യുഎസ് അതിർത്തിയിൽ കാനഡക്കാർ ഉൾപ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തു കടക്കുമ്പോഴും ഫോട്ടോ എടുക്കുന്നത് നിർബന്ധമാക്കി

യുഎസ് അതിർത്തിയിൽ കാനഡക്കാർ ഉൾപ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തു കടക്കുമ്പോഴും ഫോട്ടോ എടുക്കുന്നത് നിർബന്ധമാക്കി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പുതിയ നിയമങ്ങൾ പുറത്തിറക്കി. വ്യക്തി വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനും, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നത് തടയുന്നതിനും, പാസ്‌പോർട്ട് തട്ടിപ്പ് കുറയ്ക്കുന്നതിനും വേണ്ടിയുള്ള ബയോമെട്രിക് ഡാറ്റാ ശേഖരണത്തിൻ്റെ ഭാഗമായാണ് ഈ നടപടി. Facial Recognition Technology ഉപയോഗിച്ച് യാത്രക്കാരുടെ തത്സമയ ചിത്രങ്ങൾ അവരുടെ സർക്കാർ രേഖകളിലെ ഫോട്ടോകളുമായി ഒത്തുനോക്കിയാണ് പരിശോധന […]
കാനഡയിൽ ആദ്യത്തെ ഇലക്ട്രിക് ഡെലിവറി വാനുകൾ ഇറക്കി ആമസോൺ; വാൻകൂവറിൽ സർവീസ് ആരംഭിച്ചു

കാനഡയിൽ ആദ്യത്തെ ഇലക്ട്രിക് ഡെലിവറി വാനുകൾ നിരത്തിലിറക്കി ആമസോൺ. ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ഗ്രേറ്റർ വാൻകൂവർ പ്രദേശത്ത് പാഴ്സലുകൾ എത്തിക്കുന്നതിനായാണ് റിവിയൻ വാഹനങ്ങളുടെ ഒരു ഫ്ലീറ്റ് സർവീസ് ആരംഭിച്ചിരിക്കുന്നത്. 2040-ഓടെ കാർബൺ പുറന്തള്ളൽ നെറ്റ്-സീറോയിലെത്തിക്കാനുള്ള ആമസോണിൻ്റെ ‘ദി ക്ലൈമറ്റ് പ്ലെഡ്ജ്’ എന്ന ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണിത്. നിലവിൽ 50 റിവിയൻ ഇലക്ട്രിക് വാനുകളാണ് ഡെൽറ്റ, ബിസിയിലെ ആമസോണിൻ്റെ ഡെലിവറി സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കുന്നത്. തങ്ങളുടെ പ്രാദേശിക ഡെലിവറി ഫ്ലീറ്റിനെ ഡീകാർബണൈസ് […]
ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വകാര്യ ഡയഗ്നോസ്റ്റിക്സ് അനുവദിക്കാനുള്ള ആൽബെർട്ട സർക്കാരിൻ്റെ നീക്കത്തിനെതിരെ വിമർശനവുമായി ഡോക്ടർമാർ രംഗത്ത്

സ്വകാര്യ ഡയഗ്നോസ്റ്റിക്സ് അനുവദിക്കാനുള്ള ആൽബെർട്ട സർക്കാരിൻ്റെ നീക്കത്തിനെതിരെ വിമർശനവുമായി ഡോക്ടർമാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ എംആർഐ, സിടി സ്കാനുകൾ ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താൻ അനുവദിക്കുന്ന മാറ്റങ്ങൾക്കാണ് പ്രവിശ്യ സർക്കാർ പദ്ധതിയിടുന്നത്. ഇതിനെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയത്. പൊതുജനാരോഗ്യ സംവിധാനത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും രോഗനിർണയം വേഗത്തിലാക്കാനും പുതിയ മാറ്റം സഹായിക്കുമെന്നാണ് ആരോഗ്യ മന്ത്രി അഡ്രിയാന ലാ ഗ്രേഞ്ച് പറയുന്നത്. എന്നാൽ, ഈ നീക്കം പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്നും സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രം വേഗത്തിൽ ചികിത്സ ലഭിക്കുന്ന അസമത്വമുള്ള ഒരു […]
കപ്പലിൻ്റെ കൈവരിയിൽ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യവേ അഞ്ച് വയസ്സുകാരി കടലിലേക്ക് വീണു, രക്ഷിക്കാൻ പിതാവും ഒപ്പം ചാടി; ഇരുവരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി രക്ഷാസംഘം

കപ്പലിൻ്റെ കൈവരിയിൽ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കടലിലേക്ക് വീണ അഞ്ച് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഡിസ്നി ക്രൂയിസ് കപ്പലിൽ കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ ബാലൻസ് തെറ്റി കുട്ടി ഏകദേശം 50 അടി താഴ്ചയിലേക്കാണ് വീണത്. കപ്പൽ ജീവനക്കാർ എത്തുന്നതിനു മുൻപ് തന്നെ കുട്ടിയുടെ പിതാവ് കടലിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഏകദേശം 20 മിനിറ്റിനുശേഷം രക്ഷാസംഘം അവിടെയെത്തുകയും ഇരുവരേയും സുരക്ഷിതമായി കപ്പലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. കുട്ടിക്ക് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടാൻ […]
കാനഡയിൽ വൈദ്യപരിചരണത്തിലെ പിഴവുകൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം; MedError.ca നിലവിൽ വന്നു

കാനഡയിൽ വൈദ്യപരിചരണത്തിലെ പിഴവുകൾ റിപ്പോർട്ട് ചെയ്യാനും ആരോഗ്യസംരക്ഷണം കൂടുതൽ സുരക്ഷിതമാക്കാനും സഹായിക്കുന്ന ഒരു പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. മെഡ്‌എറർ.സിഎ (MedError.ca) എന്ന് പേരുള്ള ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സേഫ് മെഡിക്കേഷൻ പ്രാക്ടീസസ് കാനഡയാണ് (ISMP Canada). രോഗികൾക്കും, കുടുംബാംഗങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കും വൈദ്യപരിചരണത്തിലെ പിഴവുകൾ എളുപ്പത്തിലും സുരക്ഷിതമായും റിപ്പോർട്ട് ചെയ്യാൻ ഇതിലൂടെ അവസരം ലഭിക്കും. കാനഡയിൽ വൈദ്യപിഴവുകൾ റിപ്പോർട്ട് ചെയ്യുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടായിരുന്നു. പല പ്രവിശ്യകളിലും തെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള […]
താരിഫ് വിരുദ്ധ പരസ്യം പിൻവലിച്ച് ഒൻ്റാരിയോ സർക്കാർ

യുഎസില്‍ വ്യാപകമായ വിവാദങ്ങള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രകോപനത്തിനും കാരണമായ, ഒൻ്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യപ്രചാരണം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചു. ഡഗ് ഫോര്‍ഡ് വെള്ളിയാഴ്ച കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന് ശേഷമാണ് തീരുമാനം. ‘തിങ്കളാഴ്ച മുതല്‍ പരസ്യം നിര്‍ത്തും, അതുവരെ അത് യുഎസ് ടിവി ചാനലുകളില്‍ ഉള്‍പ്പെടെ ബേസ്‌ബോള്‍ വേള്‍ഡ് സീരീസ് മത്സരങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കും,’ എന്നും അദ്ദേഹം അറിയിച്ചു. പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള ‘വ്യാപാരചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. […]
ഓട്ടവയിൽ വ്യാജ പേരുകളിൽ കുടിയേറ്റ തട്ടിപ്പ്; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്ത് ഓട്ടവ പൊലീസ് സർവീസ് (ഒപിഎസ്). 35 വയസ്സുള്ള വിനയ് പാൽ സിങ് ബ്രാർ ആണ് പിടിയിലായത്. ഇയാൾ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. 2024 ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രാർ അറസ്റ്റിലായത്. ബ്രാർ നിരവധി വ്യാജ പേരുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പിനിരയായ കൂടുതൽ ആളുകളെ […]
താരിഫ്, കാലാവസ്ഥാ വ്യതിയാനം: യുഎസിൽ കോഫി തൊട്ടാൽ പൊള്ളും

അമേരിക്കയിൽ കാപ്പിയുടെ വില കുത്തനെ ഉയരുന്നു. ഒരു പൗണ്ട് ഗ്രൗണ്ട് കോഫിയുടെ ശരാശരി വില സെപ്റ്റംബറിൽ 9.14 ഡോളർ ആയി വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41% വർധനയാണിത്. ഇൻസ്റ്റന്റ് കോഫി ഉൾപ്പെടെ എല്ലാത്തരം കാപ്പി ഉൽപ്പന്നങ്ങൾക്കും കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മാസത്തേക്കാൾ 19% വില വർധിച്ചിട്ടുണ്ട്. ഇറക്കുമതി താരിഫുകളും മോശം കാലാവസ്ഥയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്. യുഎസിന് ആവശ്യമായ കാപ്പിയുടെ 99% വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ബ്രസീൽ, കൊളംബിയ […]
മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല

മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്കില്ല. നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നവംബര്‍ 17-ന് കേരളത്തില്‍ മത്സരം നടക്കുമെന്ന് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. മെസ്സി വരില്ലെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചു. മറ്റൊരു വിന്‍ഡോയില്‍ വന്നേക്കാം എന്നും പ്രഖ്യാപനം. ഫിഫയില്‍ നിന്നുള്ള അനുമതി കിട്ടാത്തതാണ് അര്‍ജന്റീന വരാത്തതിന് പിന്നില്‍ എന്ന് സ്‌പോണ്‍സര്‍ പറയുന്നു. ‘ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലാതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ […]
റഷ്യന്‍ സൈന്യത്തിന് സഹായം: 45 കമ്പനികള്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍

റഷ്യന്‍ സൈന്യത്തിന് സഹായം നല്‍കിയെന്ന് ആരോപിച്ച് 45 കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം ഏര്‍പ്പെടുത്തിയവയില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളുമുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന 19ാം പാക്കേജിന്റെ ഭാഗമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍ ഉപകരണങ്ങള്‍, മൈക്രോ ഇലക്ട്രോണിക്‌സ്, യുഎവി തുടങ്ങി അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ റഷ്യക്ക് ഈ കമ്പനികള്‍ എത്തിച്ചുനല്‍കിയെന്നാണ് ആരോപണം. വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. […]
