newsroom@amcainnews.com

രാജ്യത്താകെ ഒരേ സമയം കൊണ്ടുവരാൻ നിയമം പാസാക്കണം; കാനഡയിൽ സമയം മാറ്റുന്ന പതിവ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടവ ലിബറൽ എംപി മേരി-ഫ്രാൻസ് ലാലോണ്ട്

ഓട്ടവ: കാനഡയിൽ സമയം മാറ്റുന്ന പതിവ് അവസാനിപ്പിക്കണമെന്ന് ഓട്ടവ ലിബറൽ എംപി. രാജ്യത്താകെ ഒരേ സമയം കൊണ്ടുവരാൻ നിയമം പാസ്സാക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുമെന്നും എംപി മേരി-ഫ്രാൻസ് ലാലോണ്ട് പറഞ്ഞു. വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്ന പതിവ് കാനഡയിൽ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്താകെ ഒരേ സമയം കൊണ്ടുവരാൻ ഫെഡറൽ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അവർ പ്രമേയം കൊണ്ടുവരാൻ പോകുന്നത്. ക്ലോക്ക് മുന്നോട്ടും പിന്നോട്ടും മാറ്റുന്നതിനെ കുറിച്ച് കാനഡക്കാർ സ്ഥിരമായി ചർച്ച ചെയ്യാറുണ്ട്. ഇനിയെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയമായെന്ന് […]

കൽഗറിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

കൽഗറി നഗരത്തിൽ സ്ത്രീകൾക്കെതിരെ നടന്ന രണ്ട് അതിക്രമങ്ങളിൽ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക് അറിയാമെങ്കിൽ 403-266-1234 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 11-ന് 8-ാം അവന്യൂ എസ്‌ഇ, മക്ലിയോഡ് ട്രെയിലിൻ്റെ വടക്കുഭാഗത്തായാണ് ആദ്യ സംഭവം ഉണ്ടായത്. നടന്ന് പോവുകയായിരുന്ന സ്ത്രീയെ ഒരാൾ അസഭ്യ പരാമർശങ്ങൾ ഉന്നയിച്ചശേഷം ഭീഷണിപ്പെടുത്താൻ തുടങ്ങി. സംഭവം കണ്ട ഒരാൾ ഇടപെട്ടതോടെയാണ് ഇയാൾ പിന്മാറിയത്. സംഭവം പിന്നീട് […]

നവംബറിൽ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം നയാഗ്രയിൽ; പ്രധാന അജണ്ടകൾ സുരക്ഷയും സാമ്പത്തിക അതിജീവനവും

നയാഗ്രയിൽ ജി7 വിദേശകാര്യ മന്ത്രിമാർ നവംബറിൽ യോഗം ചേരും. സുരക്ഷയും സാമ്പത്തിക അതിജീവനവുമാണ് യോഗത്തിൻ്റെ പ്രധാന അജണ്ടകൾ. കാനഡ സർക്കാരാണ് രണ്ട് ദിവസത്തെ യോഗവുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയിലെ മന്ത്രിമാരാണ് നവംബർ 11-നും 12-നുമാണ് യോഗം ചേരുക. മാർച്ചിൽ ക്യൂബെക്കിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൻ്റെയും, ജൂണിൽ ആൽബെർട്ടയിൽ നടന്ന ജി7 നേതാക്കളുടെ ഉച്ചകോടിയുടെയും […]

യുവാക്കളെ ലക്ഷ്യമിട്ട് സെക്സ്റ്റോർഷൻ വലയങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു; കാനഡയിൽ ഉൾപ്പടെ നിരവധി സംഭവങ്ങൾ

യുവാക്കളെ ലക്ഷ്യമിട്ട് സെക്സ്റ്റോർഷൻ വലയങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നുവെന്നും വൻ തട്ടിപ്പുകൾ നടക്കുന്നുവെന്നും റിപ്പോർട്ട്. സോഷ്യൽ മീഡിയ വഴിയുള്ള സെക്സ്റ്റോർഷൻ (Sextortion) തട്ടിപ്പുകൾ ലോകമെമ്പാടും വൻതോതിൽ വ്യാപിക്കുകയാണ്. കാനഡയിലും ഇതിൻ്റെ ആഘാതം വർധിക്കുമ്പോൾ, യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പല ഭീഷണികളും ആത്മഹത്യയിലേക്ക് ഉൾപ്പെടെ നയിക്കുന്നു എന്നും റിപ്പോർട്ടുണ്ട്. നൈജീരിയയിലെ ലാഗോസിൽ താമസിക്കുന്ന ഒരു യുവാവ്, താനും കൂട്ടുകാരും ഈ തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നതായി സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രശസ്തരുടെ അക്കൗണ്ടുകൾ പരിശോധിച്ച് […]

140 വർഷത്തിനിടയിലെ ഏറ്റവും വരണ്ട മാസം! കടന്നു പോയത് കാൽഗറിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടുള്ള സെപ്റ്റംബറെന്ന് കാലാവസ്ഥ വിദഗ്ദ്ധർ

കാൽഗറിയിൽ ഏറ്റവും ചൂടുള്ള സെപ്റ്റംബർ ആണ് കടന്നു പോയതെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. 140 വർഷത്തിനിടയിലെ ഏറ്റവും വരണ്ട മാസമായിരുന്നു ഇത്തവണത്തേതെന്നും, ഈ മാറ്റങ്ങൾ “വെതർ വിപ്ലാഷ്” ആണെന്നും വിദഗ്ധർ പറയുന്നു. 2025-ലെ വേനൽക്കാലം അവസാനിച്ചെങ്കിലും അതിൻ്റെ ചൂട് നഗരം മറക്കാനിടയില്ല. എൻവയോൺമെൻ്റ് കാനഡയുടെ കണക്കുകൾ പ്രകാരം, സെപ്റ്റംബർ മാസത്തിലെ ശരാശരി താപനില നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്നതായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടുള്ള സെപ്റ്റംബർ ആയിരുന്നു ഇത്. ചൂടിനൊപ്പം വരൾച്ചയും കടുത്തതായിരുന്നു. കഴിഞ്ഞ 140 വർഷത്തിനിടയിൽ ഏറ്റവും […]

പുതിയ നോൺ-എമർജൻസി നമ്പർ പുറത്തിറക്കി ടൊറോൻ്റോ പൊലീസ്; അടിയന്തരമല്ലാത്ത പരാതികൾ ഇനി നേരിട്ട് മൊബൈൽ വഴി അറിയിക്കാം

ടൊറോൻ്റോ പൊലീസ് പുതിയ നോൺ-എമർജൻസി നമ്പർ പുറത്തിറക്കി. അടിയന്തരമല്ലാത്ത പരാതികൾ ഇനി നേരിട്ട് മൊബൈൽ വഴി 877 എന്ന നമ്പറിൽ നൽകാം. അടിയന്തര സേവനങ്ങൾക്കുള്ള 911 എന്ന നമ്പറിലേക്കുള്ള അമിതമായ കോളുകൾ കുറയ്ക്കുന്നതിനായാണ് പുതിയ മൂന്ന് അക്ക ഫോൺ നമ്പർ പുറത്തിറക്കിയത്. ഇനി മുതൽ ആളുകൾക്ക് 877 എന്ന നമ്പർ മൊബൈൽ ഫോണിൽ ഡയൽ ചെയ്ത് അടിയന്തരമല്ലാത്ത സംഭവങ്ങൾ പൊലീസ് അറിയിക്കാം. വീട്ടിൽ ഇല്ലാത്ത സമയത്ത് നടന്ന മോഷണം, അപകടകരമായ വാഹനമോടിക്കൽ തുടങ്ങിയവയാണ് അടിയന്തരമല്ലാത്ത സംഭവങ്ങൾ. പൊലീസിനെ […]

15,000 പള്ളികൾ 2025-ൽ അടച്ചുപൂട്ടും; അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർധിക്കുന്നു

ബോസ്റ്റൺ: അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർധിക്കുന്നു. അമേരിക്കയിൽ ഏകദേശം 15,000 പള്ളികൾ 2025-ൽ അടച്ചുപൂട്ടുമെന്നാണ് കണക്കാക്കുന്നത്. പുതിയതായി തുറക്കുന്ന പള്ളികളുടെ എണ്ണത്തേക്കാൾ ഇത് വളരെ കൂടുതലാണ്. അടുത്ത വർഷങ്ങളിൽ 100,000 പള്ളികൾ വരെ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. പ്യൂ റിസർച്ച് സെന്റർ (Pew Research Center) ഡാറ്റ അനുസരിച്ച്, ക്രിസ്ത്യൻ ബന്ധമുള്ള അമേരിക്കക്കാരുടെ എണ്ണം 2007-ലെ 78 ശതമാനത്തിൽ നിന്ന് ഇന്ന് 62 ശതമാനമായി കുറഞ്ഞു. 29% ആളുകൾ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെത്തഡിസ്റ്റ്, […]

2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത്: അഡിഡാസിന്റെ ട്രിയോണ്ട ഔദ്യോഗീക അംഗീകാരം

ന്യൂയോർക്ക്: 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ട്രിയോണ്ട (Trionda) ഔദ്യോഗീക അംഗീകാരമായി. ട്രിയോണ്ട എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക മാച്ച് ബോൾ, അഡിഡാസ് കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ പന്താണ്. ‘മൂന്ന്’ (ട്രൈ – Tri), ‘തിരമാല’ (ഓണ്ട – Onda) എന്നീ അർത്ഥങ്ങൾ ചേർന്നാണ് ഈ പേര് വന്നത്. വരാനിരിക്കുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങളായ മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവയെ ആദരിച്ചുകൊണ്ട് ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള ഡിസൈനുകളാണ് പന്തിനുള്ളത്. […]

‘ചെന്നൈ പയ്യൻ’ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ; ചരിത്രമെഴുതി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ലോകത്തെ മിന്നുന്ന താരമായി മാറിയ പെർപ്ലെക്സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി. ചെന്നൈയിൽ ജനിച്ച 31-കാരനായ ഈ യുവ സംരംഭകൻ്റെ ആസ്തി ഏകദേശം ₹21,190 കോടി രൂപയാണെന്ന് എം3എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 വെളിപ്പെടുത്തുന്നു. AI സെർച്ച് എഞ്ചിൻ രംഗത്ത് അതിവേഗം വളരുന്ന പെർപ്ലെക്സിറ്റിയുടെ വിജയമാണ് അരവിന്ദ് ശ്രീനിവാസിനെ ഈ അപൂർവ നേട്ടത്തിലേക്ക് എത്തിച്ചത്. ഗൂഗിൾ ജെമിനി, OpenAI-യുടെ ChatGPT […]