newsroom@amcainnews.com

ബ്രാംപ്ടണിൽ ചെലവ് നിയന്ത്രിക്കാൻ ജീവനക്കാരെ നിയമിക്കുന്നതിന് താൽക്കാലിക വിലക്ക്; സേവനങ്ങൾ വെട്ടിച്ചുരുക്കും, നടപടി ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ

ഓട്ടവ: കാനഡയിലെ ബ്രാംപ്ടണിൽ ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു. ഒപ്പം സേവനങ്ങൾ വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെയുള്ള നടപടികളും ഏർപ്പെടുത്തും. വർധിച്ചുവരുന്ന ചെലവുകളും നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളും കണക്കിലെടുത്താണ് സിറ്റി ഓഫ് ബ്രാംപ്ടൺ ഈ നടപടികൾ കൈക്കൊള്ളുന്നതെന്ന് മേയർ പാട്രിക് ബ്രൗൺ അറിയിച്ചു. ബ്രാംപ്ടണിൻ്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് മേയർ കൂട്ടിച്ചേർത്തു. പുതിയ തസ്തികകളിലേക്കുള്ള നിയമനം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മരവിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രൊവിൻഷ്യൽ ഏജൻസികളിലും […]

കാനഡയുടെ ധനക്കമ്മി 100 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് നാഷണൽ ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ സ്റ്റെഫെയ്ൻ മാരിയൻ

ഓട്ടവ: കാനഡയുടെ ധനക്കമ്മി 100 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് നാഷണൽ ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ സ്റ്റെഫെയ്ൻ മാരിയൻ മുന്നറിയിപ്പ് നൽകി. ഫെഡറൽ സർക്കാർ വലിയ പദ്ധതികൾ പിന്തുടരുന്നതിനാലും കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്നതിനാലും കാനഡയുടെ കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ (GDP) ഏകദേശം 3% വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം കാനഡയുടെ സാമ്പത്തിക കമ്മി 100 ബില്യൺ ഡോളറിൽ എത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇത് സർക്കാർ ഡിസംബറിൽ പ്രവചിച്ച 42 ബില്യൻ്റെ ഇരട്ടിയിലധികം […]

എഡ്മൻ്റണിനടുത്ത് എഐ ഡാറ്റ സ്ഥാപിക്കാനൊരുങ്ങുന്നതായി മെറ്റ; പെംബിന പൈപ്പ്ലൈൻ എന്ന കമ്പനിയുമായി ചേർന്നായിരിക്കും പുതിയ സംരംഭം

എഡ്മൻ്റൺ: ടെക് ഭീമനായ മെറ്റ എഡ്മൻ്റണിനടുത്ത് എഐ ഡാറ്റ സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആൽബർട്ട ആസ്ഥാനമായുള്ള പെംബിന പൈപ്പ്ലൈൻ എന്ന കമ്പനിയുമായി ചേർന്നായിരിക്കും പുതിയ സംരംഭം. ആൽബർട്ടയുടെ വ്യവസായ തലസ്ഥാനമായ ഫോർട്ട് സസ്കാച്ചെവാനടുത്തായിരിക്കും ഇത് നിർമ്മിക്കുകയെന്നാണ് റിപ്പോർട്ട്. കാൽഗറി ആസ്ഥാനമായുള്ള ഊർജ്ജോത്പാദന കമ്പനിയായ കൈനറ്റിക്ക്, കാൽഗറി ഡാറ്റാ സെൻ്ററിലെ ഡാറ്റ സ്ഥാപനമായ ബീക്കൺ എഐ എന്നിവരും ചേർന്നാണ് പെംബിന ഡാറ്റ സെൻ്റർ സ്ഥാപിക്കുക. കരാർ അന്തിമമായിട്ടില്ലെങ്കിലും, ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഓയിൽ റിഫൈനറികൾ, പെട്രോകെമിക്കൽ പ്ലാൻ്റുകൾ, കാർബൺ ക്യാപ്ചർ […]

ഫെഡറൽ ഡിഫൻസ് ഇൻവെസ്റ്റ്മെൻ്റ് ഏജൻസി സിഇഒയ്ക്ക് വാർഷിക ശമ്പളം ഏകദേശം 6,80,000 ഡോളർ! ഡഗ്ലസ് ഗൂസ്മാൻ കാബിനറ്റിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ

ഫെഡറൽ ഡിഫൻസ് ഇൻവെസ്റ്റ്മെൻ്റ് ഏജൻസി സിഇഒയ്ക്ക് വാർഷിക ശമ്പളം ഏകദേശം 6,80,000 ഡോളർ. പ്രതിരോധ കരാറുകളുടെ മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രി മാർക് കാർണി നിയമിച്ച ഡഗ്ലസ് ഗൂസ്മാൻ ആണ് കാബിനറ്റിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനെന്ന് ബ്ലാക്ക്‌ലോക്ക് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. കാർണിയുടെ മുൻ സഹപ്രവർത്തകനായ ഗൂസ്മാൻ ധനമന്ത്രിയുടെ ഇരട്ടി ശമ്പളമാണ് കൈപ്പറ്റുന്നത്. പ്രതിവർഷം 679100 ഡോളറാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഗൂസ്‌മാനും കാർണിയും മുമ്പ് ഗോൾഡ്മാൻ സാക്സിൽ ബിസിനസ് അസോസിയേറ്റ്സ് ആയിരുന്നു. സൈനിക കരാറുകൾ “പരിഷ്കരിക്കുന്നതിനും […]

പ്രോപ്പർട്ടി ടാക്സ് വർധന മരവിപ്പിക്കാൻ നീക്കം; സിറ്റി കൗൺസിലിൽ മേയർ കെൻ സിം “സീറോ മീൻസ് സീറോ” പ്രമേയം അവതരിപ്പിച്ചു

വാൻകൂവർ: പ്രോപ്പർട്ടി ടാക്സ് വർധന മരവിപ്പിക്കാൻ ലക്ഷ്യമിട്ട് വാൻകൂവർ മേയർ മുന്നോട്ട് വച്ച “സീറോ മീൻസ് സീറോ“പ്രമേയം വാൻകൂവർ സിറ്റി കൌൺസിൽ അംഗീകരിച്ചു. 2026-ൽ പ്രോപ്പർട്ടി നികുതി ഒരു കാരണവശാലും വർദ്ധിപ്പിക്കാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പ്രോപ്പർട്ടി ടാക്സ് മരവിപ്പിക്കുന്നത് സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നല്കി. ബുധനാഴ്ച രാവിലെയാണ് മേയർ കെൻ സിം തൻ്റെ “സീറോ മീൻസ് സീറോ” പ്രമേയം സിറ്റി കൗൺസിലിൽ അവതരിപ്പിച്ചത്. പ്രമേയം പാസായതോടെ നികുതിദായകരുടെ ഭാരം കുറയ്ക്കുന്നതും ചെലവ് […]

ഹോക്സിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാൽഗറി പോലീസ്

കാൽഗറി: ഹോക്സിൻ്റെ മുപ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങി കാൽഗറി പോലീസ്. ഒപ്പം ഒരു ദുരന്തത്തിൻ്റെ അനുസ്മരണവും ഒരുക്കും. കമ്മ്യൂണിറ്റി സേഫ്റ്റിക്കായുള്ള ഹെലികോപ്റ്റർ എയർ വാച്ചിൻ്റെയും (HAWCS), എയർ സപ്പോർട്ട് യൂണിറ്റിൻ്റെയും വാർഷികമാണ് കാൽഗറി പൊലീസ് ആഘോഷിക്കുന്നത്. 1993 ഒക്ടോബറിൽ കോൺസ്റ്റബിൾ റിക്ക് സോണൻബെർഗ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹോക്സ് സ്ഥാപിക്കപ്പെട്ടത്. മോഷ്ടിച്ച വാഹനവുമായി കടന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനം ഇടിച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 27 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തുടർന്ന് അദ്ദേഹത്തിൻ്റെ സഹോദരി റിക് സോണൻബെർഗ് മെമ്മോറിയൽ […]

ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും; പുതിയ നീക്കവുമായി എയർ കാനഡ

ന്യൂയോർക്: വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡയുടെ വൈസ് പ്രസിഡന്റ് സ്‌കോട്ട് ഒ’ലിയറി വ്യക്തമാക്കി. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെക്സിക്കോ, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെ എയർ കാനഡയുടെ […]

ഓണം മൂഡിന് പകർന്നത് പൊൻപൊലിമ! ഓണപ്പെരുമയിൽ കനേഡിയൻ പാർലമെന്റ് സമുച്ചയം കേരളക്കരയണിഞ്ഞു

ഓട്ടവ: ഓണപ്പെരുമയിൽ കനേഡിയൻ പാർലമെന്റ് സമുച്ചയം കേരളക്കരയണിഞ്ഞു. ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്‌സ് ആൻഡ് കൾച്ചർ ഒരുക്കിയ നാലാമത് പ്രൗഢഗംഭീരമായ ദേശീയ ഓണാഘോഷം ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാരുടെ സാംസ്‌കാരികാഘോഷങ്ങൾ വിമർശനം ക്ഷണിച്ചുവരുത്തുന്നതിനിടെ ഒരു രാജ്യത്തിന്റെ പാർലമെന്റ് സമുച്ചയത്തിൽ ഓണം ആഘോഷിക്കുന്നതിലൂടെയാണ് കനേഡിയൻ മലയാളികൾ വ്യത്യസ്തരാകുന്നത്. മലയാളികളുടെ ദേശീയ ആഘോഷത്തിന് കനേഡിയൻ തലസ്ഥാനത്ത് ഒരിക്കൽക്കൂടി പൂക്കളമൊരുങ്ങിയതിലൂടെ ഓണം മൂഡിന് പകർന്നത് പൊൻപൊലിമ. കാനഡയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം മലയാളി സംഘടനകളുടെകൂടി […]

കീസ്റ്റോൺ എക്സ് എൽ എണ്ണ പൈപ്പ് ലൈൻ പുനരുജ്ജീവിപ്പിക്കാൻ സാധ്യത; കാനഡയ്ക്ക് താൽപ്പര്യമുണ്ടെന്ന് കാർണി, ട്രംപുമായി ചർച്ച നടത്തി

കീസ്റ്റോൺ XL എണ്ണ പൈപ്പ്‌ലൈൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സാധ്യത തെളിയുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രി മാർക് കാർണി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്തു. പദ്ധതിയിൽ കാനഡയ്ക്ക് താൽപ്പര്യമുണ്ടെന്ന് കാർണി അറിയിച്ചപ്പോൾ ട്രംപ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. നിലവിൽ 50 ശതമാനം തീരുവയുള്ള കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയുടെ യുഎസ് താരിഫുകൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. സ്റ്റീൽ, അലുമിനിയം, ഊർജ്ജം എന്നിവ ഉൾപ്പെടുന്ന “മുൻഗണനാ വിഷയങ്ങളിൽ” നടപടികൾ വേഗത്തിലാക്കാൻ […]

‘സ്ട്രോങ് ബോർഡേഴ്സ് ആക്റ്റ്’ രാജ്യത്തെ പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കുമെന്ന് വിമർശനം

ഓട്ടവ: കാനഡയിലെ ലിബറൽ ഗവൺമെൻ്റ് അടുത്തിടെ അവതരിപ്പിച്ച ‘സ്ട്രോങ് ബോർഡേഴ്സ് ആക്റ്റ്’ (ബിൽ സി-2), രാജ്യത്തെ പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റത്തിന് വഴിയൊരുക്കുമെന്ന് വിമർശനം. പുതിയ നിയമം വഴി ആളുകളുടെ ഓൺലൈൻ അക്കൗണ്ടിലേക്കോ ഉപഭോക്തൃ ഡാറ്റയിലേക്കോ വാറൻ്റ് ഇല്ലാതെ തന്നെ പോലീസിന് എളുപ്പത്തിൽ പ്രവേശനം ലഭിച്ചേക്കുമെന്നാണ് ആശങ്കകൾ ഉയരുന്നത്.പുതിയ നിയമം നിലവിൽ വന്നാൽ, സംശയാസ്പദമായ ഒരു കുറ്റകൃത്യത്തിൻ്റെ ഭാഗമായിട്ടോ, അന്വേഷണത്തിന് സഹായം ആവശ്യമുള്ളപ്പോഴോ, ആളുകളുടെ സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങളും ഡാറ്റയും ഇന്റർനെറ്റ്, ഓൺലൈൻ കമ്പനികളിൽ നിന്ന് പോലീസിന് ആവശ്യപ്പെടാൻ കഴിയും. […]