എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,250 അപേക്ഷകരെ ക്ഷണിച്ച് കാനഡ

ഈ വർഷത്തെ ആദ്യ ട്രേഡ് ഒക്യുപേഷൻസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,250 ഉദ്യോഗാർത്ഥികളെ സ്ഥിരതാമസത്തിനായി ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 505 ആവശ്യമായിരുന്നു. മുമ്പത്തെ ട്രേഡ് ഒക്യുപേഷൻ നറുക്കെടുപ്പ് 2024 ഒക്ടോബർ 23-നാണ് നടന്നത്.
വർക്‌ഫസ്റ്റ് അൽബെർട്ട; തൊഴിൽ അന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കാൻ പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമുമായി അൽബർട്ട

തൊഴിൽ അന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കാൻ പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമുമായി അൽബർട്ട. വർക്‌ഫസ്റ്റ് അൽബെർട്ട (WorkFirst Alberta) എന്ന പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമാണ് ആരംഭിച്ചത്. 2026 മുതൽ തൊഴിലന്വേഷകർക്ക് തൊഴിലുടമകളുമായി ബന്ധപ്പെടാനും നിയമനങ്ങളിൽ കമ്പനികളെ പിന്തുണയ്ക്കാനും സഹായിക്കുന്ന പുതിയ സേവനങ്ങൾ ആരംഭിക്കും. ബജറ്റിൽ നിന്നുള്ള 185 മില്യൺ ഡോളർ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ കരിയർ പ്ലാനിംഗ്, ഭിന്നശേഷിക്കാർക്കും മറ്റു തടസ്സങ്ങൾ നേരിടുന്നവർക്കുമുള്ള തൊഴിൽസൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും. കഴിഞ്ഞ വർഷം മാത്രം, 38,000-ത്തിലധികം പേർക്ക് പദ്ധതിയിലൂടെ തൊഴിൽ കണ്ടെത്താൻ സാധിച്ചു. […]
ബി.സി. ഗ്രീൻ പാർട്ടി നേതൃത്വമത്സരം സെപ്റ്റംബർ 24 ബുധനാഴ്ച

നേതൃത്വ മത്സരത്തിനൊരുങ്ങി ബി.സി. ഗ്രീൻ പാർട്ടി. സെപ്റ്റംബർ 24 ബുധനാഴ്ച നടക്കുന്ന നേതൃത്വമത്സരത്തിൽ മൂന്ന് മത്സരാർത്ഥികളാണുള്ളത്. മുൻ യുവിഐസി വിദ്യാർത്ഥിനിയും പരിസ്ഥിതി പ്രവർത്തക എമിലി ലോവൻ, മുനിസിപ്പൽ കൗൺസിലർ ജോനഥൻ കെർ, ആദം ബ്രെംനർ-അകിൻസ് എന്നിവരാണ് മുൻ ലീഡർ സോണിയ ഫർസ്റ്റെനോയുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വിജയി സെപ്റ്റംബർ 25-ന് വിക്ടോറിയയിൽ നടക്കുന്ന യുബിസിഎം യോഗത്തിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച് ഖലിസ്ഥാൻ അനുകൂല സംഘടന

വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച് ഖലിസ്ഥാൻ അനുകൂലികൾ. 325 ഹോവ് സ്ട്രീറ്റിലെ കോൺസുലേറ്റിന് മുന്നിൽ രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഉപരോധം രാത്രി എട്ടു വരെ നീണ്ടു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്‍റെ പങ്കിനെക്കുറിച്ച് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻ്റിൽ ആരോപണം ഉന്നയിച്ച് രണ്ട് വർഷം തികയുന്ന വേളയിലാണ് ഉപരോധം സംഘടിപ്പിച്ചത്. കാനഡയിലെ സിഖ് ആക്ടിവിസ്റ്റുകളെ ഇന്ത്യൻ സർക്കാർ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും ഇതിൽ ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സമാധാനപരമായ […]