newsroom@amcainnews.com

സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ (26) ആണ് ഒക്ടോബർ 16ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിജയ് കുമാർ മഹാതോയുടെ മരണ വിവരം ലഭിച്ചതായി തൊഴിൽ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കൺട്രോൾ സെല്ലിലെ ടീം ലീഡർ ശിഖ ലാക്ര പറഞ്ഞു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ പൊലീസ് […]

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

ഖാർത്തൂം: ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടുവെന്ന വിവരം പുറത്തുവന്നു. റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നിരവധിയാളുകളെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് അതീവഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. സുഡാൻ സൈന്യവും വിമത സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫിർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളെ എതിർക്കുന്നവരെയുമാണ് […]

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

മൂന്നാഴ്ച നീണ്ടുനിന്ന അധ്യാപക സമരത്തെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ആരംഭിച്ച് ആൽബർട്ട സർക്കാർ. അധ്യാപക സമരത്തെ തുടർന്ന് 12 വയസ്സിന് താഴെയുള്ള ഓരോ കുട്ടിയുടെയും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം 30 ഡോളർ നൽകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്ക് മൂലം 16 ദിവസത്തെ ക്ലാസ്സുകളാണ് നഷ്ടപ്പെട്ടത്. ഇതോടെ പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം വഴി ഒരു കുട്ടിക്ക് 480 ഡോളർ വീതം ലഭിക്കും. പണിമുടക്ക് ഇല്ലായിരുന്നെങ്കിൽ അധ്യാപകർക്ക് നൽകേണ്ടിയിരുന്ന ശമ്പളത്തിന് ആവശ്യമായ […]

ട്രക്കുകൾക്കും ബസുകൾക്കും പുതിയ യുഎസ് തീരുവ പ്രാബല്യത്തിൽ

ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും ബസുകൾക്കുമുള്ള പുതിയ തീരുവ എർപ്പെടുത്തി യുഎസ്. ട്രക്കുകൾക്ക് 25% ബസുകൾക്ക് 10% തീരുവയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാനഡ-മെക്സിക്കോ-യുഎസ് കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഭാഗികമായ ഇളവുകൾ ലഭ്യമാകും. ഈ കരാറിന് യോഗ്യതയുള്ള ട്രക്കുകൾക്ക് അവയുടെ യുഎസ് അല്ലാത്ത ഘടകങ്ങൾക്ക് മാത്രമേ 25 ശതമാനം തീരുവ ബാധകമാവുകയുള്ളൂ. വാണിജ്യ വകുപ്പ് നടപടിക്രമങ്ങൾ സ്ഥാപിക്കുന്നതുവരെ ഇറക്കുമതി ചെയ്യുന്ന ട്രക്ക് ഭാഗങ്ങൾക്ക് നിലവിൽ തീരുവയുണ്ടാകില്ല. യുഎസിലേക്കുള്ള ട്രക്ക് ഇറക്കുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് അടുത്ത അയൽരാജ്യങ്ങളായ മെക്സിക്കോയിൽ നിന്നും […]

ഗാസ വെടിനിർത്തൽ ചർച്ച: തുർക്കിയിൽ തിങ്കളാഴ്ച നിർണായക യോഗം

ഗാസ വെടിനിർത്തലും തുടർനടപടികളും ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്ച തുർക്കിയിലെ ഇസ്താംബുളിൽ യോഗം ചേരും. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്‌ത്, യുഎഇ, ജോർദാൻ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. നിലവിലെ സാഹചര്യത്തിൽ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തുന്നതിൽ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കാം, രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാവിഷയമാകും എന്ന് […]

കൊടുങ്കാറ്റ്; ഒൻ്റാരിയോയിലും സതേൺ ക്യൂബെക്കിലും കനത്ത മഴ

കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ വെള്ളിയാഴ്ച കൊടുങ്കാറ്റ് വീശിയടിച്ചതായി റിപ്പോർട്ട്. ഈസ്റ്റേൺ ഒൻ്റാരിയോയിലും സതേൺ ക്യൂബെക്കിലും കനത്ത മഴ ലഭിച്ചു. ക്യൂബെക്കിലെ സെന്റ്-കാലിക്സ്റ്റിൽ 77 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറ്റ്ലാന്റിക് മേഖലയിൽ മണിക്കൂറിൽ 130 കി.മീ. വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. മാരിടൈംസ് പ്രവിശ്യകളിൽ 50 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്തു. ന്യൂഫിൻലൻഡിലെ അവലോൺ പെനിൻസുലയുടെ ഭാഗങ്ങളിൽ മണിക്കൂറിൽ 90 കി.മീ വേഗത്തിൽ കാറ്റും വലിയ തിരമാലകളും പ്രതീക്ഷിച്ചിരുന്നു. ‘മെലിസ’ ചുഴലിക്കാറ്റിന്റെ […]

യുഎസ് ഷട്ട്ഡൗൺ: വിമാന സർവീസുകൾ വൈകുന്നു

യു.എസ്. സർക്കാരിൻ്റെ അടച്ചുപൂട്ടൽ നീളുന്നതോടെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ യാത്രാതടസ്സങ്ങൾ രൂക്ഷമാകുന്നു. ഒരു മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാർക്ക് മേലുള്ള സമ്മർദ്ദം വർധിച്ചതാണ് പ്രധാന കാരണം. ശമ്പളം മുടങ്ങുന്നതിനനുസരിച്ച് കൂടുതൽ വിമാന സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന് യു.എസ്. ഗതാഗത സെക്രട്ടറി ഷോൺ ഡഫി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബോസ്റ്റൺ, ഫീനിക്സ്, സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ നിരവധി പ്രമുഖ വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങൾ വൈകുന്നതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) […]

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യത: ചൈനീസ് അംബാസഡർ

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ ചൈനീസ് അംബാസഡർ വാങ് ദി. വിപണിയിലെ മത്സരക്ഷമതയെയും ഉൽപ്പന്നങ്ങളെയും ആശ്രയിച്ചിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയിൽ നടന്ന ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അംബാസഡറുടെ പ്രസ്താവന. 2024-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്ത വ്യാപാരം 11870 കോടി ഡോളർ ആയിരുന്നു. 2017 ന് ശേഷം ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടിക്കിടെ നടന്നത്. […]

കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തോടെ ഡേ ലൈറ്റ് സേവിംഗ് ടൈം അവസാനിക്കും; ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് തിരിക്കണം

കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തോടെ ഡേ ലൈറ്റ് സേവിംഗ് ടൈം (DST) അവസാനിക്കുകയാണ്. ഇതനുസരിച്ച്, ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് മാറ്റേണ്ടതുണ്ട്. നാഷണൽ റിസർച്ച് കൗൺസിൽ കാനഡയുടെ കണക്കനുസരിച്ച്, നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് DST അവസാനിക്കുന്നത്. അതുകൊണ്ട്, ഈ വർഷം നവംബർ രണ്ടാം തീയതി ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് ക്ലോക്കുകൾ ഒരു മണിയിലേക്ക് മാറ്റേണ്ടതുണ്ട്. ഈ സമയമാറ്റം രാജ്യവ്യാപകമായി ആറ് സമയ മേഖലകളെ ബാധിക്കും. ഇതിലൂടെ സൂര്യോദയവും സൂര്യാസ്തമയവും ഏകദേശം ഒരു മണിക്കൂർ […]

ക്യൂബെക്കിലെ പുതിയ വേതന നിയമത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ മറ്റ് പ്രവിശ്യകളിലേക്ക് പോകുന്നതായി റിപ്പോർട്ട്

ക്യൂബെക്കിൽ ഡോക്ടർമാർക്ക് ശമ്പളം നൽകുന്ന രീതിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള വിവാദമായ ബിൽ 2, സർക്കാർ ക്ലോഷർ പ്രയോഗിച്ച് തിടുക്കത്തിൽ നിയമമാക്കി. ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡ്യൂബെ അവതരിപ്പിച്ച ബിൽ, വെറും 24 മണിക്കൂറിനുള്ളിലാണ് പാസായത്. എന്നാൽ പുതിയ വേതന നിയമത്തിൽ പ്രതിഷേധിച്ച് മറ്റ് പ്രവിശ്യകളിലേക്ക് പോകുന്ന ഡോക്ടർമാരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ട്. പുതിയ നിയമപ്രകാരം, ചികിത്സിക്കുന്ന രോഗികളുടെ എണ്ണം, പ്രത്യേകിച്ച് ദുർബല വിഭാഗത്തിലുള്ളവർക്ക് നൽകുന്ന പരിചരണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഇനി ഡോക്ടർമാരുടെ പ്രതിഫലം നിശ്ചയിക്കപ്പെടുക. ഇതേ തുടർന്ന് […]