newsroom@amcainnews.com

കനേഡിയൻ മണ്ണിലെ ഖാലിസ്ഥാൻ തീവ്രവാദം: ഇന്ത്യയുടെ ഉത്തരവാദിത്തമല്ല, കാനഡയുടെ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് പട്നായിക്

കനേഡിയൻ മണ്ണിലെ ഖാലിസ്ഥാൻ തീവ്രവാദം കാനഡയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയുടെ ഉത്തരവാദിത്തമല്ലെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് പട്നായിക്. സി.ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സിഖ് വിഘടനവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഭീഷണികൾ കാനഡയിലുള്ളവർ തന്നെയാണ് സൃഷ്ടിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാൻ വിഷയം ഉൾപ്പെടെയുള്ള സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി ന്യൂഡൽഹിയും ഓട്ടവയും ഇപ്പോൾ ചർച്ചകൾ നടത്തി വരികയാണെന്നും പട്നായിക് വിശദീകരിച്ചു. കാനഡയിലെ ക്രമസമാധാന നില കനേഡിയൻ അധികൃതർ തന്നെ കൈകാര്യം ചെയ്യണമെന്ന് ഹൈക്കമ്മിഷണർ വ്യക്തമാക്കി. […]

കോൾ സെൻ്ററുകളിലെ മോശം സേവനവും കൃത്യതയില്ലാത്ത വിവരങ്ങളും; കാനഡ റവന്യൂ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി കാനഡയുടെ ഓഡിറ്റർ ജനറൽ

ഓട്ടവ: കാനഡ റവന്യൂ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി കാനഡയുടെ ഓഡിറ്റർ ജനറൽ. കാനഡ റവന്യൂ ഏജൻസിയുടെ (CRA) കോൾ സെൻ്ററുകളിലെ മോശം സേവനത്തെയും കൃത്യതയില്ലാത്ത വിവരങ്ങളെയും ഓഡിറ്റർ ജനറൽ കാരൻ ഹോഗൻ രൂക്ഷമായിa വിമർശിച്ചു.റിപ്പോർട്ട് പ്രകാരം, 2024–25-ൽ, CRA നിശ്ചയിച്ച 15 മിനിറ്റ് സമയപരിധിക്കുള്ളിൽ മറുപടി നൽകിയത് മൊത്തം കോളുകളുടെ 18 ശതമാനത്തിന് മാത്രമാണ്. ലക്ഷ്യമിട്ട 65 ശതമാനത്തേക്കാൾ വളരെ കുറവാണിത്. ജൂൺ മാസത്തിൽ, അഞ്ച് ശതമാനത്തിൽ താഴെ കോളുകൾക്ക് മാത്രമാണ് ഇത്രയും വേഗത്തിൽ മറുപടി ലഭിച്ചത്. […]

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത! ആശങ്കയില്ലാതെ ചികിത്സ നടത്താം; ഗുരുതരമായ രോഗങ്ങൾക്കും പരിക്കുകൾക്കും ശമ്പളമില്ലാത്ത അവധി നൽകാൻ നിയമം വരുന്നു

ബ്രിട്ടീഷ് കൊളംബിയയിൽ, തൊഴിലാളികൾക്ക് ഗുരുതരമായ രോഗങ്ങൾക്കും പരിക്കുകൾക്കും ശമ്പളമില്ലാത്ത അവധി (Unpaid Leave) നൽകാൻ നിയമം വരുന്നു. പ്രവിശ്യയിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇത് നടപ്പിലാക്കുക. ഒരു വർഷം 27 ആഴ്ച വരെ അതായത് ഏകദേശം ആറ് മാസത്തിലധികം ശമ്പളമില്ലാത്ത അവധി നൽകാനാണ് പുതിയ നിർദ്ദേശം. കീമോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമുള്ള തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായകമാകുമെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. സർക്കാരിൻ്റെ അംഗീകാരം നേടുന്ന പക്ഷം […]

പലചരക്ക് സാധനങ്ങളുടെ വിലയിൽ വർദ്ധന, പെട്രോളിൻ്റെ വില കുറഞ്ഞു; കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 2.4 ശതമാനമായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിൽ 2.4 ശതമാനമായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് . പലചരക്ക് സാധനങ്ങളുടെ വിലയിലുണ്ടായ വർദ്ധനവും, പെട്രോളിൻ്റെ വില കുറഞ്ഞതുമെല്ലാം ഈ വർധനവിന് കാരണമായി. ഭക്ഷ്യവസ്തുക്കളുടെ വില മുൻവർഷത്തെ അപേക്ഷിച്ച് 3.8 ശതമാനം വർധിച്ചു. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണ്. ​പാർപ്പിട ചെലവുകളിലുണ്ടായ വർദ്ധനവും മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. അടിസ്ഥാന പണപ്പെരുപ്പ അളവുകൾ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നത് ബാങ്ക് ഓഫ് കാനഡയ്ക്ക് ഒരു വെല്ലുവിളിയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ […]

പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ ‘ബാലറ്റ് പ്രൊട്ടസ്റ്റുകൾ’ തടയാൻ നിയമനിർമ്മാണം; നീതിയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആൽബെർട്ട സർക്കാർ

പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ ‘ബാലറ്റ് പ്രൊട്ടസ്റ്റുകൾ’ തടയുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബെർട്ട സർക്കാർ. തിരഞ്ഞെടുപ്പിൽ നീതിയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ പുതിയ നിയമം, സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ നാമനിർദ്ദേശ ഒപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാനും, ഒരാൾക്ക് ഒന്നിലധികം നാമനിർദ്ദേശ പേപ്പറുകളിൽ ഒപ്പിടുന്നത് നിരോധിക്കാനും നിർദ്ദേശിക്കുന്നു.സമൂഹത്തെ പ്രതിനിധീകരിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും വിധമായിരിക്കും മാറ്റങ്ങളുടെ ഗവൺമെൻ്റ് ഹൌസ് ലീഡർ ജോസഫ് ഷോ പറഞ്ഞു. രാജ്യത്തുടനീളം ചില ഗ്രൂപ്പുകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ വളരെ നീണ്ട സ്ഥാനാർത്ഥി പട്ടികകൾ […]

ഷാഡോ കാബിനറ്റിൽ അഴിച്ചുപണിയുമായി ആൽബർട്ട എൻഡിപി

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഷാഡോ കാബിനറ്റ് അഴിച്ചുപണിത് ആൽബർട്ട എൻഡിപി. ഭരണകക്ഷിയെ പിന്തുടർന്ന് ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിച്ചതാണ് പ്രധാന മാറ്റം. സാറ ഹോഫ്മാൻ ഇനി ഷാഡോ ആശുപത്രി, ശസ്ത്രക്രിയാ സൗകര്യങ്ങളുടെ ചുമതല വഹിക്കും. ഷെരീഫ് ഹാജി പ്രാഥമിക, പ്രതിരോധ ആരോഗ്യ സേവനങ്ങളുടെ മന്ത്രിയാകും. ഷെരീഫ് ഹാജിക്ക് പകരം അഫോർഡബിലിറ്റി ആൻഡ് യൂട്ടിലിറ്റീസ് ഷാഡോ മന്ത്രിയായി കയിൽ കസാവ്‌സ്‌കി ചുമതലയേൽക്കും. റോബ് മിയാഷിറോ മുനിസിപ്പൽ കാര്യങ്ങളുടെ ഷാഡോ മന്ത്രിയാകും. എഡ്മി​ന്റൻ-എല്ലസ്ലിയെ പ്രതിനിധീകരിക്കുന്ന ഗുർതേജ് സിങ് ബ്രാർ, ലീഡർ […]

ട്രംപിന് തിരിച്ചടി: പലസ്തീനെ അംഗീകരിക്കണമെന്ന് അമേരിക്കൻ ജനത

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് അമേരിക്കൻ പൊതുജനാഭിപ്രായമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. മിഡിൽ ഈസ്റ്റിൽ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകാനായി, പലസ്തീൻ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതിനെ സർവേയിൽ പങ്കെടുത്ത 59% അമേരിക്കക്കാരും പിന്തുണയ്ക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും 41% പേർ ഈ നിലപാടിന് അനുകൂലമാണ്. രാജ്യവ്യാപകമായി 4,385 പേരിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ കണ്ടെത്തൽ. 2023 ഒക്ടോബറിലെ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി അതിരുകടന്നതാണെന്ന് 60% പേർ […]

സാങ്കേതിക തകരാര്‍: 12,963 കാറുകള്‍ തിരിച്ചുവിളിച്ച് ടെസ്ല

സുരക്ഷാ വിവാദങ്ങളില്‍ കുടുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ബാറ്ററി കണക്ഷനിലെ തകരാറിനെ തുടർന്ന് അമേരിക്കയില്‍ 12,963 വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചു. വാഹനമോടിക്കുമ്പോള്‍ ഡ്രൈവ് പവര്‍ പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ ഈ തകരാര്‍ കാരണമാകും. ഇത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. പ്രശ്‌നം പരിഹരിക്കാന്‍ ടെസ്ല ഉടന്‍ നടപടിയെടുക്കും. ടെസ്ല കാറുകളുടെ പ്രധാന ആകര്‍ഷണമായ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് സംവിധാനം കര്‍ശന അന്വേഷണത്തിലാണ്. FSD സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏകദേശം 29 ലക്ഷം ടെസ്ല വാഹനങ്ങള്‍ അന്വേഷണപരിധിയില്‍ […]

റഷ്യയ്‌ക്കെതിരെ കടുപ്പിച്ച് ട്രംപ്; രണ്ട് എണ്ണക്കമ്പനികള്‍ക്ക് ഉപരോധം

റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെയാണ് നടപടി. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങളെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നല്‍കുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. അതേസമയം, റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ഈ വര്‍ഷം അവസാനത്തോടെ കുത്തനെ കുറയ്ക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കിയെന്ന് […]

നവംബർ ബജറ്റ്: പുതിയ കുടിയേറ്റ നയം പരിഗണനയിൽ; കാർണി

കാനഡയിൽ വൻ തോതിൽ നിക്ഷേപം കൊണ്ടുവരിക എന്നതായിരിക്കും നവംബർ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസ് താരിഫുകൾ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലാണ്, കാർണിയുടെ പ്രഖ്യാപനം. അടുത്ത ദശാബ്ദത്തിനുള്ളിൽ യുഎസ് ഇതര കയറ്റുമതി ഗണ്യമായി വർധിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഒറ്റ വ്യാപാര പങ്കാളിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ കാനഡ പദ്ധതിയിടുന്നതായി അദ്ദേഹം സൂചന നൽകി. പുതിയ കുടിയേറ്റ നയം, രാജ്യാന്തര പ്രതിഭകളെ ആകർഷിക്കാനുള്ള തന്ത്രം എന്നിവ ബജറ്റിന്റെ ഭാഗമാകും. അതേസമയം, ബജറ്റ് താങ്ങാനാവുന്നതായിരിക്കണമെന്നും നിക്ഷേപം, വീടുനിർമ്മാണം എന്നിവയ്ക്കുള്ള […]