പൊലീസ് പിടിക്കാതിരിക്കാൻ അമിതവേഗതയിൽ പാഞ്ഞ കാർ ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ കൊല്ലപ്പെട്ടു; അമേരിക്കയിൽ വൻ അപകടം

ഫ്ലോറിഡ: പൊലീസ് പിടിക്കാതിരിക്കാൻ അമിതവേഗതയിൽ പാഞ്ഞ കാർ ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ടാമ്പ നഗരത്തി ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രാത്രി ജീവിതത്തിന് പേരുകേട്ട പ്രധാന വിനോദസഞ്ചാര നഗരത്തിലാണ് അപകടം നടന്നത്. നഗരത്തിൽ മറ്റൊരിടത്ത് മത്സരയോട്ടം നടത്തിയ വാഹനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പൊലീസ് വാഹനം പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. എന്നാൽ വാഹനം അമിതവേഗത്തിൽ പാഞ്ഞ് ഡൗൺ ടൗണിന് അടുത്തുള്ള വൈബോർ സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ തങ്ങൾ പിന്മാറിയിരുന്നുവെന്നാണ് ഹൈവേ പട്രോളിങ് […]
ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ബിബിസിയുടെ തലപ്പത്ത് രാജി

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസും രാജിവച്ചു. ബിബിസി ഡയറക്ടർ ജനറൽ സ്ഥാനം രാജിവെക്കുന്നതായി ജീവനക്കാർക്കയച്ച കത്തിൽ ഡേവി വ്യക്തമാക്കി. രാജി സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നും ഡേവി അറിയിച്ചു. ‘‘ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’’– ഡേവി […]
ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ; റഫായിൽ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ കീഴടങ്ങില്ലെന്ന് പലസ്തീൻ സംഘടന

ജറുസലം: ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിൽ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിനു കീഴടങ്ങില്ലെന്ന് പലസ്തീൻ സംഘടന അറിയിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥ രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാട്. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങൾ കൈമാറിയാൽ മതിയെന്ന ശുപാർശ ഈജിപ്ത് മുന്നോട്ടുവച്ചു. 200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിലുള്ളത്. ഇവർ ഇസ്രയേലിനു കീഴടങ്ങുന്നത് ഹമാസിനെ നിരായുധീകരിക്കുമെന്ന വെടിനിർത്തൽ കരാർ വ്യവസ്ഥ നടപ്പാക്കാനുള്ള […]
എല്ലാ സേനകളുടെയും തലവനായി ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് പദവി; പാക്കിസ്ഥാനിൽ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെ വൻ പ്രതിപക്ഷ പ്രതിഷേധം

ഇസ്‌ലാമാബാദ്: കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ ഏകോപനത്തിന് ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്’ പദവി സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ഭരണഘടനയുടെ 243–ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം. ഫീൽഡ് മാർഷൽ അസിം മുനീറിനെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് പദവിയിൽ നിയോഗിക്കാനാണ് നീക്കം. പുതിയ നീക്കം ഭരണഘടനയുടെ അടിത്തറ ഇളക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഇന്നു മുതൽ രാജ്യവ്യാപകമായി പ്രതിഷേധം തുടങ്ങുമെന്നും അവർ പ്രഖ്യാപിച്ചു. ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കൽ, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയയിലെ പരിഷ്ക്കാരങ്ങൾ […]
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുകയോ നിഷേധിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ കുടിയേറ്റ വകുപ്പിൻ്റെ പക്കലില്ലെന്ന് കനേഡിയൻ സർക്കാർ

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുകയോ നിഷേധിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ കാനഡയുടെ കുടിയേറ്റ വകുപ്പിൻ്റെ പക്കലില്ലെന്ന് സർക്കാർ. കൺസർവേറ്റീവ് എംപി മിഷേൽ റെംപെൽ ഗാർണർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിമിനൽ റെക്കോർഡുകളുള്ള എത്ര പൗരത്വ അപേക്ഷകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തു എന്ന് സർക്കാരിന് വ്യക്തമാക്കാൻ കഴിയില്ല. കുറ്റകൃത്യങ്ങളുടെ പേരിൽ ഒരാൾക്ക് പൗരത്വം നിഷേധിക്കാൻ ‘പൗരത്വ നിയമം’അനുവാദം നൽകുന്നുണ്ട്. കള്ളം പറയുകയോ രേഖകൾ മറച്ചുവെക്കുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങൾകൊണ്ടും പൗരത്വം നിഷേധിക്കപ്പെടാം. യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെ […]
ചാറ്റ് ജിപിടി കാരണം ആളുകൾക്ക് ആത്മഹത്യാ ചിന്തകളും മാനസിക പ്രശ്‌നങ്ങളും ഉണ്ടായെന്ന് ആരോണം; ഓപ്പൺ എഐയ്ക്കെതിരെ ഏഴ് കേസുകൾ

ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി കാരണം ആളുകൾക്ക് ആത്മഹത്യാ ചിന്തകളും മാനസിക പ്രശ്‌നങ്ങളും ഉണ്ടായെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസുകൾ ഫയൽ ചെയ്ത് വിവിധ ഗ്രൂപ്പുകൾ. ഏഴ് കേസുകളാണ് കമ്പനിക്കെതിരെ നിലവിലുള്ളത്. ഇരകളിൽ നാല് പേർ ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിൽ ഒരു കേസ് 17-കാരനായ അമൗറി ലേസിയെക്കുറിച്ചാണ്. സഹായത്തിനായി ചാറ്റ് ജിപിടി ഉപയോഗിച്ച ഇയാൾക്ക് പ്രോഗ്രാം ദോഷകരമായ വിവരങ്ങൾ നൽകി. കുരുക്ക് എങ്ങനെ കെട്ടാമെന്നും ശ്വാസമില്ലാതെ എത്രനേരം അതിജീവിക്കാമെന്നും ചാറ്റ് ജിപിടി ഇയാളോട് പറഞ്ഞുവെന്ന് കേസിൽ പറയുന്നു. കാനഡയിലെ […]
