newsroom@amcainnews.com

ജീവനക്കാരെ വെട്ടി കുറയ്ക്കാൻ എയർ കാനഡ; മാനേജ്‌മെൻ്റ്‌ സ്‌റ്റാഫ്‌ ആശങ്കയിൽ

എയർ കാനഡ മാനേജ്‌മെന്റ് സ്റ്റാഫ് തസ്തികകൾ വെട്ടി കുറയ്ക്കുന്നു. എന്നാൽ എത്ര തസ്തികകൾ ഒഴിവാക്കുമെന്ന കാര്യത്തിൽ എയർ കാനഡ വ്യക്തമാക്കിയിട്ടില്ല. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരുമായി ചർച്ചകൾ തുടരുകയാണെന്ന് വക്താവ് ക്രിസ്‌റ്റോഫ് ഹെന്നെബെൽ പറഞ്ഞു. ഒരു ആഗോള കമ്പനി എന്ന നിലയിൽ ഉപയോക്താക്കൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ഹെന്നെബെൽ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു. പെട്ടെന്നൊരു ദിവസമെടുത്ത തീരുമാനമല്ല ഇതെന്നും ഒട്ടേറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 മരണം

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 40 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. […]

അമേരിക്കന്‍ ഉപരോധം സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല: പുടിന്‍

അമേരിക്കന്‍ ഉപരോധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അമേരിക്കയുടെ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം റഷ്യ- അമേരിക്ക ബന്ധത്തെ ശത്രുതാപരമായ പ്രവൃത്തിയെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലുമെതിരായ അമേരിക്കന്‍ ഉപരോധത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു പുടിന്‍. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. അമേരിക്കന്‍ ഉപരോധത്തിന് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെങ്കിലും റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് പുടിന്റെ വിലയിരുത്തല്‍. […]

മോഹന്‍ലാലിന് തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുളള ലൈസൻസ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ വിഷയത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ നടപടികളില്‍ സാങ്കേതികമായ വീഴ്ചകളുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തതാണ് പ്രധാന പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് അസാധുവായി കണക്കാക്കപ്പെട്ടത്. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ […]

ഡോണള്‍ഡ് ട്രംപ് – ഷി ചിന്‍പിങ് കൂടിക്കാഴ്ച അടുത്താഴ്ച

ഏഷ്യന്‍ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഏഷ്യ പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തതിനുശേഷം ചൈനീസ് പ്രസിഡന്റെ ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിന്‍ അറിയിച്ചു. വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കൂടിക്കാഴ്ച സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്റെ സ്ഥരീകരണം പുറത്തുവന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് […]