ഒൻ്റാരിയോയിൽ ലിഥിയം അയേൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ വർധിക്കുന്ന; ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ്

ലിഥിയം അയേൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ഒൻ്റാരിയോയിൽ കൂടുകയാണ് ഫയർഫോഴ്സ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫോണുകൾ, പവർ ടൂളുകൾ, ഇ-ബൈക്കുകൾ, സ്കൂട്ടറുകൾ തുടങ്ങിയ വീട്ടുപകരണങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ സാധാരണമായതോടെ, പ്രവിശ്യയിലുടനീളം അതുമായി ബന്ധപ്പെട്ട തീപിടിത്തങ്ങളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് ഒൻ്റാരിയോ ഫയർ മാർഷൽ ജോൺ പെഗ്ഗ് പറഞ്ഞു. ബാറ്ററികൾ അമിതമായി ചൂടാകുന്നതാണ് ഇതിൻ്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിഥിയം-അയൺ ബാറ്ററികൾ സാധാരണ ബാറ്ററികൾ പോലെയല്ലെന്ന് പെഗ്ഗ് വിശദീകരിച്ചു. അവ കേടാകുമ്പോൾ, നിമിഷങ്ങൾക്കുള്ളിൽ […]
വാൻകൂവർ ആസ്ഥാനമായുള്ള ഖനന കമ്പനിയിൽ ഓഹരി വാങ്ങി യുഎസ ഊർജ്ജ വകുപ്പ്

വാൻകൂവർ: വാൻകൂവർ ആസ്ഥാനമായുള്ള ഖനന കമ്പനിയിൽ ഓഹരി വാങ്ങി യുഎസ ഊർജ്ജ വകുപ്പ്. ലിഥിയം അമേരിക്കാസ് ആണ് യുഎസ ഊർജ്ജ വകുപ്പുമായി കരാറിലെത്തിയത്. ഇതിലൂടെ യുഎസ് ഊർജ്ജ വകുപ്പിന് കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി ലഭിക്കും. പകരം ലിഥിയം അമേരിക്കാസിന് വായ്പ തിരിച്ചടയ്ക്കുന്നതിന് സാവകാശവും ലഭിക്കും. അമേരിക്കൻ ഊർജ്ജ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 2.26 ബില്യൻ ഡോളർ വായ്പയുടെ ആദ്യ ഗഡു ലിഥിയം അമേരിക്കസിന് ലഭിക്കുകയും ചെയ്യും. ഇതിൽ 435 മില്യൻ ഡോളർ കമ്പനി 2023 മുതൽ […]
അവയവ മാറ്റിവയ്ക്കലിന് പ്രത്യേക രക്തഗ്രൂപ്പുകളുടെ ആവശ്യം ഇല്ലാതാക്കാൻ എൻസൈമുകൾ വികസിപ്പിച്ച് യുബിസി ഗവേഷകർ

അവയവ മാറ്റിവയ്ക്കലിന് പ്രത്യേക രക്തഗ്രൂപ്പുകളുടെ ആവശ്യം ഇല്ലാതാക്കാൻ എൻസൈമുകൾ വികസിപ്പിച്ച് യുബിസി ഗവേഷകർ. എ ഗ്രൂപ്പ് രക്തമുള്ള ഒരാൾ ദാനം ചെയ്ത അവയവം, എല്ലാവർക്കും സ്വീകരിക്കാൻ കഴിയുന്ന ഒ ഗ്രൂപ്പിലേക്ക് മാറ്റാൻ സഹായിക്കുന്ന എൻസൈമാണ് യുബിസി ഗവേഷകർ സൃഷ്ടിച്ചത്. ദാനം ചെയ്ത അവയവങ്ങൾ ശരീരം നിരസിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഈ പ്രത്യേക എൻസൈമുകൾ സഹായിക്കുമെന്ന് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. UBC പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച്, എൻസൈം ഉപയോഗിച്ച് മാറ്റം വരുത്തിയ ഒരു വൃക്ക, കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മസ്തിഷ്ക […]
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കായി പരിശീലനം തുടർന്ന് കാനേഡിയൻ ബഹിരാകാശയാത്രികൻ ജെറമി ഹാൻസൻ

2026-ൽ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കായി പരിശീലനം തുടർന്ന് കാനേഡിയൻ ബഹിരാകാശയാത്രികൻ ജെറമി ഹാൻസൻ. നിരവധി തടസങ്ങൾ നേരിട്ടിട്ടും 2026 ആദ്യം നടക്കാനിരിക്കുന്ന ആർട്ടെമിസ് II ദൗത്യത്തിനായി കടുത്ത പരിശീലനത്തിലാണ് ഹാൻസൻ. ദൗത്യത്തിലൂടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ അമേരിക്കൻ അല്ലാത്ത വ്യക്തിയാകും ഹാൻസനെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദൗത്യത്തിലുണ്ടാകുന്ന താമസങ്ങൾ വ്യക്തിപരമായ ആവേശത്തെ ബാധിച്ചിട്ടില്ലെന്ന് ഹാൻസൻ വ്യക്തമാക്കി. താൻ ഏറെ ബഹുമാനിക്കുന്ന മികച്ച സംഘത്തോടൊപ്പം ബഹിരാകാശത്തേക്ക് പറക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാസയിലെ പരിചയസമ്പന്നരായ സഹയാത്രികരുമായുള്ള […]
പല ക്രിമിനൽ കുറ്റവാളികളും രാജ്യത്ത് കടന്നു കൂടുന്നു, ലൈംഗിക കുറ്റവാളികളെപ്പോലും നാടുകടത്താൻ വർഷങ്ങൾ എടുക്കുന്നു; കാനഡയുടെ കുടിയേറ്റ നിയമങ്ങൾ ഗുരുതര പ്രതിസന്ധിയിലെന്ന് വിദഗ്ദ്ധർ

ഓട്ടവ: കാനഡയുടെ കുടിയേറ്റ നിയമങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വിദഗ്ദ്ധർ. പല ക്രിമിനൽ കുറ്റവാളികളും രാജ്യത്ത് കടന്നു കൂടുന്നതായാണ് റിപ്പോർട്ട്. ലൈംഗിക കുറ്റവാളികളെപ്പോലും രാജ്യത്തുനിന്ന് നാടുകടത്താൻ വർഷങ്ങൾ എടുക്കുന്നതായി റിപ്പോർട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളിലെ കാലതാമസം മുതലെടുത്ത്, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളുകൾക്ക് പോലും കാനഡയിൽ തുടരാനും വിവിധ ആനുകൂല്യങ്ങൾ നേടാനും കഴിയുന്നത്, രാജ്യത്തിൻ്റെ കുടിയേറ്റ സംവിധാനം സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണ് എന്ന വിമർശനം ഉയരുന്നുണ്ട്. യുകെയിൽ പ്രായപൂർത്തിയാകാത്ത കുടുംബാംഗത്തെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ പൗരനായ ഗുൽഫാം ഹുസൈൻ, […]
നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ട്രക്ക് കമ്പനികൾക്കും ഡ്രൈവിങ് സ്കൂളുകൾക്കുമെതിരെ ശക്തമായ നടപടിക്കൊരുങ്ങി ആൽബെർട്ട സർക്കാർ

ആൽബെർട്ട: ആൽബെർട്ടയിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ട്രക്ക് കമ്പനികൾക്കും ഡ്രൈവിങ് സ്കൂളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രവിശ്യാ സർക്കാർ. വാഹനങ്ങൾക്കും പരിശീലന സ്കൂളുകൾക്കുമുള്ള മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനായി പരിശോധനകളും ഓഡിറ്റുകളും അന്വേഷണങ്ങളും കൂട്ടാനാണ് തീരുമാനം. മോശം ഡ്രൈവിംഗ്, സുരക്ഷിതമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള വീഴ്ച തുടങ്ങിയ കാരണങ്ങളാൽ ഇതിനോടകം 13 ട്രക്കിംഗ് കമ്പനികളെ റോഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് ആൽബെർട്ട ഗതാഗത മന്ത്രി ഡെവിൻ ഡ്രീസെൻ പറഞ്ഞു. ഇത്തരം കമ്പനികളിൽ നിന്ന് $100,000 […]
ഓക്ക്‌വില്ലിൽ തീയേറ്ററിനു നേരെ ആക്രമണം: ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ഒന്റാറിയോയിലെ ഒരു സിനിമാ തിയേറ്റര്‍ കഴിഞ്ഞ ആഴ്ച രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ തീവെപ്പിനും വെടിവയ്പ്പിനും ഇരയായതിനെത്തുടര്‍ന്ന് നിരവധി ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവച്ചു. ദക്ഷിണേഷ്യന്‍ സിനിമകൾ പ്രദർശിപ്പിക്കുന്ന ഓക്ക്‌വില്ലിലെ ഫിലിം.സി.എ സിനിമാസിലാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സിനിമകളായ കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1, ദേ കോള്‍ ഹിം ഒജി എന്നിവയുടെ പ്രദര്‍ശനങ്ങള്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ 5:20 ഓടെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ചുവന്ന ഗ്യാസ് […]
വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് പേർക്ക്

വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട് മൂന്ന് പേർ. 2025-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർ പങ്കിട്ടു. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കിൽ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം. ഇവരുടെ കണ്ടെത്തലുകൾ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെയും, […]
2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

സ്റ്റോക്കോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ , ഷിമോൺ സഗാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കിൽ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് (peripheral immune tolerance) സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് മേരി ഇ. ബ്രങ്കോ, ഫ്രെഡ് […]
കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി താമസിക്കുന്നു; മുൻപന്തിയിൽ ഇന്ത്യക്കാര്‍

കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). വിദ്യാര്‍ത്ഥികളായി രാജ്യത്ത് പ്രവേശിച്ച ഇവര്‍ വിസ നിബന്ധനകള്‍ ലംഘിച്ചതിനാല്‍ രാജ്യത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഇമിഗ്രേഷൻ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. കാനഡയില്‍ വിദ്യാര്‍ത്ഥികളായി പ്രവേശിച്ച 47,175 പേര്‍ വിസ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് ഏജന്‍സിയിലെ മൈഗ്രേഷന്‍ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫര്‍ പറഞ്ഞു. വിസയുടെ നിബന്ധനകള്‍ അനുസരിച്ച് അവര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിൽ […]
