ഉയർന്ന വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാർക്ക് കാനഡയിൽ ലഭിക്കുന്നത് യു.എസിലുള്ളവരെക്കാൾ കുറഞ്ഞ വരുമാനം

ഉയർന്ന വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാർക്ക് യു.എസിലുള്ളവരെക്കാൾ കുറഞ്ഞ വരുമാനമാണ് കാനഡയിൽ ലഭിക്കുന്നതെന്ന് കണ്ടെത്തൽ. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയൊരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കാനഡയിൽ, യൂണിവേഴ്സിറ്റി ബിരുദമുള്ള കുടിയേറ്റക്കാർക്ക്, രാജ്യത്ത് ജനിച്ച കനേഡിയൻസിനെക്കാൾ 16 ശതമാനം കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ, യു.എസിൽ സമാന യോഗ്യതയുള്ള കുടിയേറ്റക്കാർ തദ്ദേശീയരായ അമേരിക്കക്കാരെക്കാൾ എട്ട് ശതമാനം കൂടുതൽ സമ്പാദിക്കുന്നുണ്ട്. കൂടാതെ, യു.എസിലെ കുടിയേറ്റക്കാർക്ക് കാനഡയിലേതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുമുണ്ടെന്ന് പഠനം എടുത്തു കാണിക്കുന്നു. 2020-ൽ, ബാച്ചിലേഴ്സ് ബിരുദമുള്ള കനേഡിയൻ കുടിയേറ്റക്കാർക്ക് ശരാശരി $57,200 […]
കാൽഗറി നഗരപരിധിയിൽ സ്വകാര്യ ആവശ്യങ്ങൾക്കായി പടക്കങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് വീണ്ടും ഓർമ്മപ്പെടുത്തി നഗരസഭ

കാൽഗറി നഗരപരിധിയിൽ സ്വകാര്യ ആവശ്യങ്ങൾക്കായി പടക്കങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടും നഗരസഭ. ദീപാവലി, ബന്ദി ഛോർ ദിവസ് ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം അനധികൃത പടക്ക ഉപയോഗവുമായി ബന്ധപ്പെട്ട് ആറ് ദിവസത്തിനിടെ കൽഗറി പോലീസ് സർവീസിന് 200-ൽ അധികം കോളുകളാണ് ലഭിച്ചത്. പരാതികളുടെ എണ്ണവും അപകട സാധ്യതകളും വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തിയതെന്ന് നഗരം പറയുന്നു. പടക്കങ്ങളുടെ അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും സുരക്ഷിതമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥർ വിവിധ കമ്മ്യൂണിറ്റികളുമായി […]
പുതിയ സംവിധാനവുമായി IRCC; ഇനിമുതൽ വിദേശ പൗരന്മാരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ എടുക്കുന്ന സമയം വ്യക്തമായി അറിയാം

വിദേശ പൗരന്മാർക്ക് കാനഡയിൽ സ്ഥിരതാമസത്തിനോ പൗരത്വത്തിനോ അപേക്ഷിക്കുമ്പോൾ അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ എടുക്കുന്ന സമയം ഇനിമുതൽ വ്യക്തമായി അറിയാൻ സാധിക്കും. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) യുടെ ഈ പുതിയ നടപടി അപേക്ഷകർക്ക് അവരുടെ കാത്തിരിപ്പ് എത്രത്തോളമുണ്ടെന്ന് കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായിക്കും.ഓരോ അപേക്ഷയുടേയും പ്രത്യേകതകളും അവയുടെ പ്രൊഫൈലുകൾക്കനുസരിച്ചുള്ള സങ്കീർണ്ണതകളും കണക്കിലെടുത്താണ് ഈ പുതിയ സംവിധാനം സമയപരിധി നൽകുന്നത്. മുൻപ് പൊതുവായി നൽകിയിരുന്ന പ്രോസസ്സിംഗ് സമയങ്ങളെ അപേക്ഷിച്ച് ഈ വ്യക്തിഗത വിവരങ്ങൾ കൂടുതൽ […]
വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ നേരിടുന്നതിന്റെ ഭാഗമായി ജാമ്യ നിയമങ്ങളിൽ കൂടുതൽ കർശന പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

കാനഡയിൽ വർധിച്ചുവരുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നേരിടുന്നതിൻ്റെ ഭാഗമായി, ജാമ്യ നിയമങ്ങളിൽ കൂടുതൽ കർശന പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും തെരുവുകളിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിൻ്റെ പ്രധാന ലക്ഷ്യം. അക്രമാസക്തമായ വാഹനമോഷണം, വീടുകയറിയുള്ള മോഷണം, മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ‘റിവേഴ്സ്-ഓണസ്’ വ്യവസ്ഥ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യവസ്ഥ പ്രകാരം, ജാമ്യം ലഭിക്കാൻ പ്രതിക്ക് താൻ പുറത്തിറങ്ങാൻ വിശ്വസ്തനാണെന്ന് കോടതിയിൽ തെളിയിക്കേണ്ടിവരും, […]
ഒൻ്റാരിയോയയിലെ തണ്ടർ ബേയിലുള്ള സ്കൂളിൽ ആക്രമണം നടത്താൻ വിദേശത്തുള്ള ആളുമായി ചേർന്ന് ഓൺലൈൻ വഴി പദ്ധതിയിട്ട 13 വയസ്സുകാരനെതിരെ കേസ്

ഒൻ്റാരിയോയയിലെ തണ്ടർ ബേയിലുള്ള സ്കൂളിൽ ആക്രമണം നടത്താൻ ഓൺലൈൻ വഴി പദ്ധതിയിട്ട 13 വയസ്സുകാരനായ വിദ്യാർത്ഥിക്ക് എതിരെ കേസെടുത്തു. യുഎസ്സിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI), ഇൻ്റർപോൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ ചേർന്നാണ് ഈ കുട്ടിയെ കണ്ടെത്തിയത്. ഓൺലൈൻ ആശയവിനിമയങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ ആറിനാണ് തണ്ടർ ബേ പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിലുള്ള സംഭാഷണങ്ങളാണ് കണ്ടെത്തിയത്. വിദേശത്തുള്ള മറ്റൊരു വ്യക്തിയുമായി ചേർന്നാണ് ഈ കൗമാരക്കാരൻ ആക്രമണത്തിന് […]
സറേ നഗരത്തിലെ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയ്ക്ക് നേരെ മൂന്നാം തവണയും വെടിവെയ്പ്പ്

ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേ നഗരത്തിൽ ഇന്ത്യൻ സെലിബ്രിറ്റി കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയ്ക്ക് നേരെ മൂന്നാം തവണയും വെടിവെയ്പ്പുണ്ടായി. കപ്പിൽ ശർമ്മയുടെ ‘കാപ്‌സ് കഫേ’യ്ക്ക് നേരെയാണ് അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. ഈ വർഷം ഇത് മൂന്നാം തവണയാണ് സ്ഥാപനം ആക്രമിക്കപ്പെടുന്നത്. പുലർച്ചെ 4 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവസമയത്ത് കഫേയിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സറേ പോലീസ് സർവീസ് അറിയിച്ചു. സമീപകാലത്ത് ഈ മേഖലയിൽ വർധിച്ചു വരുന്ന പണം തട്ടിയെടുക്കാനുള്ള ഭീഷണിയുമായി ബന്ധപ്പെട്ടതാണ് ഈ ആക്രമണവും എന്നാണ് […]
മറ്റു പ്രവിശ്യകളിലെ ആരോഗ്യ പ്രവർത്തകർക്ക് ഒൻ്റാരിയോയിൽ ജോലി ചെയ്യുന്നത് എളുപ്പമാക്കാൻ നിയമനിർമ്മാണവുമായി ഒൻ്റാരിയോ സർക്കാർ; ബിൽ അടുത്തയാഴ്ച അവതരിപ്പിക്കും

ഒൻ്റാരിയോ: മറ്റു പ്രവിശ്യകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒൻ്റാരിയോയിൽ ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ഒരുങ്ങി ഒൻ്റാരിയോ. നിലവിലുള്ള നിയമപരമായ അവകാശങ്ങൾ ദന്തരോഗ വിദഗ്ദ്ധർ ഒപ്‌റ്റോമെട്രിസ്റ്റുകൾ തുടങ്ങിയ മറ്റ് ആരോഗ്യ പ്രവർത്തകർക്കു കൂടി ബാധകമാക്കുന്നതാണ് പുതിയ ബിൽ. ബിൽ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ഒൻ്റാരിയോ തൊഴിൽ മന്ത്രി ഡേവിഡ് പിസിനി പറഞ്ഞു. നിലവിൽ, മറ്റു പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും ഡോക്ടർമാർ, നഴ്സുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റുകൾ എന്നിവർക്ക് പ്രൊഫഷണൽ റെഗുലേറ്ററി കോളേജിൽ രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ ഒൻ്റാരിയോയിൽ […]
കാൽഗറിയിലെ വാടക നിരക്കുകൾ മിനിമം വേതനം വാങ്ങുന്നവർക്ക് താങ്ങാൻ കഴിയുന്നതിൻ്റെ ഇരട്ടിയിലധികമെന്ന് റിപ്പോർട്ട്

കാൽഗറിയിലെ വാടക നിരക്കുകൾ ഇപ്പോൾ മിനിമം വേതനം വാങ്ങുന്നവർക്ക് താങ്ങാൻ കഴിയുന്നതിൻ്റെ ഇരട്ടിയിലധികമെന്ന് റിപ്പോർട്ട്. കുറഞ്ഞ വേതനക്കാർക്ക് താങ്ങാനാകും വിധം വാടകച്ചെലവുകൾ പിടിച്ചു നിർത്താൻ കാനഡയിലെ 51 നഗരങ്ങൾ പ്രയാസപ്പെടുന്നുണ്ടെന്നാണ് Zoocasa-യുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വരുമാനത്തിൻ്റെ 32 ശതമാനത്തിൽ കൂടുതൽ വീടിനായി ചെലവഴിക്കരുതെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഭക്ഷണം, യാത്ര, സമ്പാദ്യം, അത്യാവശ്യ സാഹചര്യങ്ങൾ എന്നിവയ്ക്കായി പണം മിച്ചം വെക്കാൻ വേണ്ടിയാണ് ഇത്. എന്നാൽ മിനിമം വേതനം മാത്രം നേടുന്ന കാനഡയിൽ താമസിക്കുന്ന പലർക്കും […]
കാനഡയിലെ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളുടെ വളർച്ച കുറഞ്ഞ വേതനക്കാരായ യുവാക്കളെയും കുടിയേറ്റ തൊഴിലാളികളെയും ഉപയോഗപ്പെടുത്തിയെന്ന് കനേഡിയൻ പഠനം

കുറഞ്ഞ വേതനക്കാരായ കുടിയേറ്റ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കാനഡയിൽ ഫുഡ് ഡെലിവറി ആപ്പുകളുടെ വളർച്ചയെന്ന് പുതിയ പഠനം. ഭക്ഷണം എത്തിച്ചുനൽകുന്ന ആപ്പുകൾ കൂടുതലും ആശ്രയിക്കുന്നത് യുവജനങ്ങളുടെയും കുടിയേറ്റ തൊഴിലാളികളുടെയും കുറഞ്ഞ വേതനത്തിലുള്ള അധ്വാനത്തെയാണ് എന്ന് ഒരു പുതിയ കനേഡിയൻ പഠനം പറയുന്നു. Uber Eats, DoorDash പോലുള്ള ആപ്പുകളിലെ ഡെലിവറി തൊഴിലാളികൾ ഓർഡറുകൾക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഈ കാത്തിരിപ്പ് സമയത്ത്, അവർ ആപ്പിൽ ലോഗിൻ ചെയ്‌തിരിക്കുമെങ്കിലും ജോലി ചെയ്യുന്നതായി കണക്കാക്കില്ല. അതിനാൽ അവർക്ക് ഈ […]
ആൽബർട്ട ഹെൽത്ത് സർവീസസ് ഭാഷാ സേവന പട്ടികയിൽ ഇനി മലയാളവും

ആൽബർട്ട ഹെൽത്ത് സർവീസസിൽ ചികിത്സ തേടുന്നതിന് മലയാളികൾക്ക് ഇനി ഭാഷാപരിമിതി ഇനി ഒരിക്കലും തടസ്സം ആവില്ല. ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) നൽകുന്ന ഭാഷാ സേവനങ്ങളുടെ പട്ടികയിൽ മലയാളം ഔദ്യോഗികമായി ചേർത്തതായി റിപ്പോർട്ട്. ഇതിനായി AHS-ന്‍റെ “I Speak” കാർഡ് ഉപയോഗിക്കാം. ഈ കാർഡിലൂടെ മലയാളത്തിൽ ആശയവിനിമയം നടത്താൻ പ്രൊഫഷണൽ ദ്വിഭാഷിയെ തേടാൻ സാധിക്കും. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) “I Speak” കാർഡുകൾ “I Speak” കാർഡ് എന്നത് വിവിധ ഭാഷകളിലുള്ള ആളുകൾക്ക് […]
