newsroom@amcainnews.com

തടി ഇറക്കുമതിക്ക് 10% തീരുവ പ്രഖ്യാപിച്ച് ട്രംപ്

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന തടിയ്ക്ക് 10 ശതമാനവും കിച്ചൺ കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾ എന്നിവയ്ക്ക് 25 ശതമാനവും തീരുവ പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താരിഫ് നിരക്കുകൾ ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ, അമേരിക്കയുമായി കരാറിൽ എത്തിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അടുക്കള കാബിനറ്റുകൾക്കും വാനിറ്റികൾക്കുമുള്ള തീരുവ 30 ശതമാനമായും കരാറിൽ എത്താത്ത രാജ്യങ്ങൾക്കുള്ള തീരുവ 50 ശതമാനമായും 2026 ജനുവരി 1 മുതൽ വർധിക്കും. അതേസമയം […]

ഷാജി ഏബ്രഹാമിന്റെ പുതിയ പുസ്തകം “ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം” പ്രകാശനം ഒക്ടോബർ രണ്ടിന്

തിരുവല്ല: സുവിശേഷകനും എഴുത്തുകാരനുമായ ഷാജി ഏബ്രഹാമിന്റെ പുതിയ പുസ്തകം “ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം” ഒക്ടോബർ രണ്ടിനു പ്രകാശനം ചെയ്യും. കുമ്പനാട് വൈഎം സിഎയിൽ ഉച്ചയ്ക്ക് 2:30നു നടക്കുന്ന സമ്മേളനത്തൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകത്തിന്റെ പ്രകാശനം കർമ്മം നിർവഹിക്കും. ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസ്, മോസ്റ്റ് റെവ. തോമസ് ഏബ്രഹാം, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, മാധ്യമപ്രവർത്തകൻ സണ്ണികുട്ടി ഏബ്രഹാം തുടങ്ങി വിവിധ സാംസ്‌കാരിക ആത്മീയ പ്രമുഖർ പങ്കെടുക്കും. […]

പണിമുടക്ക്: കാനഡ പോസ്റ്റ് പുതിയ ഓഫർ അവതരിപ്പിക്കണമെന്ന് തൊഴിൽ മന്ത്രി

പോസ്റ്റൽ ജീവനക്കാരുടെ പണിമുടക്കുന്നതിനെ തുടർന്ന് പുതിയ ഓഫർ വേഗത്തിൽ അവതരിപ്പിക്കാൻ കാനഡ പോസ്റ്റിനോട് ആവശ്യപ്പെട്ട് ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു. മെയിൽ ഡെലിവറി കുറയ്ക്കുകയും ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്നാണ് കാനഡ പോസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (CUPW) രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചത്. ഫെഡറൽ സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) വ്യാഴാഴ്ച വൈകിട്ട് മുതലാണ് മിന്നൽ പണിമുടക്ക് ആരംഭിച്ചത്. അടിയന്തരമല്ലാത്ത തപാൽ സർവീസ് […]

അഫ്ഗാനിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് പൂര്‍ണമായും നിരോധിച്ച് താലിബാന്‍. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്ത് ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും തകരാറിലായിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷകരായ നെറ്റ്ബോക്സ് അറിയിച്ചു. ഈ മാസം ആദ്യം തന്നെ ഇന്‍റനെറ്റിന്റെ വേഗത കുറച്ച് താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണ്ണ നിരോധനം വരുന്നത്. ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതോടെ വിവിധ മേഖലകളെ അത് വലിയരീതിയില്‍ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. മാധ്യമങ്ങളുടെയും ബാങ്കിങ്, വ്യവസായം തുടങ്ങിയ […]

ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കി. ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചുമാണ് വികൃതമാക്കിയത്. 1968 ലാണ് ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനില്‍ നിയമ വിദ്യാര്‍ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അപലപിച്ചു. ലജ്ജാകരമായ പ്രവൃത്തിയും അഹിംസയുടെ പാരമ്പര്യത്തിനു നേരെയുള്ള ആക്രമണവുമാണെന്ന് ഹൈക്കമ്മിഷന്‍ പ്രതികരിച്ചു. സംഭവം ഹൈക്കമ്മിഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ഹൈക്കമ്മിഷന്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എല്ലാ വര്‍ഷവും […]

കാട്ടുതീ: നോവ സ്കോട്ടിയ കിങ്‌സ് കൗണ്ടിയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു

നോവ സ്കോട്ടിയ കിങ്‌സ് കൗണ്ടിയിലെ ചില ഭാഗങ്ങളിൽ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനാൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. അടിയന്തര ജാഗ്രതാ നിർദ്ദേശത്തിൽ, ജോർജ്ജ് ലേക്കിന്റെ തെക്കൻ അതിർത്തിയിൽ നിന്ന് വടക്കൻ അതിർത്തി വരെയുള്ള പ്രദേശങ്ങളിലെ ആളുകൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു. ആളുകൾ പ്രധാനപ്പെട്ട രേഖകൾ, ആവശ്യത്തിന് മരുന്നുകൾ, ഭക്ഷണം, അവശ്യ വസ്തുക്കൾ എന്നിവ കൈയിൽ കരുതണം. ഒഴിപ്പിക്കുന്നവർക്കായി ന്യൂ മിനാസിലെ ലൂയിസ് മില്ലറ്റ് സെന്ററിൽ അഭയകേന്ദ്രം ഒരുക്കുന്നതായി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജോർജ്ജ് ലേക്കിനടുത്തുള്ള കാട്ടുതീ […]

വിദേശ നിർമ്മിത സിനിമകൾക്ക് ഇനി 100% താരിഫ്: ട്രംപ്

വിദേശ നിർമ്മിത സിനിമകൾക്ക് 100% താരിഫ് ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. . യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക് ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഈ തീരുമാനം. ‘‘ഒരു കുട്ടിയുടെ കയ്യിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് മോഷ്ടിച്ചിരിക്കുന്നു. അതിനാൽ, […]

മിഷിഗൻ പള്ളിയിൽ വെടിവെപ്പ്: അക്രമി മുൻ യുഎസ് മറീൻ

മിഷിഗനിൽ ആരാധനാലയത്തിലേക്ക് വണ്ടിയോടിച്ചു കയറ്റിയശേഷം വെടിവെപ്പ് നടത്തിയത് അക്രമി മുൻ യുഎസ് മറീൻ ആണെന്ന് റിപ്പോർട്ട്. സമീപനഗരമായ ബർട്ടൻ സ്വദേശിയായ മുൻ യുഎസ് മറീൻ തോമസ് ജേക്കബ് സാൻഫോഡ് (40) ആണ് അക്രമി. വെടിവയ്‌പിൽ മരണം നാലായി. 8 പേർക്കു പരുക്കേറ്റു. ആക്രമണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. സാൻഫോഡ് 2004 മുതൽ 2008 വരെ യുഎസ് മറീനായിരുന്നു. ഇറാഖ് യുദ്ധത്തിലും പങ്കെടുത്തു. ഗ്രാൻഡ് ബ്ലാങ്ക് നഗരത്തിൽ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സിലെ […]

ബിഷ്‌ണോയി സംഘത്തെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയേയും സംഘത്തെയും കാനഡ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി. ബിഷ്ണോയിയും സംഘവും ഏതാനും വർഷങ്ങളായി സിഖ്- കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഖലിസ്ഥാൻ അനുകൂല ഘടകങ്ങളെ ആക്രമിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് നടപടി. എല്ലാ കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി പറഞ്ഞു. ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനും മരവിപ്പിക്കാനും സർക്കാരിനു കഴിയും. ഇത് സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ […]

” ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം ” പ്രകാശനം ചെയ്യപ്പെടുന്നു.

സുവിശേഷകനും എഴുത്തുകാരനുമായ ഷാജി ഏബ്രഹാമിന്റെ പുതിയ പുസ്തകം “അഞ്ചാം സുവിശേഷം ” ഒക്ടോബർ 2 നു കുമ്പനാട് വൈ എം സി എ യിൽവെച്ചു ഉച്ചയ്ക്ക് 2:30 നു കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ പ്രകാശനം ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസ് , മോസ്റ്റ് റെവ. തോമസ് ഏബ്രഹാം , പ്ര. പി ജെ കുര്യൻ( മുൻ രാജ്യസഭാ ഉപാധ്യക്ഷൻ ) , ശ്രീ. ആന്റോ ആന്റണി ( […]