പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള വിദേശികളുടെ വീസ അപേക്ഷകൾ നിരസിക്കാൻ യുഎസ് ഭരണകൂടം

വാഷിങ്ടൻ: പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ള വിദേശികളുടെ വീസ അപേക്ഷകൾ നിരസിക്കാൻ യുഎസ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശം ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇത്തരം ആരോഗ്യ പ്രശ്നമുള്ളവർക്ക് വീസ അനുവദിച്ചാൽ, ഈ വ്യക്തികൾക്ക് പൊതു ആരോഗ്യ ആനുകൂല്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണ് വാദം. ഇത് ഒഴിവാക്കാനാണ് പുതിയ വീസ മാർഗനിർദേശമെന്നാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എംബസി, കോൺസുലാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് ഇതു സംബന്ധിച്ച മാർഗനിർദ്ദേശം ട്രംപ് ഭരണകൂടം നൽകിയിരിക്കുന്നത്. ഹൃദയ സംബന്ധമായ […]
ചെലവ് ചുരുക്കൽ നടപടി; 2029-ഓടെ 40,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ കനേഡിയൻ സർക്കാർ

ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി കാനഡയിലെ പൊതുമേഖലാ സർവീസിലെ 40,000 തസ്തികകൾ വെട്ടിച്ചുരുക്കാൻ പദ്ധതിയിട്ട് കനേഡിയൻ സർക്കാർ. 2029-ടെ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് മൊത്തം പൊതുമേഖലാ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുമെന്നാണ് റിപ്പോർട്ട്. സർക്കാർ ചെലവുകളുടെ വളർച്ച എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയിലെ ജീവനക്കാരുടെ എണ്ണം നിലവിലെ 368,000-ൽ നിന്ന് 330,000 ആയി കുറയും. ഏകദേശം 16,000 മുഴുവൻ സമയ ജോലികൾ വെട്ടിക്കുറയ്ക്കും. കൂടാതെ, രണ്ട് വർഷത്തിനുള്ളിൽ […]
മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്.

മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്. നിലവിൽ യൂറോപ്പിലെ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമായി ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സൗകര്യം പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അറാട്ടൈ ഉൾപ്പെടെയുള്ളവയിലേക്ക് വാട്‌സ്ആപ്പിൽ നിന്നും സന്ദേശം അയക്കാൻ സാധിച്ചേക്കും. ചെന്നൈ ആസ്ഥാനമായുള്ള സോഹോ വികസിപ്പിച്ച തദ്ദേശീയ മെസേജിംഗ് ആപ്പാണ് അറാട്ടൈ. വാട്‌സ്ആപ്പിന് പ്രാദേശിക ബദലായി കണക്കാക്കപ്പെടുന്നതാണിത്. മെസേജിംഗ് ആപ്പുകൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ക്രോസ് കോംപാറ്റബിലിറ്റി യാഥാർത്ഥ്യമാക്കണമെന്ന് […]
ഹൈവേ 401-ന് അടിയിലൂടെ തുരങ്കം നിർമ്മിക്കാൻ കഴിയുമോ? പഠിനത്തിന് ഒൻ്റാരിയോ സർക്കാർ ചെലവഴിക്കുക 9.1 മില്യൺ ഡോളർ

ഹൈവേ 401-ന് അടിയിലൂടെ ഒരു തുരങ്കം നിർമ്മിക്കാൻ കഴിയുമോ എന്ന പഠിക്കാൻ ഒൻ്റാരിയോ സർക്കാർ 9.1 മില്യൺ ഡോളർ ചെലവഴിക്കും. ഡബ്ല്യു. എസ്.പി. കാനഡ ഇങ്കിനാണ് (WSP Canada Inc.) പഠനത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. തുരങ്കം നിർമ്മിക്കാൻ കഴിയുമോ എന്നും അത് എങ്ങനെ നിർമ്മിക്കാമെന്നും ഈ പഠനം പരിശോധിക്കും. ഈ തുരങ്ക പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി ഡഗ് ഫോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുരങ്കത്തിന് 19.5 മീറ്റർ വീതിയും മൂന്ന് നിലകളുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു നില കിഴക്കോട്ടുള്ള ഗതാഗതത്തിനും, […]
പക്ഷിപ്പനി: ബ്രിട്ടീഷ് കൊളംബിയയിൽ മുന്നൂറിലധികം ഒട്ടകപ്പക്ഷികളെ കൊന്നു

പക്ഷിപ്പനിയെ തുടർന്ന് കാനഡയിൽ മുന്നൂറിലധികം ഒട്ടകപ്പക്ഷികളെ കൊന്നു. ബ്രിട്ടീഷ് കൊളംബിയയിലെ എഡ്ജ്‌വുഡിലുള്ള ഒരു ഫാമിലെ ഒട്ടകപ്പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഫാമിലെ ഏകദേശം 300 മുതൽ 330 വരെ ഒട്ടകപ്പക്ഷികളെയാണ് വെടിവെച്ച് കൊന്നത്. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ഉത്തരവിട്ടതിനെ തുടർന്നാണ് ഇവയെ കൊന്നൊടുക്കിയത്.എന്നാൽ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കിയതിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൃഗഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് കൊന്നൊടുക്കൽ നടത്തിയതെന്ന് CFIA അറിയിച്ചു. മറ്റ് വഴികൾ പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അവർ […]
