newsroom@amcainnews.com

റോയൽ കനേഡിയൻ നേവിയിലെ നിയമന പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്ന് വൈസ്-അഡ്മിറൽ ആംഗസ് ടോപ്പ്ഷി

ഓട്ടവ: റോയൽ കനേഡിയൻ നേവിയിൽ ഇപ്പോഴും നിയമന പ്രതിസന്ധിയുണ്ടെന്ന് വൈസ്-അഡ്മിറൽ ആംഗസ് ടോപ്പ്ഷി. റോയൽ കനേഡിയൻ നേവിയുടെ റിക്രൂട്ട്മെൻ്റെ പ്രതിസന്ധി ഇപ്പോഴും മറികടന്നിട്ടില്ലെന്നും ഇനിയുള്ള നാലു മുതൽ അഞ്ചു വർഷം വരെ വളരെ കഠിനമായിരിക്കുമെന്നും വൈസ്-അഡ്മിറൽ പറഞ്ഞു. രണ്ട് വർഷം മുൻപ് തന്നെ റിക്രൂട്ട്മെൻ്റെ പ്രതിസന്ധിയിലാണ് എന്നും സേന വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ സേന പല ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ചില മേഖലകളിൽ പുരോഗതിയുടെ സൂചനകൾ കാണുന്നുവെന്നും […]

ഇസ്രായേലിൻ്റെ കടുത്ത എതിർപ്പിനെ മറികടന്ന് പലസ്തീനെ രാജ്യമായി അംഗീകരിച്ച് കാനഡ

ഓട്ടവ: ഇസ്രായേലിൻ്റെ കടുത്ത എതിർപ്പിനെ മറികടന്ന് പലസ്തീനെ രാജ്യമായി അംഗീകരിച്ച് കാനഡ. കാനഡയ്ക്ക് പുറമെ യുകെയും ഓസ്ട്രേലിയയും പാലസ്തീനെ രാജ്യമായി അംഗീകരിച്ചു. മൂന്ന് രാജ്യങ്ങളും ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം. ഐക്യരാഷ്ട്രസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാനമന്ത്രി കാർണി ന്യൂയോർക്കിലേക്ക് പോയപ്പോഴാണ് ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപനം നടത്തിയത്. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുക എന്നതാണ് വിവാദപരമായ ഈ […]

സ്പൂഫിംഗ് തട്ടിപ്പ്: മെട്രോ വാൻകുവറിലെ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്

വാൻകുവർ: മെട്രോ വാൻകുവറിൽ സ്പൂഫിംഗ് തട്ടിപ്പിനെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്. വിവിധ കുതന്ത്രങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ താമസക്കാരെ കബളിപ്പിക്കുന്നത്. പോലീസിന്റെ നോൺ-എമർജൻസി ഫോൺ നമ്പർ തട്ടിപ്പുകാർ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതായി റിച്ച്മണ്ട് ആർസിഎംപി പ്രസ്താവനയിൽ പറഞ്ഞു. കോളർ ഐഡി സ്പൂഫിംഗ് എന്നാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. കോൾ സ്വീകരിക്കുന്ന വ്യക്തിക്ക് കാണിക്കുന്ന കോളർ ഐഡിയിൽ മാറ്റം വരുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി മറയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് ആർസിഎംപി പറഞ്ഞു. നിയമാനുസൃതമായ കമ്പനിയിൽനിന്നോ സർക്കാർ ഏജൻസിയിൽനിന്നോ ഉള്ള കോൾ […]

യുഎസ് കാട്ടുതീ പുക: മെട്രോ വാൻകൂവറിൽ വായുമലിനീകരണം രൂക്ഷം

യുഎസിൽ നിന്നുള്ള കാട്ടുതീ പുക പടർന്നതോടെ മെട്രോ വാൻകൂവറിൽ വായുമലിനീകരണം രൂക്ഷമായതായി റിപ്പോർട്ട്. എന്നാൽ, മെട്രോ വാൻകൂവറിൽ സജീവമായ തീപിടുത്തങ്ങളൊന്നുമില്ലെന്ന് വാൻകൂവർ ഫയർ റെസ്ക്യൂ സർവീസസ് (VFRS) അറിയിച്ചു. വാഷിങ്ടണിലുണ്ടായ കാട്ടുതീയിൽ നിന്നാണ് പുക ഉയരാൻ സാധ്യതയെന്ന് VFRS-ന്റെ അസിസ്റ്റന്റ് ചീഫ് പറയുന്നു. ഇതോടെ വായു ഗുണനിലവാരം മോശമായതായി മെട്രോ വൻകൂവർ റീജിനൽ ഡിസ്ട്രിക്റ്റ് (എംവിആർഡി) അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് VFRS പറഞ്ഞു. കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണികകൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുകയുടെ അളവ് വർധിക്കുന്നതനുസരിച്ച് […]

ഇന്ത്യന്‍ പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കെ-വീസയുമായി ചൈന

അമേരിക്കൻ ജീവിതം സ്വപ്നം കാണുന്നവർക്ക് തിരിച്ചടിയായി എച്ച്-1ബി വീസ നിയമങ്ങള്‍ കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുത്ത് ചൈന. രാജ്യത്തേക്കുള്ള കുടിയേറ്റനയത്തില്‍ വലിയ മാറ്റംവരുത്താന്‍ ഒരുങ്ങുകയാണ് ചൈന. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (STEM) മേഖലകളില്‍നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ചൈന കെ വീസ അവതരിപ്പിക്കും. ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ കെ വീസകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. എച്ച്1 ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് നിരക്ക് ഒരുലക്ഷം ഡോളറാക്കി അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് […]

വീണ്ടും സുരക്ഷാ മുന്നറിയിപ്പ്: ഗൂഗിള്‍ ക്രോം ഉപയോക്താക്കൾ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യണം

ലോകത്ത് ഏറ്റവും പോപ്പുലറായ ഇന്റര്‍നെറ്റ് ബ്രൗസർ ഗൂഗിള്‍ ക്രോമിന്റെ ഉപയോക്താക്കള്‍ക്ക് വീണ്ടും സൈബര്‍ സുരക്ഷാ മുന്നറിയിപ്പ്. വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയില്‍ ക്രോമിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ ജാഗ്രതാ നിര്‍ദേശം. ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് സെപ്റ്റംബറിൽ തന്നെ രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-IN) മുന്നറിയിപ്പ് നല്‍ക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ […]

ഇന്ത്യ-യുഎസ് വ്യാപാര ചർച്ച: എസ് ജയശങ്കര്‍- മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ച ഇന്ന്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കര്‍ ഇന്ന് യു.എസ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം വൈകുന്നേരം എട്ടിനാണ് കൂടിക്കാഴ്ച. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50% നികുതി വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഈ വര്‍ഷം ജയശങ്കറും മാര്‍ക്കോ റൂബിയോയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ജനുവരിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണിലെത്തിയ ജയശങ്കര്‍, റൂബിയോ ചുമതലയേറ്റതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ […]

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം (യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായി തീരുമാനം പ്രഖ്യാപിച്ചു. ‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, യുണൈറ്റഡ് കിംങ്ഡം പലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് […]

എച്ച് –1ബി വീസ ദുരുപയോഗം; തെളിവുകളുമായി വൈറ്റ്ഹൗസ് രംഗത്ത്

എച്ച്–1ബി വീസ അപേക്ഷകർക്ക് ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ച് വൈറ്റ്ഹൗസ്. വീസ അപേക്ഷകളുടെ മറവിൽ ഐടി കമ്പനികൾ വലിയ രീതിയിൽ യുഎസ് പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്നും വൈറ്റ്ഹൗസ് ആരോപിക്കുന്നു. ഇതിനാവശ്യമായ തെളിവുകളും വൈറ്റ്ഹൗസ് പുറത്തുവിട്ടു. സ്വകാര്യ ഐടി കമ്പനികളുടെ വീസ കണക്കുകളാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. ‘‘ഒരു കമ്പനിക്ക് 5,189 എച്ച്–1ബി വീസകളാണ് ലഭിച്ചത്. പിന്നീട് 16,000 അമേരിക്കക്കൻ പൗരന്മാരെ കമ്പനി പിരിച്ചുവിട്ടു.’’ വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. […]

സ്വന്തം ധനകാര്യ സ്ഥാപനങ്ങൾ: മുന്നേറി കാനഡയിലെ ഫസ്റ്റ് നേഷൻസ്

കാനഡയിലെ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികൾക്ക് ലോണുകൾ ലഭിക്കുന്നതിലെ തടസ്സങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. സ്വന്തമായി ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി സാമ്പത്തിക രംഗത്ത് പുതിയ വഴി വെട്ടിത്തെളിക്കുകയാണ് തദ്ദേശീയ ജനത. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ‘സീഡാർ ലീഫ് ക്യാപിറ്റൽ’, ഈ മാസം ആരംഭിച്ച ‘ഫസ്റ്റ് നേഷൻസ് ഫിനാൻഷ്യൽ മാർക്കറ്റ്സ്’ എന്നിവ ഈ പുതിയ മാറ്റത്തിന് ഉദാഹരണങ്ങളാണ്. ഇത്തരം സ്ഥാപനങ്ങളെല്ലാം തദ്ദേശീയരുടെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ളതാണ്. തങ്ങളുടെ സമൂഹത്തിന് ലാഭമുണ്ടാക്കുക എന്നതിനൊപ്പം, സാമ്പത്തിക സമത്വം ഉറപ്പാക്കുക, തദ്ദേശീയ സമൂഹത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുക […]