newsroom@amcainnews.com

CBSA കിയോസ്‌ക് തകരാർ: വലഞ്ഞ് യാത്രക്കാർ

കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) പ്രാഥമിക പരിശോധനാ കിയോസ്‌ക്കുകളുടെ തകരാർ മൂലം വലഞ്ഞ് യാത്രക്കാർ. കിയോസ്‌ക്കുകളിലെ സിസ്റ്റം തകരാർ കാരണം ഒന്നിലധികം കനേഡിയൻ വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് കാലതാമസം നേരിട്ടതായി സിബിഎസ്എ വക്താവ് അറിയിച്ചു. പതിവ് സിസ്റ്റം അറ്റകുറ്റപ്പണികൾക്കിടെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്‌നം മൂലമാണ് ഈ തടസ്സം ഉണ്ടായതെന്നും കഴിയുന്നത്ര വേഗത്തിൽ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുന്നതായും സിബിഎസ്എ പറഞ്ഞു. കാനഡയിലുടനീളം കിയോസ്‌ക് തടസ്സപ്പെടുന്നതും യാത്രക്കാരെ ബാധിക്കുന്നതും ഇതാദ്യമല്ല. ഏപ്രിൽ , ജൂൺ മാസങ്ങളിലെ തകരാറുകൾ ചില പ്രധാന […]

സാൽമൊണെല്ല: ഇറാനിൽ നിന്നുള്ള പിസ്ത ഇറക്കുമതി നിർത്തി കാനഡ

നൂറിലധികം പേർക്ക് സാൽമൊണെല്ല രോഗം ബാധിച്ചതോടെ ഇറാനിൽ നിന്നുള്ള പിസ്തയുടെയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ ഇറാനിൽ നിന്നുള്ളതല്ലെന്ന് തെളിവ് നൽകണമെന്ന് ഏജൻസി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന കമ്പനികൾ തെളിവ് നൽകിയില്ലെങ്കിൽ, സാൽമൊണെല്ല ഉണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്യുമെന്നും ഏജൻസി പറയുന്നു. ഇറക്കുമതി ഫെഡറൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് […]

മിഷിഗനിലെ പള്ളിയിൽ വെടിവെപ്പ്; രണ്ടു മരണം, അക്രമിയെ വധിച്ചു

മിഷിഗൻ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് ദട്രോയിറ്റില്‍ നിന്ന് അന്‍പത് മൈല്‍ അകലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. അക്രമി നാല്പത് വയസ്സുള്ള ബര്‍ട്ടണ്‍ സ്വദേശിയെ വധിച്ചതായി മിഷിഗൻ പൊലീസ് പറഞ്ഞു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സംഭവം. പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ പള്ളിക്ക് തീയിട്ടു. സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് […]

എച്ച്-1ബി വീസ ഫീസ് വർധന: സാങ്കേതിക വിദഗ്ധരെ ആകർഷിക്കാൻ കാനഡ

എച്ച്-1ബി വീസ ഫീസ് യുഎസ് കുത്തനെ ഉയർത്തിയതിന് പിന്നാലെ, ഈ അവസരം ഉപയോഗപ്പെടുത്താൻ പദ്ധതിയിട്ട് കാനഡ. ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശികളായ സാങ്കേതിക വിദഗ്ധരെയും പ്രതിഭകളെയും കാനഡയിലേക്ക് ആകർഷിക്കാനാണ് നീക്കം. ഇതിനായി കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സൂചന നൽകി. മുൻപ് എച്ച്-1ബി വീസ ലഭിച്ചിരുന്നവരെ ആകർഷിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ലണ്ടനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വലിയ ഫീസ് ഒഴിവാക്കുന്നതിനായി, ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് പോലുള്ള ടെക് കമ്പനികൾക്ക് കാനഡയിലെ ഓഫീസുകളിൽ നിയമനം വേഗത്തിലാക്കാൻ […]