newsroom@amcainnews.com

പട്ടിണിയും ദാരിദ്ര്യവും സാധാരണ സംഭവമായി മാറിയിരിക്കുന്നു! കാനഡയിൽ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

കാനഡയിൽ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. 2019 ന് ശേഷം ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായതായും ഫുഡ് ബാങ്ക്സ് കാനഡയുടെ 2025-ലെ ‘ഹംഗർ കൗണ്ട്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാർച്ച് മാസത്തിൽ മാത്രം 22 ലക്ഷത്തോളം പേരാണ് ഫുഡ് ബാങ്ക് സന്ദർശിച്ചത്. രാജ്യത്തുടനീളം പട്ടിണിയും ദാരിദ്ര്യവും സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. വീട്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധിക്കുന്നത് കാരണം കാനഡയിൽ താമസിക്കുന്നവർക്ക് സഹായം തേടേണ്ടി വരുന്നത് പതിവാവുകയാണ്. ആറ് […]

അദ്ദേഹം ചെയ്തത് ഒരു കുറ്റം പോലുമല്ല! കനേഡിയൻ അതിസമ്പന്നൻ ചാങ്പെങ് ഷാവോയ്ക്ക് മാപ്പ് നല്കി ഡോണൾഡ് ട്രംപ്

കാനഡയിലെ അതിസമ്പന്നരിൽ ഒരാളായ ചാങ്പെങ് ഷാവോയ്ക്ക് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. ലോകത്തിലെ പ്രമുഖ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിൻ്റെ മുൻ സി.ഇ.ഒയും സഹസ്ഥാപകനുമാണ് CZ എന്നറിയപ്പെടുന്ന ഷാവോ. ഏകദേശം 6,100 കോടി കനേഡിയൻ ഡോളർ ആസ്തിയുള്ള ഇദ്ദേഹമാണ് കാനഡയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. ബിനാൻസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഷാവോ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 100 മില്യൺ യു.എസ്. ഡോളർ പിഴയടച്ചതിന് പുറമെ 2024-ൽ അദ്ദേഹം കാലിഫോർണിയയിലെ ജയിലിൽ നാല് മാസം തടവിൽ […]

7500 അഭയാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നല്കി യുഎസ് സർക്കാർ; ഭൂരിഭാഗവും വെളുത്ത ദക്ഷിണാഫ്രിക്കക്കാർ

7500 അഭയാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നല്കി യുഎസ് സർക്കാർ. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കാനേഴ്സ് എന്നറിയപ്പെടുന്ന വെളുത്ത ദക്ഷിണാഫ്രിക്കക്കാരാണ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ 1,25,000 അഭയാർത്ഥികൾക്ക് അനുമതി നല്കാനായിരുന്നു കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നത്. ട്രംപ് സർക്കാരിൻ്റെ പുതിയ കണക്ക് ഇതിനെ അപേക്ഷിച്ച് വളരെ കുറവാണ്. 1980 മുതൽ ആരംഭിച്ച അഭയാർഥി പദ്ധതിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പരിധിയാണ് ഇത്തവണത്തേത്. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അഭയാർഥി പ്രവേശനം വളരെ പരിമിതപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം അമേരിക്കയുടെ നിലപാടിന് […]

എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരും കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവർ

കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവരാണ് എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരുമെന്ന് സർവ്വെ. സിറ്റി ന്യൂസ് കാനഡ പൾസ് ഇൻസൈറ്റ്‌സ് നടത്തിയ സർവേ അനുസരിച്ച് 53 ശതമാനം ജനങ്ങളും കുടിയേറ്റ നിരക്കുകൾ നിലവിലെ കുറഞ്ഞ അളവിൽ തന്നെ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. കുടിയേറ്റം തല്ക്കാലത്തേക്കെങ്കിലും പൂർണ്ണമായും നിർത്തണം എന്ന് അഭിപ്രായപ്പെടുന്നവരാണ് 37 ശതമാനം പേർ. നിയന്ത്രണങ്ങൾ ലഘൂകരിച്ച് രാജ്യം കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരണമെന്ന് കരുതുന്നത് പത്തിൽ ഒരാൾ മാത്രമാണ്. ആശുപത്രികളിലെ തിരക്ക്, ഭവനക്ഷാമം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണം വർധിച്ചുവരുന്ന […]