newsroom@amcainnews.com

ടൊറോൻ്റോയിലെ ലീസൈഡിൽ വൈൽഡ് ലൈഫ് ബൈലോ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു; പരിസരവാസികളുടെ ജീവിതം ദുരിതപൂർണ്ണം

ടൊറോൻ്റോ: ലീസൈഡിൽ വൈൽഡ് ലൈഫ് ബൈലോ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു. നിയമലംഘനത്തെ തുടർന്ന് പരിസരവാസികളുടെ ജീവിതം ദുരിതപൂർണ്ണമായി മാറിയിരിക്കുകയാണ്. 2023-ലെ ബൈലോ അനുസരിച്ച് സോങ് ബേർഡ്സിന് (songbirds) ഒഴികെ മറ്റ് വന്യജീവികൾക്ക് സ്വന്തം പരിസരത്ത് ഭക്ഷണം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ പലരും ഇത് ലംഘിച്ച് വന്യജീവികൾക്ക് ഭക്ഷണം നല്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ആയിരക്കണക്കിന് പരാതികളാണ് ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത്. അയൽവാസികളിൽ ഒരാൾ വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് കാരണം എലികൾ വീടുകൾ കൈയടക്കി എന്നാണ് ലീസൈഡ് […]

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ; ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ വിദഗ്ധ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ. ഇവരിൽ പലരും ആറ് മാസം മുതൽ പല വർഷങ്ങൾ വരെയായി കാത്തിരിക്കുന്നവരാണ്. കൗൺസിൽ ഓഫ് സ്പെഷ്യലിസ്റ്റ്സ് ഓഫ് ബി.സി. ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പ്രസവ, ശിശുരോഗ ചികിത്സ തുടങ്ങിയ മേഖലകളിൽ ചികിത്സാ സൗകര്യങ്ങൾ മോശമായി വരികയാണെന്നാണ് സിഎസ്ബിസിയുടെ പ്രസിഡൻ്റായ ഡോ. റോബർട്ട് കാരുത്തേഴ്സ് പറയുന്നത്. ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് […]

കാനഡയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കുറ്റകൃത്യങ്ങളിൽ 25 ശതമാനത്തിലേറെയും കൊക്കെയ്നുമായി ബന്ധപ്പെട്ടത്

ഓട്ടവ: കാനഡയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 12 വർഷത്തിനിടയിൽ ആദ്യമായാണ് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ഇത്രയധികം വർദ്ധിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. പോലീസ് റിപ്പോർട്ട് ചെയ്ത മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ നിരക്ക് 2023-നും 2024-നും ഇടയിൽ 13 ശതമാനത്തോളമാണ് വർദ്ധിച്ചത്. കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയവ കൈവശം വെച്ചതിനും കടത്തിയതിനുമുള്ള കേസുകളാണ് ഇവയിൽ കൂടുതലും. എന്നാൽ 2024-ലെ നിരക്ക്, 2011-ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ വളരെ കുറവാണ്. 2018-ൽ കഞ്ചാവ് നിയമപരമാക്കിയതിനുശേഷം, കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2014-ൽ […]

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

ദുർബലരായ ആളുകളെ സഹായിക്കാൻ സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖകൾ നിർമ്മിച്ച ഏഴുപേർക്കെതിരെ കേസ്. ഏപ്രിൽ 25 നാണ് എൽഡർ ആൻഡ് വൾനറബിൾ അഡൽറ്റ് യൂണിറ്റ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. ഈ പ്രതികളെല്ലാം തന്നെ ദുർബലരായ ആളുകളെ സഹായിക്കുന്ന പി.എസ്. ഡബ്ല്യു അംഗങ്ങളായി പ്രവർത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. 22 നും 48 നും ഇടയിൽ പ്രായമുള്ള 12 പേർക്കെതിരെയാണ് കേസെടുത്തത്. നിയമനത്തിന് മുമ്പുള്ള പരിശോധനയിൽ കമ്പനി അധികൃതർ പുലർത്തിയ ജാഗ്രതയാണ് വ്യാജ വിദ്യാഭ്യാസ രേഖകൾ കണ്ടെത്താൻ കാരണം. […]

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നും കാനഡയ്ക്ക് തിരിച്ചടി. കാനഡയുടെ യെല്ലോ പീസ് (Yellow Pea) വിപണിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഇന്ത്യ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിനോ അതിനുശേഷമോ ബില്‍ ഓഫ് ലോഡിങ് തീയതിയിലുള്ള പയര്‍ ഇറക്കുമതിക്ക് ഇന്ത്യ 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ചൈനീസ് വിപണിയില്‍ നിന്ന് കാനഡ പുറത്തായ സാഹചര്യത്തില്‍, ഇന്ത്യന്‍ വിപണി കാനഡയ്ക്ക് അത്യാവശ്യമായിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് കാനഡ തീരുവ ചുമത്തിയതിനുള്ള മറുപടിയായി, മാര്‍ച്ചില്‍ ചൈന […]

ദക്ഷിണകൊറിയയില്‍ ട്രംപ്-ഷി ചിന്‍പിങ് കൂടിക്കാഴ്ച

ആറു വർഷത്തിന് ശേഷം ആദ്യമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിക്കിടെ ദക്ഷിണ കൊറിയയിലെ ബുസാനിലായിരുന്നു കൂടിക്കാഴ്ച. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന സൂചന ട്രംപ് നല്‍കി. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് ഷി ചിന്‍പിങ് പറഞ്ഞു. തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. വിശദമായ ചര്‍ച്ചകള്‍ ഇന്നു നടക്കും. ചൈനയില്‍നിന്നുള്ള അപൂര്‍വ ധാതു […]

മെലിസ ചുഴലിക്കാറ്റ്: ജമൈക്കയില്‍ കനത്ത നാശനഷ്ടം

ജമൈക്കയില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ വൻ നാശനഷ്ടവും മരണവും. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടുപേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. കൂടാതെ, ഹെയ്തിയില്‍ 18 പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും താറുമാറായ അവസ്ഥയിലാണ്. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതി ലൈനുകളും തകരുകയും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്നാണ് ഹെയ്തിയില്‍ മരണങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുരിതബാധിത പ്രദേശങ്ങളില്‍ […]

‘അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും’; ട്രംപ്

ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങള്‍ സമാനമായ പരീക്ഷണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍, യുദ്ധവകുപ്പിന് ഇതിനായുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ച് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ കടുത്ത തീരുമാനമെന്നും ട്രംപ് പറഞ്ഞു. പരീക്ഷണങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത് ചൈനയുടെ ആണവായുധ ശേഖരത്തിന്റെ വളര്‍ച്ചയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ആണവായുധ ശേഖരം റഷ്യയുടേതിനും അമേരിക്കയുടേതിനും ഒപ്പമെത്തുമെന്നതിനാലാണ് ഈ […]

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 6,000 അപേക്ഷകർക്ക് പിആർ

ഒക്ടോബർ 29-ന്, കാറ്റഗറി അടിസ്ഥാനമാക്കി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആഴ്ചയിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി. ഈ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് പ്രത്യേകമായി ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) കട്ട്-ഓഫ് സ്കോർ 416 ഉള്ള 6,000 അപേക്ഷകർക്കാണ് ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്. 2025-ൽ കാനഡ ആകെ 81,485 ഐടിഎകൾ പുറപ്പെടുവിച്ചിട്ടുണ്ട്, അതിൽ 36,000 എണ്ണം ഫ്രഞ്ച് ഭാഷാ വിഭാഗത്തിന് കീഴിലാണ് നൽകിയത്.