newsroom@amcainnews.com

കാനഡ-യു.എസ്. അതിർത്തിയിലെ ഹാസ്‌കെൽ ഫ്രീ ലൈബ്രറിയിലേക്ക് കനേഡിയൻ പൗരന്മാർക്കുള്ള പ്രവേശനം നിർത്തലാക്കി ട്രംപ് ഭരണകൂടം

കാനഡ-യു.എസ്. അതിർത്തിയിലെ ഹാസ്‌കെൽ ഫ്രീ ലൈബ്രറിയിലേക്ക് കനേഡിയൻ പൗരന്മാർക്കുള്ള പ്രവേശനം ട്രംപ് ഭരണകൂടം നിർത്തലാക്കി. ക്യൂബെക്കിലെ സ്റ്റാൻസ്റ്റെഡ് നഗരത്തിൽ നിന്നുള്ള കാനഡക്കാർക്ക്, യു.എസ്. കസ്റ്റംസ് പരിശോധനയില്ലാതെ, ലൈബ്രറിയിൽ പ്രവേശിക്കാൻ മുൻപ് അനുമതിയുണ്ടായിരുന്നു. എന്നാൽ, അതിർത്തി കടന്നുള്ള അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ഈ സൗകര്യം നിർത്തലാക്കുകയാണെന്നാണ് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) അറിയിച്ചത്. ഏകപക്ഷീയമായ ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങൾക്കിടയിൽ ഏറെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.​ അമേരിക്കയും കാനഡയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര-നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് […]

കാൽഗറിയിലെ വ്യോമയാന-പ്രതിരോധ മേഖയിൽ നിക്ഷേപം നടത്തി ബോയിംഗ് കാനഡ; എക്സ്പാൻഡ് കാനഡ കൊമേഴ്‌സ്യലൈസേഷൻ സെൻ്റർ ആരംഭിക്കാൻ നിക്ഷേിച്ചത് $2.7 മില്യൺ

കാൽഗറിയിലെ വ്യോമയാന-പ്രതിരോധ മേഖയിൽ നിക്ഷേപം നടത്തി ബോയിംഗ് കാനഡ. പ്രാദേശിക കമ്പനിയായ കൺവേർജ്‌എക്സിൻ്റെ നേതൃത്വത്തിലുള്ള എക്സ്പാൻഡ് കാനഡ കൊമേഴ്‌സ്യലൈസേഷൻ സെൻ്റർ ആരംഭിക്കുന്നതിനായാണ് ബോയിംഗ് $2.7 മില്യൺ നിക്ഷേിച്ചത്. വ്യോമയാന – പ്രതിരോധ – സുരക്ഷാ വ്യവസായങ്ങളിലേക്ക് പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ എത്തിക്കാൻ ഈ കേന്ദ്രം സഹായിക്കും. കാനഡയുടെ 14 പുതിയ പട്രോളിംഗ് വിമാനങ്ങൾ നിർമ്മിക്കാൻ ബോയിംഗിനെ ആയിരുന്നു തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതിയിലേക്ക് ബോയിങ്ങിൻ്റെ നിക്ഷേപം എത്തിയത്. ഡി ഹാവിലാൻഡ്, ലുഫ്താൻസ ടെക്നിക് തുടങ്ങിയ മറ്റ് […]

തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്ന് നിർദേശം

ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയും ബംഗാളും മാത്രമാണ് അതു നൽകിയത്. കേരളം ഉൾപ്പെടെ സത്യാവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. ഡൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയിരുന്നു. അതു […]

സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രഹസ്യമായി മറ്റൊരു കമ്പനിയിൽ കരാർ ജോലി; ഇരട്ട ജോലികൾ ചെയ്ത ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ പിടിയിൽ, 15 വർഷം തടവിന് സാധ്യത

ന്യൂയോർക്ക്: സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രഹസ്യമായി മറ്റൊരു കമ്പനിയിൽ കരാർ ജോലിയും ചെയ്തതിന്റെ പേരിൽ ഇന്ത്യൻ വംശജനായ മേഹുൽ ഗോസ്വാമി (39) യെ അമേരിക്കൻ അധികാരികൾ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫിസും സാരട്ടോഗ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റും നടത്തിയ സംയുക്ത അന്വേഷണത്തിൽ, ഗോസ്വാമിയുടെ പ്രവൃത്തികൾ 50,000 ഡോളർ മൂല്യമുള്ള പൊതുസമ്പത്ത് ദുരുപയോഗം ചെയ്തതിനു തുല്യമാണെന്ന് കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോസ്വാമി ന്യൂയോർക്ക് സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി […]

പാകിസ്ഥാനുമായുള്ള ‘തന്ത്രപരമായ ബന്ധം’ വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യയുമായുള്ള വാഷിംഗ്ടണിന്റെ ‘ശക്തവും ചരിത്രപരവും പ്രധാനപ്പെട്ടതുമായ’ ബന്ധങ്ങൾക്ക് വില കൽപ്പിക്കില്ലെന്ന് മാർക്കോ റൂബിയോ

വാഷിംഗ്ടൺ: പാകിസ്ഥാനുമായുള്ള ‘തന്ത്രപരമായ ബന്ധം’ വികസിപ്പിക്കാൻ യുഎസ് ശ്രമിക്കുമ്പോൾ ഇന്ത്യയുമായുള്ള വാഷിംഗ്ടണിന്റെ ‘ശക്തവും ചരിത്രപരവും പ്രധാനപ്പെട്ടതുമായ’ ബന്ധങ്ങൾക്ക് വില കൽപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. മലേഷ്യയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ച റൂബിയോ ഇത് ‘പക്വവും പ്രായോഗികവുമായ ഒരു വിദേശനയത്തിന്റെ’ ഭാഗമാണെന്ന് പറഞ്ഞു. നിരവധി വ്യത്യസ്ത രാജ്യങ്ങളുമായി നമുക്ക് ബന്ധം പുലർത്തണമെന്ന് ഇന്ത്യ മനസ്സിലാക്കണമെന്ന് താൻ കരുതുന്നുവെന്നും പാകിസ്ഥാനുമായുള്ള യു […]

ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്നു പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല… മീനാക്ഷി അനൂപ്

തമാശ കലർന്ന അടിക്കുറിപ്പുകൾക്കൊപ്പം ഈയിടെയായി അൽപം ഗൗരവമേറിയ വിഷയങ്ങളും മീനാക്ഷി അനൂപ് പങ്കുവയ്ക്കാറുണ്ട്. തുല്യത എന്ന ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള താരത്തിന്റെ പുതിയ കുറിപ്പ് ആണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. മറ്റൊരു പോസ്റ്റിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ കുറിപ്പ്. നീതിയേയും ന്യായത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ആണ് മീനാക്ഷി പങ്കുവയ്ക്കുന്നത്. ജീവിതം കൂടുതൽ പ്രശ്‌നരഹിതമായിരിക്കാൻ വേണ്ടിയാണ് നീതിയും ന്യായവും കൊണ്ടുവന്നതെന്നാണ് മീനാക്ഷി പറയുന്നത്. ‘‘നീതിയും ന്യായവും എങ്ങനെ കാണുന്നു… (മുൻപത്തെ ഒരു കമന്റിലെ ചോദ്യമാണ്) […]

നിരീക്ഷണ പറക്കലിനിടെ യുഎസ് യുദ്ധവിമാനവും ഹെലികോപ്റ്ററും ദക്ഷിണ ചൈന കടലിൽ തകർന്നു വീണു, ആളപായമില്ല; അപകടം ട്രംപിന്റെ ഏഷ്യാ സന്ദർശനത്തിനിടെ

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകൾക്കുശേഷമാണ് ബോയിങ് എഫ്എ–18 എഫ് സൂപ്പർ ഹോണറ്റ് വിമാനം തകർന്നു വീണത്. നിരീക്ഷണ […]

അയർലൻഡിൽ ചരിത്ര വിജയം നേടി കാതറിൻ കോണോളി

ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായ കാതറിൻ കോണോളിക്ക് ചരിത്രവിജയം. സിൻ ഫെയിൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളുടെ പിന്തുണ നേടിയ 68 വയസ്സുള്ള കോണോളിക്ക് 63% വോട്ടുകൾ ലഭിച്ചു. മധ്യ-വലതുപക്ഷ എതിരാളിയായ ഹീതർ ഹംഫ്രിസിന് (ഫൈൻ ഗേൽ പാർട്ടി) 29% വോട്ടുകൾ മാത്രമാണ് നേടാനായത്. അയർലൻഡിന്റെ പത്താമത്തെ പ്രസിഡന്റും, ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയുമാണ് കോണോളി. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ തവണ അസാധുവായ ബാലറ്റുകളുടെ എണ്ണം (2,14,000) പത്തിരട്ടി വർധിച്ചത് വോട്ടർമാരുടെ അതൃപ്തിയെ […]

ആൽബർട്ട അധ്യാപക സമരം: വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂണിയൻ

ആൽബർട്ട വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ് രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി അധ്യാപകരും രക്ഷിതാക്കളും. നോൺ-പ്രോഫിറ്റ് സംഘടനയായ പബ്ലിക് ഇൻ്ററസ്റ്റ് ആൽബർട്ടയുടെ (PIA) നേതൃത്വത്തിൽ ശനിയാഴ്ച നിക്കോളൈഡ്‌സിൻ്റെ റൈഡിങ്ങായ കാൽഗറി-ബോവിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. അധ്യാപകർക്ക് ന്യായമായ കരാർ നൽകാൻ മന്ത്രിയിലും പ്രീമിയറിലും സമ്മർദ്ദം ചെലുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് PIA എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രാഡ്‌ലി ലഫോർച്യൂൺ അറിയിച്ചു. ഒക്ടോബർ 6-ന് ആരംഭിച്ച പ്രവിശ്യാവ്യാപകമായ സമരം 7.5 ലക്ഷം വിദ്യാർത്ഥികളെയും 51,000 അധ്യാപകരെയും ബാധിച്ചിട്ടുണ്ട്. അതേസമയം, സർക്കാർ ചർച്ചകൾക്ക് […]

പ്രണയ വാർത്ത സജീവം: കാറ്റി പെറിയും ട്രൂഡോയും പാരിസിൽ

പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറിയും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നു. ഒക്ടോബർ 25 ശനിയാഴ്ച രാത്രി പാരിസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. കാറ്റി പെറിയുടെ 45-ാം ജന്മദിനം ആഘോഷിക്കുന്നതിനായാണ് ഫ്രഞ്ച് തലസ്ഥാനത്ത് ഇരുവരും ഒരുമിച്ചെത്തിയത്. റൊമാന്റിക് അന്തരീക്ഷത്തിന് പേരുകേട്ട പാരിസിൽ ഇവർ കൈകോർത്ത് നടന്നുപോകുന്ന ദൃശ്യങ്ങൾ മാധ്യമശ്രദ്ധ ആകർഷിച്ചു. ട്രൂഡോയും പെറിയും പാരിസിലെ പ്രശസ്തമായ ‘ക്രേസി ഹോഴ്സ് പാരിസ്’ എന്ന കാബറെ […]