ആമസോൺ വെയർഹൗസുകളിലെ ജോലികൾ യാന്ത്രികമാക്കാൻ ഒരുങ്ങുന്നു; 6 ലക്ഷത്തോളം ജോലികൾ റോബോർട്ടുകൾ കവരും!

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിൽ ഒന്നായ ആമസോൺ, വെയർഹൗസുകളിലെ ആയിരക്കണക്കിന് ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് യാന്ത്രികമാക്കാൻ (Automate) ഒരുങ്ങുന്നു. 2018 മുതൽ യു.എസിലെ ആമസോണിന്റെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ച് ഏകദേശം 12 ലക്ഷമായി. 5 ലക്ഷത്തിലധികം ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2027 ആകുമ്പോഴേക്കും യുഎസിൽ 1.60 ലക്ഷത്തിലധികം അധിക ജീവനക്കാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത തടയാൻ കഴിയുമെന്ന് കമ്പനിയുടെ ഓട്ടോമേഷൻ ടീം പ്രതീക്ഷിക്കുന്നത്. സാധനങ്ങൾ […]
ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള നീക്കം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയരുന്ന സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടി, മാതാപിതാക്കളുടെ സംഘടനകൾ പ്രതിഷേധത്തിന്

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ മാതാപിതാക്കളുടെ സംഘടനകൾ പ്രവിശ്യയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. സ്കൂൾ പരിസരങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്പീഡ് ക്യാമറകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അവ എടുത്തുമാറ്റുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും മാതാപിതാക്കൾ വാദിക്കുന്നു. ഈ നിരോധനം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ തങ്ങൾ എതിർക്കുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. സ്പീഡ് ക്യാമറകൾ വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയാണെന്നായിരുന്നു പ്രീമിയർ ഡഗ് ഫോർഡ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ക്യാമറകൾ സ്ഥാപിച്ച പല […]
എഐയുടെ വ്യാപനം, കമ്പനികൾ എൻട്രി ലെവൽ തസ്തികകൾ കുറയ്ക്കുന്നു; തൊഴിൽ മേഖലയിൽ യുവജനങ്ങൾ പ്രതിസന്ധിയിലേക്ക്

ഓട്ടവ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) വ്യാപനം യുവജനങ്ങളുടെ എൻട്രി ലെവൽ ജോലികൾക്ക് വലിയ ഭീഷണിയാകുന്നു. എഐയ്ക്ക് സാധ്യത കൂടുതലുള്ള കമ്പ്യൂട്ടർ സയൻസ് പോലുള്ള തൊഴിൽ മേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന 22 മുതൽ 25 വയസ്സുവരെയുള്ള യുവ തൊഴിലാളികൾക്ക് ജോലി ലഭ്യതയിൽ കുറവ് നേരിടുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എ.ഐക്ക് അടിസ്ഥാനപരമായ കോഡിംഗ്, ഡാറ്റാ എൻട്രി, ഉപഭോക്തൃ സേവനം തുടങ്ങിയ ജോലികൾ വേഗത്തിൽ ചെയ്യാനാകുന്നതിനാൽ, ഈ മേഖലകളിലെ കമ്പനികൾ എൻട്രി ലെവൽ തസ്തികകൾ കുറയ്ക്കുന്നതാണ് ഇതിന് […]
ഒൻ്റാരിയോ സ്ട്രാറ്റ്ഫോർഡിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഒൻ്റാരിയോയിലെ സ്ട്രാറ്റ്ഫോർഡിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കാർത്തിക്ക് സുനിൽ (29) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ ആൻസി തോമസ്. കാർത്തിക്കിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ഗോ ഫണ്ട് ലിങ്ക് : https://www.gofundme.com/f/community-support-appeal-repatriation-of-late-shri-karthi?attribution_id=sl:16a4019c-564f-4104-8f95-1ad428394dae&lang=en_US&ts=1761099611&utm_campaign=pd_ss_icons&utm_medium=customer&utm_source=whatsapp
ജീവനക്കാരില്ല: എഡ്മണ്ടൻ തിരഞ്ഞെടുപ്പ് ഫലം വൈകുന്നു

എഡ്മണ്ടനിലെ പുതിയ മേയറെയും സിറ്റി കൗൺസിലർമാരെയും അറിയാൻ ഇനിയും വൈകുമെന്ന് സിറ്റി അധികൃതർ. ജീവനക്കാരുടെ കുറവ്, വൈദ്യുതി തടസ്സങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പല ഘടകങ്ങളും ഇതിന് കാരണമാണെന്നും എഡ്മണ്ടൻ ഇലക്ഷൻസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാത്രിയിലും അടുത്ത ദിവസവും വോട്ടെണ്ണൽ മന്ദഗതിയിലാകാൻ ഇത് കാരണമായി. വോട്ടെടുപ്പിൻ്റെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്നുണ്ടെന്നും, പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന് അറിയാമെന്നും സീനിയർ കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ജെനിഫർ റെന്നർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ മേയർ തിരഞ്ഞെടുപ്പിലെ പകുതി പോളുകളുടെ ഫലം മാത്രമേ […]
ആംബർ അലർട്ട്: കുട്ടിയെ കണ്ടെത്തി; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

ഒൻ്റാരിയോ പീൽ മേഖലയിൽ നിന്നും കാണാതായ ഒരു വയസ്സുള്ള പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പീൽ പൊലീസ്. കുട്ടിയെ കാണാതായതോടെ പ്രവിശ്യയിൽ ആംബർ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ക്യൂൻ സ്ട്രീറ്റ് ഈസ്റ്റിനും എയർപോർട്ട് റോഡിനും സമീപമുള്ള സ്ട്രിപ്പ് മാളിന്റെ പാർക്കിങ് സ്ഥലത്ത് യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കുട്ടിയുമായി പ്രതി കടന്നുകളയുകയായിരുന്നു. 38 വയസ്സുള്ള ആന്റണി ഡെഷെപ്പർ ആണ് പ്രതി. കറുത്ത നിറത്തിലുള്ള, 2024 മോഡൽ നിസ്സാൻ കിക്ക് (ക്യൂബെക് ലൈസൻസ് പ്ലേറ്റ്: FRV4520) […]
കാനഡയിൽ നിന്ന് സലാലയിൽ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു

കാനഡയിൽ നിന്ന് ഒമാനിലെ സലാലയിൽ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സലാലയിലെ ഐൻ ജർസീസ് വാദിയിൽ കുടുംബസമേതം കുളിക്കുന്നതിനിടെയായിരുന്നു അപകടം. കാനഡയിൽ ജോലി ചെയ്യുന്ന ഹാഷിം ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയതായിരുന്നു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) കാനഡ നാഷനൽ വിസ്ഡം കൺവീനറായിരുന്നു അദ്ദേഹം. അപകടത്തിൽപ്പെട്ട ഹാഷിമിനെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം സലാലയിൽ നടക്കും. അബ്ദുൽ […]
ട്രംപ്-പുടിൻ കൂടിക്കാഴ്ച റദ്ദാക്കി

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ട്രംപ്-പുടിൻ ഉന്നതതല കൂടിക്കാഴ്ച റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ ബുഡാപെസ്റ്റിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്നത് ഫലപ്രദമായിരിക്കില്ല എന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടർന്നാണ് നീക്കം. രണ്ടാഴ്ചക്കുള്ളിൽ കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റദ്ദാക്കൽ . യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര നീക്കങ്ങൾ സജീവമായിരിക്കെയാണ് ട്രംപിന്റെ പിൻമാറ്റം. യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകുന്ന വിഷയത്തിലുള്ള തർക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സെലെൻസ്കിയുമായുള്ള സംഭാഷണത്തിന് മുമ്പ് പുടിനുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. മിസൈലുകളില്ലാതെ തന്നെ […]
കാനഡ എക്സ്പ്രസ് എൻട്രി: ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ ക്ഷണം

ഒട്ടാവ: കാനഡയുടെ കുടിയേറ്റ, അഭയാർത്ഥി, പൗരത്വ വിഭാഗം (IRCC) അടുത്തിടെ നടത്തിയ എക്സ്പ്രസ് എൻട്രി ഡ്രോയിൽ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് സ്ഥിര താമസത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ ക്ഷണം. രാജ്യത്തെ ആരോഗ്യ മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രതിഭകളെ ആകർഷിക്കുന്നതിൽ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഈ പ്രത്യേക ഡ്രോയിൽ, 2,500 ഉദ്യോഗാർത്ഥികളെയാണ് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ക്ഷണിച്ചത്. ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്കായിരുന്നു മുൻഗണന. ക്ഷണിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് […]
ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം, കാനഡയിലെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ; ഡോക്ടറെ കാണാൻ ക്ലിനിക്കിന് മുന്നിൽ നൂറുകണക്കിന് ആളുകളുടെ ക്യൂ

കാനഡയിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഓട്ടവയ്ക്ക് സമീപമുള്ള കനാറ്റയിലെ ആരോഗ്യ ക്ലിനിക്കിന് മുന്നിൽ പുതിയ ഡോക്ടറെ കാണുന്നതിനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായ ഈ മേഖലയിൽ, പുതിയൊരു ഫാമിലി ഡോക്ടറെ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും മണിക്കൂറുകളോളം ക്യൂവിൽ നിന്നത്. രാവിലെ ക്ലിനിക്ക് തുറക്കുന്നതിന് വളരെ മുമ്പുതന്നെ വരി രൂപപ്പെട്ടിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം എത്രത്തോളം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നതിൻ്റെ നേർക്കാഴ്ചയാണ് ഈ സംഭവം. പുതിയ ഡോക്ടർമാരെ നിയമിച്ചു എന്ന വാർത്ത […]
