വിസയുടെ നിബന്ധനകൾ അനുസരിച്ച് ക്ലാസുകളിൽ പങ്കെടുക്കുന്നില്ല; കാനഡയിൽ 47,000ളം വിദേശ വിദ്യാർത്ഥികൾ അനധികൃതമായി കഴിയുന്നുണ്ടാകാമെന്ന് ഐആർസിസി

കാനഡയിൽ 47,000ളം വിദേശ വിദ്യാർത്ഥികൾ അനധികൃതമായി കഴിയുന്നുണ്ടാകാമെന്ന് ഐആർസിസി. വിദ്യാർത്ഥികളായി കാനഡയിൽ പ്രവേശിച്ച 47,175 പേർ യഥാർത്ഥ വിദ്യാർത്ഥികളല്ലാതിരിക്കാൻ സാധ്യതയുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥയായ ആയിഷ സഫർ പറഞ്ഞു. അതായത് വിസയുടെ നിബന്ധനകൾ അനുസരിച്ച് അവർ ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്നും ആയിഷ സഫർ വ്യക്തമാക്കി. ഇതേക്കുറിച്ച പൂർണ്ണമായും വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഇത് വരെ ലഭിച്ച പ്രാരംഭ വിവരങ്ങൾ അനുസരിച്ച് വ്യാജ വിദ്യാർഥികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് സെപ്റ്റംബർ 23 ന് നടന്ന പൗരത്വ, കുടിയേറ്റ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സിറ്റിംഗിൽ അവർ വ്യക്തമാക്കി. […]
അവധിക്കാല സീസണെത്തുന്നു; ആൽബെർട്ടയിൽ 1,300 പേരെ നിയമിക്കാനൊരുങ്ങി ആമസോൺ

ആൽബെർട്ടയിൽ 1,300 പേരെ നിയമിക്കാനൊരുങ്ങി ആമസോൺ. അവധിക്കാല സീസൺ കൂടി മുന്നിൽക്കണ്ടാണ് ഇത്. കാനഡയിലുടനീളം ഏഴായിരം പേരെ നിയമിക്കാനും കമ്പനി ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകർക്ക് ഇത് വലിയൊരു അവസരമായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബറിൽ തുടങ്ങി ഡിസംബർ വരെയുള്ള മാസങ്ങളിലാണ് നിയമനങ്ങൾ നടത്തുക. ആൽബർട്ടയിലെ ഫുൾഫിൽമെൻ്റ് സെൻ്റർ, സോർട്ടേഷൻ സെൻ്റർ, ഡെലിവറി സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ. യോഗ്യരായ ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം 24.50 ഡോളറായി ആമസോൺ വർദ്ധിപ്പിച്ചിട്ടുമുണ്ട്. 2024 നെ അപേക്ഷിച്ച് 4.3 ശതമാനമാണ് വർധന. കാൽഗറിയിൽ ഏകദേശം […]
പട്ടാളം കൂട്ടമായി എത്തി, ആരാധനയുടെ വിവാഹത്തിന്! സഹോദരന്റെ ആഗ്രഹം മനോഹരമാക്കി സഹപ്രവർത്തകർ

ഷിംല: സൈനികനായിരുന്ന ആശിഷ് കുമാറിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. എന്നാൽ രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ച അദ്ദേഹത്തിന് അത് സാധിക്കാതെ പോയി. ഇതുമനസ്സിലാക്കിയ സഹപ്രവർത്തകരായ പട്ടാള ഉദ്യോഗസ്ഥർ കൂട്ടമായി എത്തി ആശിഷ് കുമാറിന്റെ ആഗ്രഹം മനോഹരമായി നിർവഹിച്ചു. വിവാഹ മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കാൻ യൂണിഫോമിൽ പട്ടാള ഉദ്യോഗസ്ഥർ അണിനിരന്നപ്പോൾ ആ കാഴ്ച ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഹിമാചൽ പ്രദേശിലിലെ സിർമൗർ ജില്ലയിലെ ഭർലി ഗ്രാമത്തിൽ ആരാധന എന്ന യുവതിയുടെ വിവാഹത്തിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ വർഷം […]
ആൽബർട്ടയിൽ നവജാതശിശു അഞ്ചാംപനി ബാധിച്ച് മരിച്ചു

പ്രവിശ്യയിൽ അഞ്ചാംപനി ബാധിച്ച് നവജാതശിശു മരിച്ചതായി ആൽബർട്ട ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചു. 2025-ൽ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തെയും അഞ്ചാംപനി മരണമാണിത്. ഗർഭകാലത്ത് അമ്മയ്ക്ക് അഞ്ചാംപനി ബാധിച്ചതിനെത്തുടർന്ന് അകാലത്തിൽ ജനിച്ച കുട്ടിക്കും അഞ്ചാംപനി ബാധിച്ചിരുന്നു. ജനിച്ചയുടനെ കുട്ടി മരിച്ചതായി മന്ത്രി റിപ്പോർട്ട് ചെയ്തു. ഗർഭകാലത്ത് വാക്സിനേഷൻ ശുപാർശ ചെയ്യാത്തതിനാൽ, ഗർഭധാരണം ആസൂത്രണം ചെയ്യുന്ന വ്യക്തികൾ ഗർഭധാരണത്തിന് മുമ്പ് അഞ്ചാംപനി അടങ്ങിയ വാക്സിനിന്റെ രണ്ട് ഡോസുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കണമെന്ന് ലാഗ്രേഞ്ച് ഉപദേശിച്ചു. പ്രവിശ്യയിലുടനീളം […]