newsroom@amcainnews.com

നാസയ്ക്കും രക്ഷയില്ല! പ്രവർത്തനം നിർത്തി വച്ചതായി അറിയിപ്പ്; അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്‌സൈറ്റിൽ!

വാഷിങ്ടൻ: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ നാസയ്ക്കും രക്ഷയില്ല. ധനസഹായം ലഭിക്കുന്നതിലുണ്ടാകുന്ന തടസ്സത്തിൽ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്‌സൈറ്റിൽ അറിയിപ്പായി നൽകിയിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാതെ വന്നതോടെയാണ് ഒക്ടോബർ ഒന്നിന് അമേരിക്കയിലെ സർക്കാർ ഓഫിസുകൾ അടച്ചിടാൻ നിർബന്ധിതമായത്. ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. ഇതോടെ യുഎസിൽ […]

ഓൺലൈൻ ലോൺ കമ്പനി ഉൾപ്പെട്ട സൈബർ ആക്രമണ കേസ്: ക്യൂബെക്കിൽനിന്നുള്ള നാല് പേർക്കെതിരെ കുറ്റം ചുമത്തി കാൽഗറി പോലീസ്

ഓൺലൈൻ ലോൺ കമ്പനി ഉൾപ്പെട്ട സൈബർ ആക്രമണ കേസിൽ ക്യൂബെക്കിൽ നിന്നുള്ള നാല് പേർക്കെതിരെ കുറ്റം ചുമത്തി കാൽഗറി പോലീസ്. സോണിക് ക്യാഷ് 500 എന്ന കമ്പനിയാണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഒറ്റ ദിവസം ഉപഭോക്താക്കൾക്ക് ആയിരക്കണക്കിന് ഫോൺ കോളുകൾ ഇവർ ചെയ്തതായാണ് ആരോപണം. ഇതിലൂടെ ഉപഭോക്താക്കൾക്ക് ടെലിഫോണിലൂടെ ആരെയും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ടെലിഫോണി ഡെനിയൽ ഓഫ് സർവീസ് (TDoS) എന്നാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണം അറിയപ്പെടുന്നത്. 2022 ഡിസംബറിൽ ഒരാൾ […]

പിഴവ് കമ്പനിയുടമകളുടെ പണികിട്ടിയത് പാവം തൊഴിലാളികൾക്ക്; ഫിലിപ്പീൻസ് സ്വദേശികളായ മൂന്ന് തൊഴിലാളികളുടെ തൊഴിലും കാനഡയിലെ താമസവും അനിശ്ചിതത്വത്തിൽ

കമ്പനിയുടമകളുടെ പിഴവിനെ തുടർന്ന് ഡാർട്ട്‌മുത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് സ്വദേശികളായ മൂന്ന് തൊഴിലാളികളുടെ തൊഴിലും കാനഡയിലെ താമസവും അനിശ്ചിതത്വത്തിൽ. തൊഴിൽ അനുമതി പുതുക്കുന്നതിനുള്ള അപേക്ഷയിൽ കമ്പനി വരുത്തിയ ചെറിയ പിഴവുകൾ കാരണം, 90 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ട അവസ്ഥയിലാണ് അവരിപ്പോൾ. രണ്ടു തൊഴിലാളികളുടെ അപേക്ഷയിൽ, 230 ഡോളർ തൊഴിലുടമ ഫീസ് അടയ്ക്കാൻ മറന്നതും ഒപ്പം മറ്റൊരു തൊഴിലാളിയുടെ അപേക്ഷയിൽ ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) ഉൾപ്പെടുത്താതിരുന്നതും ആണ് വലിയ തിരിച്ചടിയായത്. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് […]

അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത കാന്റർബറി ആർച്ച്ബിഷപ്; ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ പദവിയിൽ സാറാ മുലാലി

ലണ്ടൻ: അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത കാന്റർബറി ആർച്ച്ബിഷപ്. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ പദവി വഹിക്കുന്ന കാന്റർബറി ആർച്ച് ബിഷപ്പായി സാറാ മുലാലിയെ (63) നിയമിച്ചു. ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണത്തെത്തുടർന്ന് ബിഷപ് ജസ്റ്റിൻ വിൽബി രാജി വച്ച ഒഴിവിലാണ് സാറാ മുലാലി ഈ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കാന്റർബറിയിലെ 106 ാം ആർച്ച് ബിഷപ്പാണ് മുലാലി. 165 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, എട്ടരക്കോടിയോളം വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയനേതാവാണ് കാന്റർബറി ആർച്ച്ബിഷപ്. ബ്രിട്ടനിൽ രാജാവ് കഴിഞ്ഞാൽ ഏറ്റവും […]

ഫ്രാന്‍സില്‍ വീണ്ടും പ്രതിഷേധം; ചെലവുചുരുക്കലിനെതിരെ ആയിരങ്ങള്‍ തെരുവിൽ

സര്‍ക്കാരിന്റെ കടുത്ത ചെലവുചുരുക്കൽ നയത്തിനെതിരെ ഫ്രാന്‍സിലെ ഇരുന്നൂറിലധികം നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. സെപ്റ്റംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇടവേളയ്ക്കുശേഷം വീണ്ടും തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന പ്രതിഷേധക്കാര്‍ ചെലവുചുരുക്കലില്‍ പ്രതിഷേധിച്ചും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ടും പാരിസിലെ പ്ലേസ് ഡി’ഇറ്റലിയില്‍ മാര്‍ച്ച് നടത്തി. പാരീസില്‍ കാല്‍ ലക്ഷത്തോളം പേരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. രാജ്യത്തുടനീളം 195,000 പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിഷേധങ്ങള്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസുകളെയും […]

യുഎസില്‍ നിയമനടപടി നേരിട്ട ചൈനീസ് കളിപ്പാട്ട കമ്പനി കനേഡിയൻ വിപണിയിൽ

കുട്ടികളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അനധികൃതമായി പങ്കുവെച്ചെന്ന് ആരോപിച്ച് യുഎസില്‍ നിയമനടപടി നേരിടുന്ന ചൈനീസ് കളിപ്പാട്ട കമ്പനി കനഡയിലും. അപിറ്റര്‍ ടെക്‌നോളജി (Apitor Technology) എന്ന കമ്പനിയാണ് കാനഡയിലെ വിപണിയിലും സജീവമായി തുടരുന്നത്. ലെഗോ പോലുള്ള ബില്‍ഡിങ് കിറ്റുകളാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഈ കിറ്റുകള്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയാണ് പ്രോഗ്രാം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ഈ കളിപ്പാട്ടങ്ങള്‍ STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസ ഉപകരണങ്ങളായാണ് കമ്പനി വിപണനം ചെയ്യുന്നത്. കാനഡയിലെ […]

സമാധാന കരാറിലെത്തുക, ഇല്ലെങ്കിൽ സർവ്വനാശം; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സമയം ഞായറാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരണമെന്നും ഇല്ലെങ്കിൽ ഇതുവരെ കാണാത്ത ആക്രമണം ഹമാസിന് നേരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് അംഗങ്ങൾ സൈനിക വലയത്തിലാണെന്നും ട്രംപ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറിൽ നിർദ്ദേശമില്ല. ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കിൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെയും […]

കാർണി-ട്രംപ് കൂടിക്കാഴ്ച ഒക്ടോബർ 7-ന്

താരിഫ് ചർച്ചകൾക്കായി പ്രധാനമന്ത്രി മാർക്ക് കാർണി ഒക്ടോബർ 7-ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായതിനു ശേഷം വാഷിംഗ്ടണിലേക്കുള്ള കാർണിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാറിന്‍റെ (CUSMA) ആദ്യ സംയുക്ത അവലോകനത്തിന് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

കാനഡ സർക്കാർ പുറത്തിറക്കുന്ന ‘X’ ജെൻഡർ അടയാളമുള്ള പാസ്‌പോർട്ട് ഉടമകൾക്ക് യു.എസ് അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്

കാനഡ സർക്കാർ പുറത്തിറക്കുന്ന ‘X’ ജെൻഡർ അടയാളമുള്ള പാസ്‌പോർട്ട് കൈവശമുള്ളവർക്ക് യു.എസ് അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്. ഗ്ലോബൽ അഫയേഴ്സ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി പുറത്തിറക്കിയ യു.എസ് യാത്രാ ഉപദേശത്തിൽ 2SLGBTQ+ വിഭാഗത്തിൽപ്പെടുന്ന കാനഡക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. കാനഡ സർക്കാർ ‘X’ ജെൻഡർ അടയാളമുള്ള പാസ്‌പോർട്ട് നൽകി വരുന്നതാണെങ്കിലും, അത് എല്ലാ രാജ്യങ്ങളും അംഗീകരിക്കുമെന്ന് ഉറപ്പില്ല. ‘X’ അംഗീകരിക്കാത്ത രാജ്യങ്ങളിൽ പ്രവേശന വിലക്ക് നേരിടാൻ […]

ക്യൂബെക്ക് സെനറ്റർ അമീന ജെർബ ഇംഗ്ലീഷ് പഠനത്തിനായി ഭർത്താവിനൊപ്പം വാൻകൂവറിലേക്ക് നടത്തിയ യാത്രയുടെ ചെലവിനെച്ചൊല്ലി വിമർശനം

വാൻകൂവറിലേക്ക് ഇംഗ്ലീഷ് പഠനത്തിനായി ക്യൂബെക്ക് സെനറ്റർ നടത്തിയ യാത്രയുടെ ചെലവിനെച്ചൊല്ലി വിമർശനം. ക്യൂബെക്ക് സെനറ്റർ അമീന ജെർബ ഇംഗ്ലീഷ് പഠനത്തിനായി ഭർത്താവിനൊപ്പം വാൻകൂവറിലേക്ക് നടത്തിയ രണ്ട് യാത്രകൾക്ക് ഏകദേശം 22,000 അമേരിക്കൻ ഡോളർ ചെലവഴിച്ചതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. 2023-ലും 2024-ലും നടത്തിയ യാത്രകളിൽ അവർ കോളേജ് ഓഫ് എജ്യൂക്കസെൻ്ററിൽ 20 മണിക്കൂർ ദൈർഘ്യമുള്ള രണ്ട് ഇംഗ്ലീഷ് കോഴ്സുകളിൽ പങ്കെടുത്തു. ഓരോ വർഷവും 1,521 ഡോളർ വീതമാണ് ട്യൂഷൻ ഫീസ്. എന്നാൽ യാത്രാചെലവുകൾ, ഹോട്ടൽ, ബിസിനസ് ക്ലാസ് വിമാന […]