ഹങ്-വോങ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ രണ്ട് മരണം

ഫിലിപ്പീന്‍സില്‍ കനത്ത നാശനഷ്ടം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രാജ്യത്തെ പ്രധാന ദ്വീപും ഏറ്റവും ജനസാന്ദ്രതയേറിയതുമായ ലൂസോണിലെ അറോറ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ 10 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഫിലിപ്പീന്‍സ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം, 185 കിലോമീറ്റര്‍ മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ഇതോടൊപ്പം പ്രദേശത്ത് ശക്തമായ മഴയും അനുഭവപ്പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇസബെല പ്രവിശ്യയിലെ സാന്റിയോഗായില്‍ നിരവധി വീടുകള്‍ […]
റഷ്യയിൽ ഹെലികോപ്റ്റര്‍ അപകടം: 5 പ്രതിരോധ ഉദ്യോഗസ്ഥര്‍ മരിച്ചു

റഷ്യന്‍ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഏവിയേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച കിസ്ലിയാറില്‍ നിന്ന് ഇസ്‌ബെര്‍ബാഷിലേക്ക് പോവുകയായിരുന്ന കെഎ-226 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ആച്ചി-സു ഗ്രാമത്തിന് സമീപം ആകാശത്തുവെച്ച് ഹെലികോപ്റ്ററിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഏവിയേഷന്‍ കമ്പനിയായ കെഇഎംഇസഡിലെ പ്രധാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍, ചീഫ് എന്‍ജിനീയര്‍, ചീഫ് ഡിസൈനര്‍, ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് മെക്കാനിക് എന്നിവരാണ് മരണപ്പെട്ടത്.
ജോൺ റസ്റ്റാഡിന്റെ രാജി ആവശ്യപ്പെട്ട് ബിസി കൺസർവേറ്റീവ് അഗംങ്ങൾ

ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് ലീഡർ ജോൺ റസ്റ്റാഡിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടി അഗംങ്ങൾ. വോട്ടർമാരുമായി ബന്ധപ്പെടുന്നതിൽ പരാജയം, അംഗത്വ കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിസി കൺസർവേറ്റീവ് പാർട്ടി റൈഡിങ് അസോസിയേഷൻ എക്സിക്യൂട്ടീവുകൾ, സംഘാടകർ, സ്ഥാനാർത്ഥികൾ എന്നിവർ പരസ്യമായി രാജി ആവശ്യപ്പെട്ടത്. ബർണബി, കോക്വിറ്റ്‌ലാം, ന്യൂ വെസ്റ്റ്മിൻസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അംഗങ്ങൾ നവംബർ 7-ന് കൺസർവേറ്റീവ് കോക്കസിന് അയച്ച കത്തിൽ പരാതികൾ ഉന്നയിച്ചതായി കൺസർവേറ്റീവ് പാർട്ടി ഓഫ് ബിസിയുടെ ബർണബി നോർത്ത് റൈഡിങ് അസോസിയേഷൻ […]