ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാം; കുടിയേറ്റക്കാർ യുകെ കൈയ്യടക്കുന്നുവെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് മസ്‌ക്

ലണ്ടൻ: കുടിയേറ്റക്കാർ യുകെ കൈയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനിൽ നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടെസ്‌ല സിഇഒയും എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക്. ‘ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാം’ എന്നു പറഞ്ഞ മസ്ക് ബ്രിട്ടനിൽ സർക്കാർ മാറ്റം അനിവാര്യമാണെന്നും വിഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ‘‘ഇപ്പോൾ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങൾക്ക് മറ്റു മാർഗങ്ങളില്ല. നിങ്ങൾ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക. […]
ഇന്ത്യയ്ക്ക് മേൽ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കത്തിലേക്ക് നയിച്ചുവെന്നും, ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്നും ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ‘ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാൻ ഇന്ത്യയ്ക്ക് മേൽ 50% തീരുവ […]
മ്യാൻമാർ – തായ്‍ലൻഡ് അതിർത്തികളിൽ സംഘടിത കുറ്റകൃത്യ വ്യവസായം വളരുന്നു; 11 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലേറെ ആളുകൾ അനധികൃത തടങ്കലിലെന്ന് റിപ്പോർട്ട്

മ്യാൻമാർ – തായ്‍ലൻഡ് അതിർത്തികളിൽ വളരുന്ന സംഘടിത കുറ്റകൃത്യ വ്യവസായം. ഇന്ത്യ അടക്കമുള്ള 11 രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ഇവിടെ അനധികൃത തടങ്കലിലാണെന്ന് വിവിധ മനുഷ്യവകാശ സംഘടനകൾ അവകാശപ്പെടുന്നു. അപ്പോഴും ഒരു രാജ്യത്തിനും അധികാരമില്ലാതെ വളരുന്ന കുറ്റകൃത്യ സംഘം. ഈ കുറ്റകൃത്യ സംഘത്തെ നിയമന്ത്രിക്കുന്നത് ചൈനീസ് പൗരന്മാരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. അടുത്തിടെ 22കാരനായ ചൈനീസ് നടൻ വാങ് സിംഗിനെ കബളിപ്പിച്ച് ഈ കുറ്റകൃത്യ സംഘത്തിലെത്തിച്ചതോടെ വീണ്ടും ഇത് വാർത്താ പ്രാധാന്യം നേടി. […]
നിശ്ചലമായി ലണ്ടൻ നഗരം! ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാർക്ക് ക്രൂര മർദനം

ലണ്ടൻ: ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർ ക്രൂര മർദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില […]
മത, സാംസ്‌കാരിക കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവരെ സംരക്ഷിക്കാൻ ബിൽ അവതരിപ്പിക്കാനൊരുങ്ങി കാർണി സർക്കാർ

ഓട്ടവ: കാനഡയിലെ മത, സാംസ്‌കാരിക കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ആളുകളുടെ സംരക്ഷണത്തിനായുള്ള ബിൽ അവതരിപ്പിക്കാൻ പദ്ധതിയുമായി മാർക്ക് കാർണി സർക്കാർ. ആരാധനാലയങ്ങളിലും സാംസ്‌കാരിക, കമ്മ്യൂണിറ്റി സെന്ററുകളിലും സ്‌കൂളുകളിലും പ്രവേശിക്കുന്ന വ്യക്തികളെ മനഃപൂർവ്വം ഭീഷണിപ്പെടുത്തുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ കർശനമായി നേരിടുന്നതിന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമനിർമാണം നടത്തുമെന്നാണ് റിപ്പോർട്ട്. കാനഡയുടെ ക്രിമിനൽ കോഡിന് കീഴിൽ ഫെഡറൽ സർക്കാർ മൂന്ന് പുതിയ കുറ്റകൃത്യങ്ങൾ നിർദ്ദേശിക്കുമെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ വിദ്വേഷ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു. […]
ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള യുവാക്കളെ ബിസിനസ് സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ

ആൽബെർട്ട: ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള പ്രവിശ്യയിലെ യുവാക്കളെ ബിസിനസ് സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി പുതിയ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ആൽബെർട്ട സർക്കാർ. എട്ട് മില്യൺ ഡോളറാണ് പ്രോത്സാഹന പദ്ധതിക്കായി നിക്ഷേപിക്കുന്നത്.ആൽബെർട്ട യൂത്ത് എംപ്ലോയ്‌മെന്റ് ഇൻസെന്റീവിലേക്ക് നിക്ഷേപം നൽകുമെന്ന് പ്രഖ്യാപിച്ചു. 15 മുതൽ 24 വയസ് വരെയുള്ള യുവാക്കൾക്കായി നിയമിക്കൽ, പരിശീലനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ നികത്തുന്നതിന് തൊഴിലുടമകൾക്ക് ഗ്രാന്റുകൾ നൽകുന്നതിന് ഈ നിക്ഷേപതുക പ്രയോജനപ്പെടുത്തും. പ്രവിശ്യ പറയുന്നതിനുസരിച്ച്, പുതിയ സംരംഭത്തിലൂടെ 2,500 യുവാക്കൾക്ക് തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ […]
ഭീകര സംഘടനയായ സമിഡൗണിനെ പിരിച്ചുവിടാൻ അടിയന്തിര നടപടികൾക്ക് സ്വീകരിച്ച് വരികയാണെന്ന് കനേഡിയൻ സർക്കാർ

വിക്ടോറിയ: ബിസി ആസ്ഥാനമായുള്ള ഭീകര സംഘടനയായ സമിഡൗണിനെ പിരിച്ചുവിടാൻ അടിയന്തിര നടപടികൾക്ക് സ്വീകരിച്ച് വരികയാണെന്ന് ഫെഡറൽ സർക്കാർ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയെന്ന സമിഡൗണിൻ്റെ പദവി റദ്ദാക്കാനാണ് കനേഡിയൻ സർക്കാർ വഴി തേടുന്നതെന്ന് വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാനഡ സർക്കാർ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ള ഏതൊരു സംഘടനയ്ക്കും ഫെഡറൽ സർക്കാരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ലാഭേച്ഛയില്ലാത്ത സംഘടനയെന്ന നിലയിൽ തുടരുന്നത് അംഗീകരിക്കാനാവില്ല എന്ന് ജോളി പറയുന്നു. സമിഡൗണിനെയും കാനഡയിലെ ലിസ്റ്റു […]
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നികുതി പണം ദുരുപയോഗം ചെയ്തു; കാൽഗറി മേയർ ജ്യോതി ഗോണ്ടെക്കിനെതിരെ ആരോപണം

കാൽഗറി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നികുതി പണം ദുരുപയോഗം ചെയ്തതായി കാൽഗറി മേയർ ജ്യോതി ഗോണ്ടെക്കിനെതിരെ ആരോപണം. തെരഞ്ഞെടുപ്പിൽ മേയറുടെ എതിർ സ്ഥാനാർത്ഥിയായ ബ്രയാൻ തിയസ്സനാണ് ആരോപണം ഉന്നയിച്ചത്. ഗോണ്ടെക്കിൻ്റെ ഓഫീസ് വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി നികുതിദായകരുടെ പണം പ്രയോജനപ്പെടുത്തി എന്നാണ് അദ്ദേഹം ഉന്നയിച്ച ആരോപണം. കാൽഗറി പാർട്ടി വിവരാവകാശ നിയപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ മേയറുടെ ഓഫീസ് 2024 മാർച്ച് 18-ന് ബ്ലാക്ക് കോഫി സ്റ്റുഡിയോ എന്ന പബ്ലിക് റിലേഷൻസ് ഏജൻസിയെ നിയമിച്ചുവെന്ന് പറയുന്നു. 2024 […]
