newsroom@amcainnews.com

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

താരിഫ് പ്രതിസന്ധി രൂക്ഷമായതോടെ ചരക്ക് ഗതാഗതത്തിലുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി നാനൂറോളം മാനേജർമാരെ പിരിച്ചുവിട്ട് കനേഡിയൻ നാഷണൽ റെയിൽവേ (സിഎൻ റെയിൽ). കമ്പനിയുടെ യൂണിയനിലുൾപ്പെടാത്ത ജീവനക്കാരിൽ ആറ് ശതമാനത്തിലധികം പേരെയാണ് ഈ തീരുമാനം ബാധിച്ചത്. സ്റ്റീൽ, അലുമിനിയം, വാഹനം, മരം എന്നിവയുടെ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകളാണ് സിഎൻ റെയിലി​ന്റെ ചരക്ക് ഗതാഗതത്തിൽ കുറവുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ കമ്പനിയായ സിഎൻ റെയിൽ വെള്ളിയാഴ്ച തങ്ങളുടെ മൂന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്യാൻ […]

മെലിസ ചുഴലിക്കാറ്റ്: കരീബിയൻ രാജ്യങ്ങൾക്ക് സഹായവുമായി കാനഡ

മെലിസ ചുഴലിക്കാറ്റി​ന്റെ കെടുതികൾ നേരിടാൻ കരീബിയൻ രാജ്യങ്ങൾക്ക് 70 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ. ആവശ്യമെങ്കിൽ സൈനികരെ അയക്കാനും കാനഡ തയ്യാറാണെന്ന് ഇ​ന്റർനാഷണൽ ഡെവലപ്മെ​ന്റ് സ്റ്റേറ്റ് സെക്രട്ടറി രൺദീപ് സരായി അറിയിച്ചു. കേടുപാടുകൾ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും വ്യാപകമായ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാനും കരീബിയൻ ജനതക്കൊപ്പം കാനഡ നിലകൊള്ളുമെന്നും രൺദീപ് സരായി പറഞ്ഞു. നിലവിൽ ജമൈക്ക ആവശ്യപ്പെട്ടത് മാനുഷിക സഹായമാണെന്നും, കനേഡിയൻ സായുധ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. […]

കാർബൺ ടാക്സ് കുറയ്ക്കും: ന്യൂബ്രൺസ്‌വിക്ക് സർക്കാർ

ഡിസംബർ 1 മുതൽ കാർബൺ ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന് ന്യൂബ്രൺസ്‌വിക്ക് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ പ്രവിശ്യയിൽ ഇന്ധനവില ലിറ്ററിന് 8 സെൻ്റ് വരെ കുറയും. ഉയർന്ന ജീവിതച്ചെലവ് നേരിടുന്ന ജനങ്ങളെ സഹായിക്കുന്നതിനാണ് ‘കാർബൺ അഡ്ജസ്റ്റർ ടാക്സ്’ എടുത്തു കളയുന്നതെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് അറിയിച്ചു. ഇത് വഴി ഒരു കുടുംബത്തിന് പ്രതിവർഷം 150 മുതൽ 200 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും ഹോൾട്ട് പറഞ്ഞു. 2022-ൽ നടപ്പിലാക്കിയ ഈ നികുതി, ഫെഡറൽ ക്ലീൻ ഫ്യുവൽ റെ​ഗുലേഷൻസി​ന്റെ ചെലവ് ഉപയോക്താക്കളിലേക്ക് […]

ബ്ലഡ് സേഫ്റ്റി മോണിറ്ററിങ് പ്രോ​ഗ്രാം നിർത്തുന്നു; പ്രതിഷേധം ശക്തം

ബ്ലഡ് സേഫ്റ്റി കോൺട്രിബ്യൂഷൻ പ്രോഗ്രാം (BSCP) നിർത്തലാക്കാനുള്ള പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെ (PHAC) തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. 2026 മാർച്ചോടെ BSCP നിർത്തലാക്കാനാണ് PHAC പദ്ധതിയിടുന്നത്. 1980-കളിലെ രക്തദാനത്തിലൂടെ എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിച്ച വലിയ പൊതുജനാരോഗ്യ ദുരന്തത്തിനുശേഷം ക്രെവർ കമ്മീഷൻ്റെ ശുപാർശ പ്രകാരം സ്ഥാപിച്ച സംവിധാനമാണിത്. ട്രാൻസ്ഫ്യൂഷൻ സംബന്ധമായ തകരാറുകളും പിശകുകളും രാജ്യവ്യാപകമായി നിരീക്ഷിക്കുന്ന ഈ ദേശീയ ഡാറ്റാബേസ്, പുതിയ രോഗകാരികളെ കണ്ടെത്താൻ അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ, […]

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു; രണ്ട് മൃതദേഹങ്ങള്‍ കൈമാറി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് ഇന്ന് രണ്ട് മൃതദേഹങ്ങളാണ് ഇസ്രയേലിന് കൈമാറിയത്. കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രയേല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ പൊതുജനങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രയേല്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നല്‍കിയതെന്ന രീതിയില്‍ ഹമാസ് കബളിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ ആക്രമണം […]

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വര്‍ക് പെര്‍മിറ്റ് പുതുക്കൽ നടപടികള്‍ കര്‍ശനമാക്കി യുഎസ്

കുടിയേറ്റത്തിനല്ലാത്ത വീസയുമായി രാജ്യത്ത് കഴിയുന്നവരുടെ വര്‍ക് പെര്‍മിറ്റ് (എന്റോള്‍മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് – EAD) പുതുക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി യുഎസ്. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന നിലവിലെ സമ്പ്രദായം ഇതോടെ അവസാനിപ്പിച്ചു. പുതിയ നിബന്ധനകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരന്മാരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്ന് കണ്ടാല്‍ മാത്രമേ മേലില്‍ ഇഎഡി പുതുക്കിനല്‍കൂ എന്നാണ് പുതിയ നിബന്ധന. ഇന്ത്യക്കാര്‍ […]