പലിശനിരക്ക് 2.25% ആയി കുറച്ച് ബാങ്ക് ഓഫ് കാനഡ

യുഎസ് വ്യാപാര അനിശ്ചിതത്വം തുടരുന്നതിനിടയിൽ, ബാങ്ക് ഓഫ് കാനഡ ബുധനാഴ്ച അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ പോയിന്റ് കുറച്ചു. തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് കുറച്ചതിന് ശേഷം കേന്ദ്ര ബാങ്കിന്റെ പ്രധാന നിരക്ക് ഇപ്പോൾ 2.25 ശതമാനമാണ്. സെപ്റ്റംബറിൽ 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ നിരക്ക് കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. സെപ്റ്റംബർ അവസാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് […]
ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

ആൽബർട്ടയിൽ മൂന്നാഴ്ചയിലേറെയായി തുടർന്ന അധ്യാപക സമരം അവസാനിച്ചതോടെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകളിലേക്ക് മടങ്ങും. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് പ്രവിശ്യാ സർക്കാർ, 51,000 അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. ക്ലാസുകൾ പുനരാരംഭിക്കുമെങ്കിലും, ഡിപ്ലോമ പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മാറ്റങ്ങളോ കാലതാമസമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്കൂൾ ബോർഡുകൾ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സമരം പരിഹരിക്കാൻ സർക്കാരിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സമരം വിദ്യാർത്ഥികൾക്ക് പരിഹരിക്കാനാവാത്ത ദോഷം വരുത്തിയെന്നും വിഷയത്തിൽ […]
ട്രംപിന് തിരിച്ചടി; ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് വിലക്കി കോടതി

രാജ്യത്ത് ഷട്ട്ഡൗണ്‍ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. അടച്ചുപൂട്ടല്‍ കാലയളവില്‍ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതി അനിശ്ചിതകാലത്തേക്ക് വിലക്കി. നേരത്തേ പുറപ്പെടുവിച്ച താത്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നടപടി. പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച ജീവനക്കാര്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കോടതിയുടെ ഈ നടപടി ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അടച്ചുപൂട്ടലിന് പിന്നാലെ നല്‍കിയ പിരിച്ചുവിടല്‍ നോട്ടിസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വാദത്തിനിടെ […]
അഫ്ഗാന്‍-പാക് സമാധാന ചര്‍ച്ച പരാജയം; മേഖല വീണ്ടും അശാന്തിയിലേക്ക്

മൂന്ന് ദിവസം നീണ്ട സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമെന്ന് സൂചന. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹാര മാര്‍ഗങ്ങള്‍ പരസ്പരം അംഗീകരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാതെ വന്നതോടെ മേഖല വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനായി ഒക്ടോബര്‍ 25-നാണ് ചര്‍ച്ച ആരംഭിച്ചതെങ്കിലും ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റതിന് ശേഷം ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഒക്ടോബര്‍ 19-ന് ദോഹയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ […]
ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നുവെങ്കിലും, ഇന്ന് (ഒക്ടോബർ 29 ബുധനാഴ്ച) സെൻട്രൽ ബാങ്ക് പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റുകൾ കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഇത് മാർച്ചിന് ശേഷമുള്ള രണ്ടാമത്തെ വെട്ടിക്കുറയ്ക്കലായിരിക്കും. ഇതോടെ പലിശ നിരക്ക് 2.25% ആകും. സെപ്റ്റംബറിൽ 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ നിരക്ക് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സെപ്റ്റംബർ അവസാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് […]
പുതിയ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 പിആർ ഇൻവിറ്റേഷൻ

കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITAs) 1,000 പേർക്ക് ഇൻവിറ്റേഷൻ നൽകി. ഒക്ടോബർ 1 ന് നടന്ന മുൻ CEC നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ വെറും 1 പോയിന്റ് കുറഞ്ഞ് 533 ആയി. 2025 ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 74,485 ITA-കൾ നൽകിയിട്ടുണ്ട്.