newsroom@amcainnews.com

സ്ഥിരതാമസക്കാരെ വെട്ടിക്കുറക്കാൻ ക്യൂബെക്ക് സർക്കാർ

പ്രവിശ്യയിലെ സ്ഥിരതാമസക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി ക്യൂബെക്ക് സർക്കാർ. അടുത്ത നാല് വർഷത്തേക്ക്, പ്രതിവർഷം അനുവദിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 61,000-ൽ നിന്ന് 45,000 ആയി കുറയ്ക്കുമെന്ന് ക്യൂബെക്ക് ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബേർജ് അറിയിച്ചു. പുതിയ പദ്ധതി അനുസരിച്ച്, 2029-ഓടെ സ്ഥിരതാമസം ലഭിക്കുന്നവരിൽ 77% പേർക്കും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം എന്നും, 65% പേർ പ്രവിശ്യയിൽ നിലവിൽ താമസിക്കുന്നവരായിരിക്കണം എന്നും സർക്കാർ നിർദ്ദേശിക്കുന്നു. പ്രവിശ്യയിലെ ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ വർധന കണക്കിലെടുത്താണ് ഈ […]

നിജ്ജാർ വധം: ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കനേഡിയൻ, ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട്

സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഉന്നതതല ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കനേഡിയൻ, ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട്. നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന വിവരങ്ങൾ കനേഡിയൻ അധികൃതർക്ക് ലഭിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മോദി സർക്കാരുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. നവംബർ 11, 12 തീയതികളിൽ നയാഗ്രയിൽ നടക്കുന്ന ജി 7 വിദേശകാര്യ […]

കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടി; കോക്കസിൽ നിന്ന് രാജിവെച്ച് മറ്റൊരു എംപി കൂടി

ആൽബർട്ട എംപി മാറ്റ് ജെനെറിയോ കൺസർവേറ്റീവ് പാർട്ടി കോക്കസിൽ നിന്ന് രാജിവെച്ചു. എന്നാൽ രാജിവെക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലിബറൽ പാർട്ടിയിൽ ചേരുമെന്ന അഭ്യൂ ഹങ്ങൾക്കിടെയാണ് കൺസർവേറ്റീവ് പാർട്ടി കോക്കസിൽ നിന്ന് ജെനെറിയോ രാജിവെച്ചത്. എഡ്മിന്‍റൻ റിവർബെൻഡ് റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് ജെനെറോക്സ്. ചൊവ്വാഴ്ച നോവസ്കോഷ എംപി ക്രിസ് ഡി എൻട്രെമോണ്ട് കൺസർവേറ്റീവ് കോക്കസിൽ നിന്ന് രാജിവച്ച് ലിബറൽ പാർട്ടിയിൽ ചേർന്നിരുന്നു.

ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊലപ്പെടുത്തി; ജർമനിയിൽ നഴ്സിന് ജീവപര്യന്തം

ജോലിഭാരം കുറയ്ക്കുന്നതിനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മാരകമായ മരുന്നുകൾ കുത്തിവച്ചാണ് നഴ്സ് കൊലപാതകം നടത്തിയത്. 2023 ഡിസംബർ മുതൽ 2024 മേയ് വരെ ജർമനിയിലെ ആച്ചനിനടുത്തുള്ള വുർസെലെനിലെ ഒരു ക്ലിനിക്കില്‍ ആയിരുന്നു സംഭവം. അമിത അളവിൽ വേദനസംഹാരികൾ നൽകിയായിരുന്നു കൊലപാതകം. 44 വയസ്സുള്ള നഴ്സ് ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേക ഗൗരവമുള്ളതാണെന്നും കോടതി വിധിയിൽ പറയുന്നു. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുക […]

ഷട്ട്ഡൗണ്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാര്‍ ആശങ്കയില്‍

ഫെഡറൽ ഷട്ട്ഡൗണ്‍ കാരണം രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കടന്നതായി റിപ്പോർട്ട്. . ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം യു.എസിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ തുടങ്ങി. വ്യാഴാഴ്ച മുതല്‍ തന്നെ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. വെള്ളിയാഴ്ച മാത്രം സര്‍വീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വിമാന ഷെഡ്യൂളുകളില്‍ 10 ശതമാനം കുറവ് വരുത്താന്‍ വിമാനക്കമ്പനികള്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇതോടെ യാത്രാ പദ്ധതികള്‍ […]

ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം അടുത്ത വര്‍ഷം

യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. വ്യാപാര കരാര്‍ ഒപ്പിടല്‍ നീണ്ടുപോവുന്നതിനിടയിലാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പ്രശംസിച്ചു. ‘മോദി ഒരു മഹാനായ മനുഷ്യനാണ്, എന്റെ ഒരു സുഹൃത്താണ്,’ ട്രംപ് പറഞ്ഞു. കൂടാതെ, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് മോദി ഏതാണ്ട് നിര്‍ത്തിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം ട്രംപ് ആവര്‍ത്തിച്ചു. ‘എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും (മോദി) അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാന്‍ […]