newsroom@amcainnews.com

ചൈനീസ് ഉദ്യോഗസ്ഥരുമായി ചർച്ച, രഹസ്യങ്ങൾ അടങ്ങിയ കവറുമായി വിരുന്നിൽ; രഹസ്യങ്ങൾ ചോർത്തിയെന്ന പേരിൽ പെന്റഗൺ ഉപദേഷ്ടാവായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിങ്ടൻ‌: സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പെന്റഗണിൽ കരാർ അടിസ്ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിദഗ്ധനാണ് ആഷ്‌ലി. വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച രേഖകൾ അനധികൃതമായി കൈകാര്യം ചെയ്യുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ടെല്ലിസ് കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി എഫ്ബിഐ കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 2023 […]

മിറ്റ് റോംനിയുടെ ഭാര്യാസഹോദരിയെ സതേൺ കാലിഫോർണിയയിൽ മരിച്ച നിലയിൽ

ലോസ് ഏഞ്ചൽസ്: വിരമിച്ച റിപ്പബ്ലിക്കൻ നേതാവും യൂട്ടായിൽ നിന്നുള്ള മുൻസെനറ്ററുമായ മിറ്റ് റോംനിയുടെ ഭാര്യാ സഹോദരിയെ ലോസ് ഏഞ്ചൽസിന് വടക്കുള്ള പ്രാന്തപ്രദേശമായ സാന്താ ക്ലാരിറ്റയിലെ ടൗൺ സെന്റർ പ്രദേശത്തെ ഒരു പാർക്കിംഗ് ഗാരേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലൻസിയ സ്വദേശിനിയായ 64 കാരി കാരി റോംനിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പ് പറഞ്ഞു. വിഷ പദാർത്ഥങ്ങൾ ഉള്ളിൽചെന്നിട്ടുണ്ടോ […]

അമേരിക്കയിൽ ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾക്കുള്ള ഗ്രീൻ കാർഡ് നിയമങ്ങളിൽ മാറ്റം വരുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലികൾക്കുള്ള (ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾ) ഗ്രീൻ കാർഡ് നിയമങ്ങളിൽ മാറ്റം വരുന്നു. ഹൈ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആണ് ഒരുങ്ങുന്നത്. 2026 ജനുവരിയോടെ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഈ പുതിയ നിയമം, അസാധാരണ കഴിവുകളുള്ള വ്യക്തികൾക്കും മികച്ച പ്രൊഫസർമാർക്കും ഗവേഷകർക്കും വേണ്ടിയുള്ള വിഭാഗങ്ങളെ പരിഷ്‌കരിക്കും. ഈ പുതിയ നിയമം വഴി, തൊഴിൽ അടിസ്ഥാനത്തിലുള്ള […]

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ തിരഞ്ഞെടുപ്പ്: ടോറികള്‍ക്ക് അട്ടിമറി വിജയം

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (പിസി) വിജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ ഹോഗന്റെ നേതൃത്വത്തിലുള്ള ലിബറലുകളെ പിന്നിലാക്കിയാണ് ടോറികൾ വിജയം സ്വന്തമാക്കിയത്. ഇതോടെ പത്ത് വര്‍ഷം നീണ്ട ലിബറല്‍ ഭരണത്തിന് അന്ത്യമായി. ടോണി വേക്ക്ഹാം നയിക്കുന്ന പിസി പാര്‍ട്ടി, 40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലിബറല്‍ പാര്‍ട്ടി 15 സീറ്റുകളും ന്യൂ ഡെമോക്രാറ്റുകള്‍ക്ക് (എന്‍ഡിപി) രണ്ട് സീറ്റുകളും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. തുടര്‍ച്ചയായ […]

മുന്‍ കെനിയൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

മുന്‍ കെനിയൻ പ്രധാനമന്ത്രി റെയില ഒടുങ്ക (Raila Odinga) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ചികിത്സക്കെത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. 79 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ റെയില ഒടുങ്കയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകളുടെ നേത്രചികിത്സയുമായി ബന്ധപ്പെട്ടാണ് ഒടുങ്കെ ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മകളും മറ്റ് ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരവധി തവണ അദ്ദേഹം ശ്രീധരീയം നേത്രചികിത്സാ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് […]