സുരക്ഷാ പരിശോധന: ഇലക്ട്രിക് സ്കൂൾ ബസുകൾ പിൻവലിച്ച് ക്യൂബെക്ക് സർക്കാർ

സ്കൂൾ ബസിന് തീപിടിച്ച സംഭവത്തെത്തുടർന്ന്, മുൻകരുതലായി 1,200 ലയൺ ഇലക്ട്രിക് സ്കൂൾ ബസുകൾ സർവീസിൽ നിന്ന് പിൻവലിച്ച് ക്യൂബെക്ക് സർക്കാർ. കഴിഞ്ഞ ദിവസം മോൺട്രിയലിലെ കോട്ട്-ഡെസ്-നെയിജസ്-നോട്രെ-ഡാം-ഡി-ഗ്രേസ് ബറോയിലായിരുന്നു സംഭവം. ഡ്രൈവറും ആറ് കുട്ടികളും സുരക്ഷിതമായി രക്ഷപ്പെട്ടെങ്കിലും വാഹനം പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, ഇലക്ട്രിക് ബാറ്ററിയോ പ്രൊപ്പൽഷൻ സിസ്റ്റമോ അല്ല ഇതിന് കാരണമെന്ന് കമ്പനി സ്ഥിരീകരിച്ചു. സംഭവം സ്കൂൾ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചതിനെത്തുടർന്ന്, കുട്ടികളെ സ്കൂളിലെത്തിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. […]
എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഒക്ടോബർ 20-ന്

എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ. ഒക്ടോബർ 20-നാണ് എഡ്മണ്ടൻ മുനിസിപ്പൽ തിരഞ്ഞെടുപ്പ്. ഡിജിറ്റൽ പരസ്യങ്ങൾ, പത്രങ്ങളിലെയും ബിൽബോർഡുകളിലെയും പരസ്യങ്ങൾ, ബസുകളിലെ പരസ്യം എന്നിവയെയാണ് മേയർ സ്ഥാനാർത്ഥിയായ ടിം കാർട്ടെൽ ഉൾപ്പെടെയുള്ളവർ കൂടുതലായി ആശ്രയിക്കുന്നത്. നേരിട്ടുള്ള ഇടപെടലുകളും, വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനകളും തുടരുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിലുള്ള അമിത ആശ്രയം ഫലം ചെയ്യില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധൻ നജിബ് ജട്ട് അഭിപ്രായപ്പെട്ടു. നേരിട്ടുള്ള ഇടപെഴകലുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തിരഞ്ഞെടുപ്പ് […]
റഷ്യയിൽ വീണ്ടും ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്രത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈ വർഷം ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായ അതേ പ്രദേശത്താണ് ഇത്തവണയും ഭൂചലനം ഉണ്ടായത്. പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള ‘റിങ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂചലന സാധ്യത കൂടിയ മേഖലയിലാണ് കംചത്ക […]