതെന്നും ട്രംപ് പറഞ്ഞു, കൂടാതെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിത്തീരുവ വർധിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ വരുന്നത്. യുക്രൈയ്ൻ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് […]

പാക്കിസ്ഥാനിൽ സ്ഫോടനം: 12 മരണം

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇസ്ലാമാബാദിലുള്ള കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് ഇതിനെക്കുറിച്ച് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ […]

ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നയാഗ്രയിൽ

പ്രധാന ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്ന് കാനഡയിലെ നയാഗ്രയിൽ യോഗം ചേരും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഉന്നത നയതന്ത്രജ്ഞർ നയാഗ്ര-ഓൺ-ദി-ലേക്കിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് യോഗത്തിന് നേതൃത്വം നൽകും. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ കാനഡയുടെ സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വൈവിധ്യവത്കരിക്കുക എന്നതാണ് യോഗത്തിൽ കനേഡിയൻ ആതിഥേയരുടെ പ്രധാന മുൻഗണന. ആഗോള വെല്ലുവിളികളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിൽ […]