newsroom@amcainnews.com

25 മണിക്കൂർ കാലിൽ ചങ്ങലയിട്ട് വിമാനത്തിൽ! അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായെത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി

ദില്ലി: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരിൽ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ […]

ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായ പോൾ ബിയ; കാമറൂൺ പ്രസിഡന്റായി വീണ്ടും അധികാരം നിലനിർത്തി

യവുൻഡേ: കാമറൂൺ പ്രസിഡന്റായി പോൾ ബിയ (92) വീണ്ടും അധികാരം നിലനിർത്തി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായ പോൾ ബിയ, എട്ടാം തവണയാണ് പ്രസിഡന്റാകുന്നത്. ബിയ 1982 മുതൽ പ്രസിഡന്റാണ്. 1975 മുതൽ 7 വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇതുകൂടി കൂട്ടിയാൽ ലോകത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന വ്യക്തിയാണ് പോൾ ബിയ. 2008-ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി ഇല്ലാതാക്കിയ പോൾ ബിയ, തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ ജയിച്ച് ഭരണം നിലനിർത്തി. തിരഞ്ഞെടുപ്പിൽ പോൾ ബിയ തന്നെയാണ് വിജയിച്ചതെന്ന് […]

വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലൂടെ വീണ്ടും ബോംബർ വിമാനങ്ങൾ; യുഎസിന്റെ മൂന്നാമത്തെ ശക്തി പ്രകടനം

വാഷിങ്ടൻ: വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലൂടെ ഒരു ജോഡി ബി–1ബി ബോംബർ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്.‌ സമീപ ആഴ്ചകളിൽ യുഎസ് സൈനിക വിമാനങ്ങൾ നടത്തിയ മൂന്നാമത്തെ ശക്തി പ്രകടനമാണിത്. മേഖലയിലെ ലഹരിമരുന്ന് കടത്തുകാർക്കെതിരെ യുഎസ് സൈനിക നടപടി നടത്തുന്നതിനിടെയാണ് ദീർഘദൂര സൂപ്പർസോണിക് ബോംബർ വിമാനങ്ങൾ പറന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു. യുഎസിന്റെ വടക്കൻ സംസ്ഥാനമായ നോർത്ത് ഡക്കോട്ടയിലെ ഒരു താവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് ബോംബർ വിമാനങ്ങൾ വെനസ്വേലൻ തീരത്തിനു സമാന്തരമായി പറന്നതായും പിന്നീട് […]

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളുടെയും ട്രംപിൻ്റെ താരിഫ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കാനഡ

അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങളുടെയും ട്രംപിൻ്റെ താരിഫ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കാനഡ. അമേരിക്കയെ “പ്രവചനാതീതവും വിശ്വസിക്കാൻ കൊള്ളാത്തതുമായ പങ്കാളി” എന്ന് വിശേഷിപ്പിച്ച, പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കൻ ഇതര രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസിയാൻ (ASEAN) ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാര സംവിധാനങ്ങൾക്ക് കാനഡ മൂല്യം കൽപ്പിക്കുന്നുണ്ട്. പ്രതിബദ്ധതകൾ […]