പാക്കിസ്ഥാൻ 159ന് ഓൾഔട്ട്; ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ

കൊളംബോ: ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ. 88 റൺസിനാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്തു പുറത്തായി. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ക്രാന്തി ഗൗഡും ദീപ്തി ശർമയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ സിദ്ര അമീന് മാത്രമാണ് […]
‘ഞാൻ നിന്നെ സ്നേഹിച്ചു’; പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തി ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം; വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

വത്തിക്കാൻ സിറ്റി: പാവപ്പെട്ടവരെ ഹൃദയത്തോടുചേർത്തുനിർത്തിയും അവർക്കുവേണ്ടെതെന്തെല്ലാമെന്നു ചിന്തിച്ചും ലിയോ മാർപാപ്പയുടെ ആദ്യത്തെ ഉദ്ബോധന ലേഖനം. ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന പേരിലുള്ള രേഖയിൽ ശനിയാഴ്ചയാണ് മാർപാപ്പ ഒപ്പു ചാർത്തിയത്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 2024 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘അവൻ നമ്മളെ സ്നേഹിച്ചു’ എന്ന ചാക്രികലേഖനത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ലിയോ മാർപാപ്പയുടെ ഉദ്ബോധനം. രാഷ്ട്രീയാംശങ്ങളൊന്നുമില്ലാതെ ആത്മീയ പ്രമേയങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ‘പണത്തിനുപിന്നാലെയുള്ള ഉന്മാദപ്പാച്ചിൽ’ അവസാനിപ്പിക്കാൻ കത്തോലിക്കരെ ഉദ്ബോധിപ്പിച്ചുള്ളതായിരുന്നു. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയ്ക്കിടെ, […]
കരൂർ ദുരന്തം: ‘അശ്രദ്ധമായി വാഹനം ഓടിച്ചു’, വിജയുടെ ഡ്രൈവർക്കെതിരെ കേസ്; അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനു പിന്നാലെ വിജയുടെ ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. അപകടങ്ങളിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് വിജയ് സഞ്ചരിച്ചിരുന്ന ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തത്. ബിഎൻഎസ് സെക്ഷൻ 281 പ്രകാരമാണ് കേസ്. പൊതുവഴിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുകയോ ജീവൻ അപകടത്തിലാക്കുകയോ ചെയ്യുന്ന വകുപ്പുകൾ പ്രകാരമാണ് കേസെന്ന് പൊലീസ് അറിയിച്ചു. വിജയ് സഞ്ചരിച്ചിരുന്ന ബസ് രണ്ട് മോട്ടോർ സൈക്കിളുകൾ ഇടിച്ച് അപകടത്തിൽപ്പെട്ടതായുള്ള ദൃശ്യങ്ങൾ […]
ഇനിയും യുദ്ധത്തിനു വന്നാൽ, തകർന്നു വീഴുന്ന യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടും; ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ലോകഭൂപടത്തിൽ നിന്നു തുടച്ചുനീക്കുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പു നൽകിയതിനോടാണ് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം. മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ വൃഥാ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. 0–6 എന്ന സ്കോറിൽ ഇന്ത്യ തോറ്റെന്നും, വിശദാംശങ്ങൾ നൽകാതെ മന്ത്രി സൂചിപ്പിച്ചു. ഇനിയും യുദ്ധത്തിനു വന്നാൽ, തകർന്നു വീഴുന്ന […]
അറബിക്കടലിനോടു ചേർന്ന് പസ്നിക്കു സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം; പാക്കിസ്ഥാൻ താൽപര്യമറിയിച്ചെന്നു റിപ്പോർട്ട്

വാഷിങ്ടൻ: അറബിക്കടലിനോടു ചേർന്നുള്ള പട്ടണമായ പസ്നിക്കു സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ പാക്കിസ്ഥാൻ താൽപര്യമറിയിച്ചെന്നു റിപ്പോർട്ട്. പദ്ധതി സംബന്ധിച്ച ആശയവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ യുഎസ് അധികൃതരെ സമീപിച്ചതായും അഭ്യൂഹമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇക്കാര്യം ചർച്ച ചെയ്തെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും യുഎസ് അധികൃതർ ഇതു നിഷേധിച്ചു. പദ്ധതി നടന്നാൽ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നിൽ ചുവടുറപ്പിക്കാൻ യുഎസിന് അവസരമൊരുങ്ങും. പാക്കിസ്ഥാനിൽ ചൈനീസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്വദർ തുറമുഖത്തു നിന്നും 112 […]
