കാത്തി പെറിയും ജസ്റ്റിന്‍ ട്രൂഡോയും പ്രണയത്തിൽ?

മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പോപ് താരം കാറ്റി പെറിയും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് സ്ഥിരീകരണം. ആഡംബര നൗകയുടെ മുകളിൽ ട്രൂഡോയും കാറ്റി പെറിയും പരസ്പരം ചുംബിച്ചു നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ട്രൂഡോ, കാറ്റി പെറിയുമായി അകന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയുടെ മുകളിൽ നിന്നു ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ജൂലൈയില്‍ മൺട്രിയോളിൽ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. […]
ആൽബർട്ട അധ്യാപക സമരം: കരാർ ചർച്ച ഇന്ന്

ആൽബർട്ട അധ്യാപക യൂണിയനും പ്രവിശ്യാ സർക്കാർ വിലപേശൽ സമിതിയും തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ച ഇന്ന് നടക്കും. പ്രവിശ്യാവ്യാപകമായി ഒക്ടോബർ 6-ന് ആരംഭിച്ച അധ്യാപക സമരം, 2,500 സ്കൂളുകളിലായി 7.4 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA), സർക്കാരിന് മുൻപാകെ പുതിയ നിർദ്ദേശം വെച്ചതായി ധനമന്ത്രി നേറ്റ് ഹോർണർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. യൂണിയന്റെ നിർദ്ദേശം സങ്കീർണ്ണമായതിനാൽ, സർക്കാരിന്റെ വിലപേശൽ സമിതിക്ക് അത് അവലോകനം ചെയ്യാൻ ആവശ്യമായ സമയം നൽകിയതിന് ശേഷമാണ് […]
ബി.എല്‍.എസ് ഇന്റര്‍നാഷണലിന് രണ്ടു വര്‍ഷത്തെ ടെന്‍ഡര്‍ നിരോധനം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA) ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. വിദേശ ഇന്ത്യന്‍ ദൗത്യ മിഷനുകള്‍ക്കും സ്ഥാനപതിമാരുടെ ഓഫീസുകള്‍ക്കും വേണ്ടി ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കോടതി കേസുകളും അപേക്ഷകരില്‍ നിന്നുള്ള പരാതികളും ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍, നയതന്ത്ര ഓഫീസുകള്‍ എന്നിവയുടെ പുതിയ പ്രോജക്റ്റുകള്‍ക്കായി ലേലം വിളിക്കുന്നതില്‍ നിന്ന് ബിഎല്‍എസിനെ വിലക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള കരാറുകള്‍ ഈ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്ന് […]
ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം നവംബറിൽ നയാഗ്രയിൽ

ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം അടുത്ത മാസം നയാഗ്ര ഫോൾസിൽ നടക്കും. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ നവംബർ 11, 12 തീയതികളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. സുരക്ഷയും സാമ്പത്തിക പ്രതിരോധവും യോഗങ്ങളുടെ വിഷയങ്ങളിൽ ഉൾപ്പെടും. മാർച്ചിൽ കെബെക്കിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്‍റെയും തുടർന്ന് ജൂണിൽ ആൽബർട്ടയിൽ നടന്ന ജി7 നേതാക്കളുടെ ഉച്ചകോടിയുടെയും തുടർച്ചയാണ് ഈ യോഗം. കെബെക്കിൽ നടന്ന മന്ത്രിതല യോഗത്തിൽ, […]